- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം പ്രതിയായ അമ്മയോടൊപ്പം മറ്റൊരു മുറിയില്‍ രണ്ടാം പ്രതി കിടക്കുമ്പോള്‍ അതിനിടെയില്‍ വന്ന് അതിജീവിതന്‍ കിടന്നു; ദേഷ്യം തീര്‍ക്കാന്‍ കാമുകന്റെ മര്‍ദ്ദനം; കുട്ടിയെ രക്ഷിക്കാത്ത അമ്മ; കലൂരിലെ ആ ഫ്ളാറ്റില്‍ നടന്നത് ക്രൂരത; യുട്യൂബ് ചാനല്‍ ജീവനക്കാരനും ലിവിഗ് ടുഗദറുകാരിയും അഴിക്കുള്ളിലേക്ക്
കൊച്ചി: കിടപ്പുമുറിയില്‍ നിന്ന് മാറാത്തതിന്റെ പേരില്‍ 12 വയസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവും ആണ്‍ സുഹൃത്തും അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അമ്മയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി യുട്യൂബ് ചാനലിലെ ജീവനക്കാരനും. എഫ് ഐ ആറില്‍ ഗുരുതര പരാമര്‍ശമാണുള്ളത്. എബിസി ചാനലിലാണ് രണ്ടാം പ്രതി ജോലി ചെയ്യുന്നത്. എട്ടാം ക്ലാസിലാണ് ഇരയായ കുട്ടി പഠിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യു ട്യൂബ് ചാനല്‍ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം വാമനപുരം കല്ലറ സൗപര്‍ണിക വില്ലയില്‍ സിദ്ധാര്‍ത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്. രണ്ടാം പ്രതിയുടെ ആക്രമണത്തില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ഒന്നാം പ്രതിയായ അമ്മ ഒന്നും ചെയ്തില്ലെന്നും പരാമര്‍ശമുണ്ട്. ഒന്നാം പ്രതിയായ അമ്മയോടൊപ്പം മറ്റൊരു മുറിയില്‍ രണ്ടാം പ്രതി കിടക്കുമ്പോള്‍ അതിനിടെയില്‍ വന്ന് അതിജീവിതന്‍ കിടന്നുവെന്നും എഫ് ഐ ആറിലുണ്ട്. ഇതിന്റെ പ്രതികരണമാണ് ആക്രമണമായി മാറിയത്.
പരാതി കിട്ടിയപ്പോള്‍ തന്നെ പോലീസ് ശക്തമായ ഇടപെടല്‍ നടത്തി. പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഭര്‍ത്താവുമായി 2021ല്‍ ബന്ധം വേര്‍പിരിഞ്ഞ യുവതിയും വിദ്യാര്‍ത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്ലാറ്റിലാണ് താമസം. സിദ്ധാര്‍ത്ഥ് ജോലി ചെയ്യുന്ന യൂ ട്യൂബ് ചാനല്‍ കൊച്ചിയിലാണ്. ഒരു മാസമായി യുവതിയുടെ ഫ്ലാറ്റിലാണ് സിദ്ധാര്‍ത്ഥ് താമസം. കഴിഞ്ഞ 12ന് രാത്രി ഇവര്‍ക്കൊപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയില്‍ പോയി കിടക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു.
ഇതിന് വഴങ്ങാതിരുന്നപ്പോഴാണ് 13ന് പുലര്‍ച്ചെ 3.30ഓടെ ഉപദ്രവിച്ചത്. സിദ്ധാര്‍ത്ഥ് ആദ്യം കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. പിന്നീട് കഴുത്തിന് പിടിച്ചു തള്ളി. ഇതിനു ശേഷമാണ് അമ്മ നഖം ഉപയോഗിച്ച് കുട്ടിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത്.വിവരമറിഞ്ഞ് കുട്ടിയുടെ പിതാവാണ് എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു.
പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അമ്മയെയും യുവാവിനെയും ഇന്നലെ വൈകിട്ട് കലൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ടും ബി.എന്‍.എസ് ആക്ടും ചുമത്തി. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടി നിലവില്‍ പിതാവിന്റെ സംരക്ഷണത്തിലാണ്.




