- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാധ്യമ സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടരുത്; പൊലീസിനേയും കോടതിയേയും ദുരുപയോഗം ചെയ്യരുത്; ഷാജൻ സ്കറിയ അഭിപ്രായം പറയട്ടേ; ഷാജനെ പോലുള്ള മാധ്യമ പ്രവർത്തകർക്കു വേണ്ടി നിലകൊള്ളേണ്ടത് സർക്കാരിന്റെ കടമ; മാധ്യമ സ്വാതന്ത്ര്യം കേരളത്തിലും ഭീഷണിയിൽ; മാറ്റിയെടുക്കേണ്ടത് പിണറായി സർക്കാരെന്ന് ശശി തരൂർ; മറുനാടൻ വേട്ടയിൽ പ്രതികരിച്ച് വിശ്വപൗരൻ
തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന് ഉയർന്ന മൂല്യങ്ങളുള്ള രാജ്യത്ത് ഷാജൻ സ്‌കറിയയെ പോലുള്ള മാധ്യമ പ്രവർത്തകർക്ക് വേണ്ടി നിലകൊള്ളേണ്ടത് സർക്കാരുകളുടെ പ്രധാന കടമയെന്ന് ശശി തരൂർ എം പി. ഇന്ത്യയിൽ ഏറ്റവും വലിയ മാധ്യമ സ്വാതന്ത്ര്യം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്ന കേരളം ഇന്ന് അതിന്റെ ഭീഷണിയിലാണെന്നും, ഈ സ്ഥിതി മാറ്റിയെടുക്കാൻ മുന്നിട്ട് ഇറങ്ങേണ്ടത് പിണറായി സർക്കാർ തന്നെയാണെന്നും തരൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.
മറുനാടൻ മലയാളിക്കെതിരെ സോഷ്യൽ മീഡിയയിൽ പിവി അൻവർ എംഎൽഎ നിരന്തരം ആക്രമണങ്ങൾ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് മറുനാടൻ ശശി തരൂരിന്റെ അഭിപ്രായം തേടിയത്. ഭരണഘടനാ വിരുദ്ധമായ കടന്നാക്രമണങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് തരൂർ വിലയിരുത്തി. കള്ളക്കേസുകളിലൂടെ മറുനാടനെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് തരൂരിന്റെ വാക്കുകൾ. രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പിറകെ മറ്റൊരു പ്രധാന നേതാവ് കൂടി മറുനാടനെ പിന്തുണയ്ക്കുകയാണ്. പൊതു സമൂഹത്തിൽ നിന്ന് വലിയ പിന്തുണയാണ് മറുനാടന് ലഭിക്കുന്നത്.
ശശി തരൂർ മറുനാടനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: ഭരണഘടനയിൽ അനുവദിച്ചിട്ടുള്ളതാണ് അഭിപ്രായ സ്വാതന്ത്ര്യം നമുക്ക് അഭിപ്രായം പറയാനും ഏതു മാധ്യമം വഴി ജനങ്ങളിൽ എത്തിക്കാനും സ്വീകരിക്കാനും അവകാശമുണ്ട്. ഈ അവകാശം ഷാജൻ സ്‌കറിയയ്ക്കുമുണ്ട്. പല സംസ്ഥാനത്തും മാധ്യമ സ്വാതന്ത്ര്യം എന്നത് മാധ്യമ പ്രവർത്തകരെ ബാധിക്കുന്ന തീരുമാനങ്ങളെടുത്തിട്ടുണ്ട്. കേരളത്തിൽ അഭിപ്രായ സ്വതന്ത്ര്യം എന്നത് നമ്മുടെ അടയാളമായി മാറിയിട്ടുണ്ട്. അത് എല്ലാ മലയാളികൾക്കും അഭിമാനമാണ്. അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിലെ മാധ്യമങ്ങളാണ് കുറച്ചെങ്കിലും ധൈര്യം കാണിച്ചത്.
ഇപ്പോൾ സർക്കാർ മാധ്യമങ്ങൾക്കെതിരെ നിലപാടുകൾ സ്വീകരിക്കുന്നത് വലിയ ദോഷമാണ് ചെയ്യുക. ഇത് കേരളത്തെ ഒന്നടങ്കം ബാധിക്കുന്ന വിഷയമാണ്. ഓൺലൈൻ മാധ്യമം ആയാലും പ്രിന്റ് മാധ്യമം ആയാലും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. കേരളത്തിൽ നൂറ് ശതമാനം സ്വാതന്ത്ര്യമുണ്ട്. മറുനാടൻ മലയാളിയുടെ വാർത്തകൾ കാണുന്നത് ലക്ഷക്കണക്കിനു ജനങ്ങളാണ്. ഇത്തരത്തിൽ ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമത്തിനെതിരെ സർക്കാർ ഒരു തരത്തിലും നടപടിയെടുക്കാൻ പാടില്ല. ഇത് ജനാധിപത്യത്തെ ബാധിക്കുന്ന നിഷയമാണ്. ഇക്കാര്യത്തിൽ ജനങ്ങളാണ് അഭിപ്രായം പറയേണ്ടത്.
മറുനാടൻ മലയാളി പറയുന്ന എല്ലാ കര്യങ്ങളോടും യോജിപ്പുണ്ട് എന്നല്ല പറഞ്ഞത്. എനിക്ക് യോജിപ്പില്ലെങ്കിലും നിങ്ങൾക്കു പറയാനുള്ള അവകാശത്തിനോട് എനിക്കു യോജിപ്പുണ്ട്. അതാണ് എന്റെ അഭിപ്രായം. സർക്കാർ ഇത്തരം വിഷയങ്ങളിൽ നിന്നും മാറി നിൽക്കണം. നമ്മുടെ നിയമങ്ങളും കോടതികളും പൊലീസിനെയും ദുരുപയോഗം ചെയ്യാൻ പാടില്ല. സർക്കാരും ജനങ്ങളും മാധ്യമങ്ങൾക്കൊപ്പം നിൽക്കണം എന്നാണ് എന്റെ അഭിപ്രായമെന്നും തരൂർ വ്യക്തമാക്കി.
സൈബർ ആക്രമണങ്ങളും, പൊലീസ് സെർച്ച് വാറന്റ് ഉൾപ്പെടെ വരുമ്പോൾ എനിക്ക് വിഷമം തോന്നുന്നു. അങ്ങനെയായിരുന്നില്ല നമ്മുടെ സംസ്ഥാനം എന്നാതാണ്. അങ്ങനെ ആകാനും പാടില്ല. സർക്കാർ മാധ്യമങ്ങൾക്കൊപ്പമാണ് നില കൊള്ളേണ്ടത്. മാധ്യമങ്ങൾ പറയുന്ന കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ കോടതിയിൽ പോകണം. എന്നാൽ ഇത്തരം സംഭവങ്ങളിൽ പൊലീസും സർക്കാരും ഇടപെടേണ്ടതില്ല എന്നതാണ് എന്റെ അഭിപ്രായം.
മാധ്യമങ്ങളിൽ നിന്നും എനിക്കെതിരെ എന്തൊക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട്? അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഞാൻ ഒരു മാധ്യമത്തിനെതിരെ മാത്രം കോടതിയെ സമീപിച്ചിട്ടുണ്ട്. എനിക്ക് പൊലീസ് സ്റ്റേഷനിൽ പോകാമായിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം മാധ്യമങ്ങൾക്കുണ്ടെന്നും ശശി തരൂർ മറുനാടനോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ