- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2017ല്‍ പക്വത കുറവില്‍ ബാറ്റ് അടിച്ചു തകര്‍ത്ത സഞ്ജുവിനോട് ക്ഷമിച്ച കെ സി ഐ; അന്ന് പ്രസിഡന്റിനേയും സ്റ്റാഫിനേയും ഫോണില്‍ ചീത്ത വിളിച്ച് മകന് അച്ഛന് വാങ്ങി കൊടുത്തത് താക്കീത്; രണ്ട് സെഞ്ച്വറിയില്‍ തിളങ്ങി സഞ്ജു നില്ക്കുമ്പോള് ഒരിക്കല്‍ വിലക്ക് വാങ്ങിയ അച്ഛന്റെ കൈവിട്ട കളി വീണ്ടും; സാംസണിന്റെ ധോണി-കോലി-രോഹിത് വിമര്‍ശനം അസമയത്ത്
തിരുവനന്തപുരം: 2017ല്‍ കേരളാ ക്രിക്കറ്റിന്റെ വിലക്കിന് വിധേയനായ വ്യക്തിയാണ് സഞ്ജു വി സാംസണിന്റെ അച്ഛന്‍. അന്ന് ക്രിക്കറ്റ് ജീവിതത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സഞ്ജു നേരിട്ടത്. അതിന് കാരണക്കാരനായ പ്രധാന വ്യക്തി അച്ഛന്‍ സാംസണ്‍ വിശ്വനാഥായിരുന്നു. കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയായി മാറുമ്പോള്‍ വീണ്ടും അച്ഛന്റെ ഒരു പരാമര്‍ശം വരുന്നു. ധോണിയും കോലിയും രോഹിതും ചേര്‍ന്ന് സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചുവെന്നും പുതിയ കോച്ചും ക്യാപ്റ്റനും വന്നതോടെ അവസരം ലഭിച്ചുവെന്നും ഡര്‍ബനിലെ സെഞ്ചുറിക്ക് പിന്നാലെ ഗംഭീറിനും സൂര്യകുമാറിനും നന്ദി പറഞ്ഞ് അച്ഛന്‍ സാംസണ്‍ ആഞ്ഞടിക്കുകയാണ്. ടിവി ചാനലുകളില്‍ ബൈറ്റ് എത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ തുല്യരെയാണ് സഞ്ജുവിന്റെ അച്ഛന്‍ വിമര്‍ശിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ തുല്യരാണ്. ഇവര്‍ക്കെതിരെ സഞ്ജുവിന്റെ അച്ഛന്‍ നടത്തിയ പരസ്യ പ്രതികരണം താരത്തെ ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്.
ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരെ കുറിച്ച് അച്ഛന്‍ പറഞ്ഞതു പോലൊരു നിലപാട് സഞ്ജുവിന് എടുക്കാന്‍ കഴിയില്ല. അവരെ അവഹേളിക്കുന്നതിനെ അത്ര ലാഘവത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും എടുക്കാനാകില്ല. മുമ്പൊരിക്കല്‍ കെസിഎയുടെ നടപടിക്ക് വിധേയനായ സഞ്ജുവിന്റെ അച്ഛന്റെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്തും പലവിധ ചര്‍ച്ചകള്‍ക്ക് ഇടനല്‍കുന്നു. ഇക്കാര്യത്തില്‍ സഞ്ജു എന്ത് പറയുമെന്നത് നിര്‍ണ്ണായകമായി മാറും. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന സഞ്ജുവിന് ധോണിയേയും കോലിയേയും രോഹിത്തിനേയും തള്ളി പറയുക അസാധ്യവുമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ അച്ഛന്‍ വാക്കുകളെ ബിസിസിഐ എത്തരത്തില്‍ എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ഫോം സ്ഥിരമല്ല. ക്ലാസാണ് പ്രധാനം. ഒന്നു രണ്ടു കളികളില്‍ പരാജയപ്പെട്ടാലും ക്ലാസുള്ള കളിക്കാര്‍ക്ക് ബിസിസിഐ പലപ്പോഴും അവസരം നല്‍കും. അങ്ങനെ ഫോം വീണ്ടെടുത്ത് ടീമിലെ സാന്നിധ്യമായ താരങ്ങള്‍ ഏറെയാണ്. എന്നാല്‍ അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ കുപ്രിസദ്ധകാരുന്നവര്‍ക്ക് എല്ലാം കളിയിലും ഫോം അനിവാര്യതയാണ്. അതുകൊണ്ട് തന്നെ ഏതൊരു താരത്തിനും വിവാദങ്ങള്‍ക്ക് അതീതമായ പ്രതിച്ഛായ ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരാന്‍ അനിവാര്യതയാണ്. ഇവിടെയാണ് സഞ്ജുവിന്റെ അച്ഛന്റെ അമിതാവേശം വീണ്ടും വിനയാകുന്നത്.
ക്രിക്കറ്റിലെ ദൈവങ്ങള്‍ സഞ്ജുവിന്റെ അച്ഛന്റെ വികാര പ്രതികരണത്തെ സഞ്ജുവിന്റെ വാക്കുകളായി കണ്ടാലാണ് പ്രശ്‌നം. മലയാളി താരം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് അച്ഛന്റെ പ്രതികരണം. പേരെടുത്ത് പുറഞ്ഞ് രോഹിത്തിനേയും ധോണിയേയും കോലിയേയും വിമര്‍ശിച്ചത് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്താല്‍ അതില്‍ വലിയ ചര്‍ച്ചകള്‍ നടക്കും. ഇത് സഞ്ജുവിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പറയുന്നവരും ഉണ്ട്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ കരിയറില്‍ വീണ്ടും അച്ഛന്‍ വില്ലനാകുമോ എന്ന് ആര്‍ക്കും ഉറപ്പില്ലാത്ത അവസ്ഥ. ഇതിനേയും പക്വതയോടെ അതിജീവിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്ടന് ഇന്ന് മാനസിക കരുത്തുണ്ട്. ഇനിയെങ്കിലും വിടുവായത്തങ്ങളിലൂടെ സഞ്ജുവിനോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ആ താരത്തിന്റെ കരിയറിന് പ്രതിസന്ധിയുണ്ടാക്കരുതെന്ന ചിന്ത സോഷ്യല്‍ മീഡിയയിലും സജീവമാണ്. സഞ്ജുവിനെ മര്യാധയ്ക്ക് കളിക്കാന്‍ വീടുകയാണ് ഈ സമയത്തിന്റെ അനിവാര്യത. സഞ്ജുവിന്റെ അച്ഛന്റെ പുതിയ പരാമര്‍ശം വിവാദമാക്കാന്‍ കേരളാ ക്രിക്കറ്റിലെ ചില കേന്ദ്രങ്ങളും കരുനീക്കം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രസ്താവനയും ബിസിസിഐ അറിയുമെന്ന് ഉറപ്പാണ്.
മോശം പെരുമാറ്റത്തിന്റെ പേരില്‍ സഞ്ജു വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത് കിട്ടിയത് 2017ലാണ്. ഈ ഇടപെടല്‍ സഞ്ജുവിന്റെ കരിയറിനെ ഗുണകരമാം വിധം തുണച്ചുവെന്നാതാണ് വസ്തുത. സഞ്ജു തുടര്‍ന്നും തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് അന്ന് കെ.സി.എ. പറഞ്ഞിരുന്നു. സഞ്ജു തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് സഞ്ജു എഴുതിക്കൊടുക്കുകയും ചെയ്തു. അക്ഷരം പ്രതി അത് താരം പാലിച്ചു. അതിന്റെ ഗുണമാണ് പിന്നീട് ഐപിഎല്ലില്‍ അടക്കം കണ്ടത്. രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാമെല്ലാമായി മലയാളി താരം. ഇപ്പോള്‍ തുടര്‍ച്ചയായ രണ്ട് ട്വന്റി ട്വന്റി സെഞ്ച്വറികള്‍. ഫോമിന്റെ അപാരതയിലാണ് സഞ്ജു. പക്ഷേ 2017ല്‍ സഞ്ജുവിനൊപ്പം നടപടി നേരിട്ട മറ്റൊരാളുണ്ട്. സഞ്ജു സാംസന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ്.
അന്ന് സഞ്ജുവിന്റെ അച്ഛന് കെ.സി.എ. വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സാംസണ്‍ ഇനി മുതല്‍ പരിശീലകര്‍, കെ.സി.എ. ഭാരവാഹികള്‍ എന്നിവരുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും കളിസ്ഥലം, പരിശീലവേദികള്‍ എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും കെ.സി.എ. പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2017ല്‍ മുംബൈയില്‍ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റമാണ് സഞ്ജുവിനെതിരായ നടപടിക്ക് അന്ന് വഴിവച്ചത്. മത്സരത്തിന്റെ രണ്ടാമിന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു മത്സരശേഷം ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ടു പോവുകയും ചെയ്തുവെന്നാണ് ആരോപണം. രഞ്ജി മത്സരത്തിനിടെ വിവാദമുണ്ടാക്കേണ്ടെന്ന് കരുതി തുടര്‍ന്ന് ഗുവാഹത്തിയില്‍ നടന്ന ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചെങ്കിലും ആദ്യ ഇന്നിങ്സില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായും എന്നാല്‍ ടൂര്‍ണമെന്റിനിടയില്‍ പെട്ടെന്ന് അങ്ങനെ പിന്മാറാനാവില്ലെന്നും കെ.സി.എ അറിയിച്ചു.
പരിക്കേറ്റതിനാലാണ് നാട്ടിലേക്ക് മടങ്ങണമെന്ന് സഞ്ജു അന്ന് ആവശ്യപ്പെട്ടത്. പക്ഷേ പരിക്ക് സഞ്ജു ടീം ഫിസിയോ, മാനേജര്‍ എന്നിവരെ അറിയിച്ചില്ലെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ അനുവദിക്കാത്തതോടെ സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ കെ.സി.എ പ്രസിഡണ്ടിനെയും സ്റ്റാഫിനെയും വിളിച്ച് ചീത്ത പറഞ്ഞു. വിഷയത്തെക്കുറിച്ച അന്വേഷിക്കാന്‍ മുന്‍ കേരള ക്യാപ്റ്റന്‍ എസ്. രമേശ്, അന്ന് മാച്ച് റഫറിയായിരുന്ന രംഗനാഥന്‍, അന്ന് കെ.സി.എ. വൈസ് പ്രസിഡന്റായിരുന്ന അഡ്വ. ടി.ആര്‍. ബാലകൃഷ്ണന്‍, അഡ്വ. ശ്രീജിത്ത് എന്നിവര്‍ അംഗങ്ങളായ നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്‍കി. സഞ്ജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്മിറ്റി, എന്നാല്‍, കടുത്ത നടപടികള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പക്ഷേ അച്ഛന് വലിക്കും ഏര്‍പ്പെടുത്തി.
ബാറ്റ് അടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഞ്ജുവിനോട് ക്ഷമിക്കാനായിരുന്നു കെസിഎയുടെ ആദ്യ തീരുമാനം. അപ്പോഴാണ് അച്ഛന്റെ ഫോണ്‍ വിളി എത്തിയത്. ഇതോടെ കെസിഎ നടപടികളിലേക്ക് കടന്നുവെന്നതാണ് വസ്തുത. അത്തരത്തില്‍ നടപടി നേരിട്ട അച്ഛനാണ് വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരെ ചാനല്‍ മൈക്കിന് മുന്നില്‍ കുറ്റപ്പെടുത്തിയത്. പറഞ്ഞതിന്റെ ശരി തെറ്റുകള്‍ തെളിയിക്കാനുള്ള തെളിവുകള്‍ സഞ്ജുവിന്റെ അച്ഛന്റെ കൈയ്യിലുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. കോലിയും ധോണിയും രോഹിത്തും മാനനഷ്ട കേസുമായി എത്തിയാല്‍ സഞ്ജുവിന്റെ അച്ഛന്‍ വലിയ പ്രതിസന്ധിയിലുമാകും.