- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടില്ല' എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; ഡിപിആറിൽ 'കാര്യമായ' വിവരങ്ങൾ ഇല്ലെന്നു റെയിൽവേ ബോർഡ് വ്യക്തമാക്കിയ രേഖ പുറത്ത്; സിൽവർ ലൈനിൽ സത്യം പുറത്തുവരുന്നു
കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി ഇന്ന് രംഗത്തുവന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഈ വാദം കള്ളമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് റെയിൽവേ ബോർഡ് ഫെബ്രുവരി 23ന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
കെ റെയിൽ (കെ.ആർ.ഡി.സി.എൽ) സമർപ്പിച്ച സിൽവർ ലൈന്റെ ഡിപിആർ പരിശോധനയിലാണ്. പക്ഷെ മതിയായ വിശദാംശങ്ങൾ പ്രത്യേകിച്ചും സാങ്കേതിക സാധ്യതകൾ ഡിപിആറിൽ ഇല്ലെന്നു റെയിൽവേ ബോർഡ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. അതിനാല് കെ റെയ്ലിനോട് അലൈന്മെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടെയും, സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേക്ക് നെറ്റ്‌വർക്കിന് മുകളിലൂടെയുള്ള ക്രോസിംഗുകൾ, റെയിൽവേ ആസ്തിയെ ബാധിക്കുന്ന കൃത്യമായ വിവരങ്ങൾ (സോണൽ റെയിൽവേ വഴി) നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കെ. ഗോവിന്ദൻ നമ്പൂതിരിക്ക് റെയിൽവേ ബോർഡ് ഫെബ്രുവരി 23ന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. അപൂർണമായ ഡിപിആർ തയ്യാറാക്കാൻ 22 കോടി രൂപ കെ റെയിൽ ചെലവഴിച്ചത് ഗോവിന്ദൻ നമ്പൂതിരിയാണ് പുറത്തുവിട്ടത്. വിശദമായ പരിശോധനക്കും, പദ്ധതിയെ പറ്റി നിഗമനത്തിലെത്താനും കൂടാതെ സാങ്കേതിക-സാമ്പത്തിക പഠനത്തെ ആശ്രയിച്ചിരിക്കും പദ്ധതി പരിഗണിക്കുന്നത് റെയിൽവേ ബോർഡ് മറുപടിയിൽ വ്യക്തമാക്കിയിട്ടണ്ട്. വിശദമായ പരിശോധനക്കും, പദ്ധതിയെ പറ്റി നിഗമനത്തിലെത്താനും കൂടാതെ സാങ്കേതിക-സാമ്പത്തിക പഠനത്തെ ആശ്രയിച്ചിരിക്കും പദ്ധതി പരിഗണിക്കുന്നത് റെയിൽവേ ബോർഡ് മറുപടിയിൽ വ്യക്തമാക്കി.
അപൂർണമായ ഡിപിആർ തയ്യാറാക്കാൻ 22 കോടി രൂപ കെ റെയിൽ ചെലവഴിച്ചത് ഗോവിന്ദൻ നമ്പൂതിരിയാണ് പുറത്തുവിട്ടത്. എന്നാൽ, സിൽവർ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമപരമായാണ് പ്രാഥമിക പ്രവർത്തനത്തിന് തുക ചെലവഴിച്ചതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നു. പദ്ധതിക്ക് വളരെ വേഗം കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് മുൻകൂർ നടപടികൾ സ്വീകരിച്ചതെന്നും പഠനമാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.
സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 51 കോടി രൂപയാണ് ചെലവാക്കിയത്. പദ്ധതിയുടെ കൺസൽട്ടൻസിയായ സിസ്ട്രയ്ക്കാണ് ഇതിലേറെയും നൽകിയിരിക്കുന്നത്. റവന്യു വകുപ്പും കെറെയിലും വിവരാവകാശ അപേക്ഷകൾക്ക് നൽകിയ മറുപടികളിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. എന്നുവരുമെന്ന് ആർക്കുമറിയാത്ത സിൽവർലൈൻ പദ്ധതിയുടെ പേരിൽ ഒക്ടോബർ അവസാനം വരെ ചെലവഴിച്ച തുകയുടെ കണക്കാണ് ഇത്.
വിശദപദ്ധതി റിപ്പോർട്ട് തയാറാക്കിയ സിസ്ട്രയ്ക്ക് കൺസൽട്ടൻസി തുകയായി ഇതുവരെ നൽകിയത് 29 കോടി 29 ലക്ഷം രൂപ. ഭൂമിയേറ്റെടുക്കാൻ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനും ഓഫിസുകൾ തുറന്നതിനും വാഹനങ്ങളോടിച്ചതിനും ഉൾപ്പെടെ റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം രൂപ ചെലവാക്കി. അലൈന്മെന്റ് തയാറാക്കുന്നതിന് മുന്നോടിയായി നടത്തിയ ലിഡാർ സർവേയ്ക്ക് രണ്ടുകോടി.
എത്രപേർ യാത്ര ചെയ്യുമെന്നറിയാൻ നടത്തിയ ട്രാഫിക് സർവേയ്ക്ക് 23 ലക്ഷം. ഹൈഡ്രോഗ്രാഫിക്ടോപോഗ്രാഫിക് സർവേയ്ക്ക് 14.6 ലക്ഷം. മണ്ണുപരിശോധനയ്ക്ക് 75 ലക്ഷവും ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷന് 10 ലക്ഷവും ചെലവായി. തുടക്കത്തിൽ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് പാരിസ്ഥിതിക ആഘാതപഠനത്തിന് 40 ലക്ഷവും ചെലവായി. പാതിവഴിയിൽ നിലച്ച സാമൂഹിക ആഘാതപഠനത്തിന്റെ കണക്ക് വരാനിരിക്കുന്നതേയുള്ളു.
അതേസമയം സിൽവർ ലൈനുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങൾ കെ-റെയിൽ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കിയിരിന്നു. പദ്ധതിക്ക് റെയിൽവേ ബോർഡ് തത്ത്വത്തിലുള്ള അംഗീകാരം മാത്രമാണ് നൽകിയത്. പ്ലാൻ അനുസരിച്ച് ഏകദേശം 200 കി.മീ. നിലവിലുള്ള റെയിൽപാതക്ക് സമാന്തരമായിട്ടാണ് സിൽവർ ലൈൻ കടന്നുപോവുന്നത്. ഇതിന് 15 മീറ്ററോളം റെയിൽവേ ഭൂമി വേണ്ടിവരുന്നത് ഭാവിയിൽ റെയിൽവേ വികസനത്തെ ബാധിക്കുമെന്നും മൂന്നും നാലും ലൈനുകൾ ഇടുന്നതിന് തടസ്സമാവുമെന്നും മറുപടിയിൽ വ്യക്തമാക്കി. ഈ വസ്തുതകൾ നിലനിൽക്കവേയാണ് മുഖ്യമന്ത്രി കേന്ദ്രസർക്കാർ ഡിപിആർ പൂർണമാണെന്ന് അറിയിച്ചില്ലെന്ന് വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ