- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിൽ ശ്രീജിത്ത് പണിക്കർ നേരിട്ടുകണ്ടത്
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഇപ്പോൾ അണമുറിയാത്ത തീർത്ഥാടക പ്രവാഹമാണ്. ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള പ്രമുഖരിൽ ഒരാളാണ് ശ്രീജിത്ത് പണിക്കർ. പ്രധാനമന്ത്രി യജമാനനായ ചടങ്ങിൽ, വിഗ്രഹത്തിലേക്ക് പ്രാണനെ സന്നിവേശിപ്പിക്കുന്ന ദേവതയുടെ മൂലമന്ത്രം ചൊല്ലിയുള്ള താന്ത്രിക കർമ്മത്തിന് സാക്ഷ്യം വഹിച്ചതിന്റെയും ബാലരാമ പ്രതിഷ്ഠ ആദ്യമായി ദർശിച്ചതിന്റെയും അനുഭവങ്ങൾ മറുനാടനുമായി പങ്കുവയ്ക്കുകയാണ് ശ്രീജിത്ത് പണിക്കർ, ഷൂട്ട് അറ്റ് സൈറ്റ് പരിപാടിയിൽ.
ശ്രീജിത്ത് തന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു:
ഡിസംബർ മാസം മൂന്നാമത്തെ ആഴ്ചയാണ് അവര് എന്നെ ബന്ധപ്പെടുന്നത്. പിന്നെ ബാക്കി കാര്യങ്ങൾ എല്ലാം വാട്സാപ്പിൽ അയച്ചു. വളരെ സിസ്റ്റമാറ്റിക് ആയിട്ടുള്ള പരിപാടിയാണ് അവര് ചെയ്യുന്നത്. ഓരോ ക്ഷണിക്കപ്പെട്ട അതിഥികൾക്കും ഒരു കോഡ് നമ്പർ ഉണ്ട്. ആ കോഡ് നമ്പരിലാണ് ആളെ ഐഡന്റിഫൈ ചെയ്യുന്നത്. ആ കോഡ് നമ്പരിലേക്ക് ഫസ്റ്റ് നമുക്ക് ഒരു ഇൻവിറ്റേഷൻ അവര് അയക്കും അതയച്ച ശേഷം നമ്മൾ ചെല്ലാം എന്നുള്ള കൺസപ്റ്റും കാര്യങ്ങളും പറഞ്ഞതിന് ശേഷം പിന്നീട് കുറച്ച് പ്രോസസിംഗും കാര്യങ്ങളും ഉണ്ട്. ഒരു ലിങ്ക് അയച്ചു തരും. ആ ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നമ്മുടെ ഫോട്ടോയും ആധാർ ഡീറ്റെയിൽസും ഒക്കെ കൊടുത്ത് നമ്മൾ അവിടേക്ക് ട്രാവൽ ബുക്ക് ചെയ്തതിനുശേഷം ആ ട്രാവൽ ഡീറ്റയിൽ കൊടുക്കുന്നു. ഇന്ന ഫ്ളൈറ്റിൽ ഇന്ന സമയത്ത് ഇന്ന സ്ഥലത്താണ് എത്തുന്നത്. അവിടുന്നു നമ്മൾക്ക് ട്രാൻസ്പോർട്ടേഷൻ ആവശ്യമുണ്ടോ, അക്കോമഡേഷൻ ആവശ്യമുണ്ടോ, തിരിച്ചു പോകുന്നത് എങ്ങനെയാണ്, എന്നിങ്ങനെ വിവരങ്ങൾ പങ്കുവയ്ക്കണം.
അക്കോമഡേഷൻ അവര് തരുമായിരുന്നോ?
എല്ലാ അവര് മാനേജ് ചെയ്യും.
പൈസ കൊടുക്കണോ നമ്മൾ?
അങ്ങനെയൊന്നും വേണ്ടെന്നാണ് തോന്നുന്നത്. പിന്നെ നമ്മുടെ സ്വന്തം അക്കോമഡേഷൻ ആണോ, സ്വന്തം ട്രാവൽ ആണോ, എങ്ങനെയാണോ അതിനെപ്പറ്റിയിട്ട് അങ്ങനെ ചൂസ് ചെയ്യാനൊരു ഓപ്ഷനുണ്ട്. അപ്പോൾ ഇതെല്ലാം റിട്ടേൺ ട്രാവലിന്റേതാണ്. ഏതു സ്ഥലത്ത് നിന്നാണ് ബോഡിങ്, ഏതൊക്കെ പോയിന്റുകളാണ് അതിൽ വരിക ഇതെല്ലം അവര് കൊടുത്തിട്ടുണ്ട്. അതനുസരിച്ച് ഇതെല്ലാം നമ്മൾ കൊടുക്കുന്നു. കൊടുത്തതിന് ശഷം കുറച്ച് ദിവസം കഴിഞ്ഞ് അതിന്റെ ക്ലിയറൻസ് വരുന്നു. ആ ക്ലിയറൻസോടു കൂടി നമുക്ക് ഒരു ഐഡന്റിറ്റി കാർഡ് വരുന്നു. ആ ഐഡന്റിറ്റി കാർഡിനോടൊപ്പം തന്നെ പിന്നീട് നമുക്ക് വെഹിക്കിൾ എൻട്രി പാസ് കിട്ടുന്നു. അങ്ങനെ വളരെ സിസ്റ്റമാറ്റിക് ആയിട്ട് ഫുള്ളി ഓൺലൈൻ ആയിട്ടുള്ള ഒരു സംവിധാനമാണ്.
ഇതിലേക്ക് ഇൻവൈറ്റ് ചെയ്യാനുള്ള കാരണം?
അങ്ങനെയറിയില്ല.അവർ എന്തു മാനദണ്ഡത്തിലാണ് ആരെയൊക്കെ ഇൻവൈറ്റ് ചെയ്തു എന്നൊന്നും അറിയത്തില്ല.
ശ്രീജിത്തിന് ഇൻവിറ്റേഷൻ വരുമ്പോൾ അറിയാമായിരുന്നോ ആരൊക്കെയുണ്ടെന്ന്?
അന്ന് നമ്മൾ മാധ്യമങ്ങളിൽ കേൾക്കുന്ന കുറച്ച് പേരുകൾ നടൻ മോഹൻലാലും അമ്മയും മാത്രമാണ് കേട്ടിരുന്നത്. അങ്ങനെയുള്ള ഒന്ന് രണ്ട് പേരുകൾ മാത്രമേ കേട്ടിരുന്നുള്ളൂ. അപ്പോൾ വിശ്വസിക്കാൻ തന്നെ വലിയ പ്രയാസമായിരുന്നു, ഇതു സത്യമാണോ എന്ന്. കാരണം വളരെ യൂണിക് ആയിട്ടുള്ള ഒരു ചടങ്ങ്, കുറച്ച് ആൾക്കാരെ മാത്രം ക്ഷണിക്കുന്നു. അപ്പോൾ അതിലൊരാൾ ആവുക എന്നു പറയുമ്പോൾ, ഏറ്റവും വലിയ പുണ്യം ഭാഗ്യം എന്നാണല്ലോ നമ്മൾ കരുതുക.
ചടങ്ങ് നടന്നത് 22ാം തീയതി. ഞാൻ ഇരുപത്തിയൊന്നാം തീയതി ട്രാവൽ ബുക്ക് ചെയ്യുന്നത് ലക്നൗവിൽ ആണ്. ലക്നൗവിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ് അയോധ്യ. അപ്പോൾ ഞാൻ ലക്നൗവിലേക്ക് എടുത്തു. ഇവിടുന്ന് ഡൽഹി, ഡൽഹിയിൽ നിന്ന് ലക്നൗ. ഉച്ച കഴിഞ്ഞതോടെ ലക്നൗവിൽ എത്തുന്നു. അവിടെ താമസിക്കുന്നു. ഏറ്റവും വലിയ ഭാഗ്യം എന്താന്നു വച്ചാൽ രണ്ട് രീതിയിലുള്ള ട്രാൻസ്പൊർട്ടേഷൻ ഉണ്ട്. ഇൻഡിവിഡ്യുവൽ ട്രാൻസ്പൊർട്ടേഷൻ. രണ്ട് വോൾവോ ബസുകൾ അവര് അറേഞ്ച് ചെയ്തിട്ടുണ്ട്. പിന്നെ അവിടുന്ന് ഒരു എസിപിയുടെ വാഹനത്തിൽ രാവിലെ ആറേ മുക്കാലിന് ഞാൻ അവിടുന്നു ഇറങ്ങുന്നു.
140 കിലോമീറ്റർ വരുന്ന ഹൈവേയിൽ ഗ്രീൻകാർഡ് ലൈൻ ആക്കിയിട്ട് വേറെ ആർക്കും എൻട്രിയില്ല. ആകെ എൻട്രി ഉള്ളത് അയോധ്യയിലേക്ക് എൻട്രി പാസ് ഉള്ളവർക്ക് മാത്രം. പിന്നെ ഇടയ്ക്ക് ബാരിക്കേഡ് വച്ച് പൊലീസ് ഉണ്ട്. പിന്നെ അവിടെ ഡ്രോപ് പോയിന്റ് ഉണ്ട്. അയോധ്യയിൽ എത്തുമ്പോൾ ഡ്രോപ് പോയിന്റിൽ നമ്മളെ വിട്ട ശേഷം നമ്മൾ നടന്നാണ് പോകേണ്ടത്. ഐഡി കാർഡ്, കോഡ് നമ്പർ ഇതെല്ലാം ചെക്ക് ചെയ്ത് ആധാർ കാർഡ് ഒക്കെ വേരിഫൈ ചെയ്ത ശേഷം അകത്തേക്ക് പോകുന്നു. നമ്മൾ അവിടെ ചെല്ലുന്ന സമയത്ത് നമ്മുടെ ഐഡി കാർഡിൽ കേഡ് നമ്പർ ഉണ്ട്, പേര് ഉണ്ട്, ആധാർ നമ്പർ ഉണ്ട്, മൊബൈൽ ഫോൺ നമ്പർ ഉണ്ട്. എന്ത് കാറ്റഗറി ആണെന്ന് എഴുതിയിട്ടുണ്ട്. അപ്പം എന്റെ കാർഡിൽ ഇതെല്ലാം കഴിഞ്ഞ ശേഷം വിഐപി ബ്ലോക്ക് വൺ. അപ്പോൾ ഞാൻ അവിടെ ആണ് ഇരിക്കേണ്ടത്. അപ്പോൾ ഞാൻ അവിടെ ചെല്ലുന്ന സമയത്ത് ബ്ലോക്ക് വൺ ഇങ്ങോട്ട് എന്ന് പറഞ്ഞ് ആരോ ഇട്ടിട്ടുണ്ട്. അപ്പോൾ നമ്മൾ അവിടെ പോകുന്നു. അവിടെ ചെന്നിട്ട് ബ്ലോക്ക് വണ്ണിൽ നമുക്ക് ഏതു സീറ്റിൽ വേണമെങ്കിലും ഇരിക്കാം. അവിടെയെല്ലാം സീറ്റുകളാണ്.
അപ്പോൾ ക്ഷേത്രം മുഴുവൻ നമുക്ക് കാണാം. ബ്ലോക്ക് വണ്ണെന്നു പറയുന്നത് ഏറ്റവും മുമ്പിലാണ്. ഫ്രണ്ടിൽ ക്ഷേത്രത്തിന്റെ ആ സൈഡിൽ ഏറ്റവും ഫ്രണ്ടിൽ ആയിട്ടാണ് നമ്മൾ ഇരിക്കുന്നത്, അതാണ് ബ്ലോക്ക് വൺ. പിന്നെ അതിന്റെ സൈഡിലും പല സ്ഥലത്തും ബ്ലോക്കുകൾ ഉണ്ട്. ഈ ചടങ്ങുകൾ നടക്കുമ്പോൾ അവിടെയാണ് ഇരിക്കുന്നത്. പ്രധാന മന്ത്രിയുടെ പ്രസംഗം എല്ലാം കഴിഞ്ഞ് അദ്ദേഹം പോകുന്ന സമയം ഈ ഇൻവൈറ്റഡ് ഗസ്റ്റുകൾക്കെല്ലാം ദർശനം നടത്താം. ഈ വന്ന ഇൻവൈറ്റഡ് ഗസ്റ്റുകൾ എല്ലാം തന്നെ അവരുടെ മേഖലയിൽ അവരുടെ ഏതെങ്കിലും രീതിയിൽ ഉള്ളവർ ആണല്ലോ. ആ ചടങ്ങ് നടന്ന ശേഷം പിന്നീട് പ്രധാനമന്ത്രി സംസാരിക്കുന്ന ചടങ്ങുകൾക്ക് ശേഷം അവര് പോകുന്ന സമയം മുതൽ ദർശനത്തിന് ഇൻവെസ്റ്റഡ് ഗസ്റ്റുകൾക്കെല്ലാം ദർശനം നടത്താം.
ഈ ദർശനത്തിന് നമ്മൾ എങ്ങനെയാണ് അതിനകത്ത് കേറുന്നത്?
നമ്മൾ ചിത്രങ്ങളിൽ ഒക്കെ കണ്ടിട്ടുണ്ടാവും നല്ല സിംഹത്തിന്റെ പ്രതിമ, അങ്ങനെ കുറേ സംഭവങ്ങൾ നമ്മൾ കണ്ടിട്ടില്ലേ. അതാണ് അവിടുത്തെ മെയിൻ കൽപ്പടവുകൾ. അവിടെയാണ് നമ്മൾ അതിലേക്കൂടി കയറി മുകളിൽ ചെല്ലുമ്പോൾ ഒരു മണ്ഡപം ആണ്. ആ മണ്ഡപത്തിൽ അങ്ങനെ കുറച്ച് അങ്ങോട്ട് നടക്കുമ്പോൾ നമ്മൾ മുകളിലേക്ക് എത്തുന്ന സമയത്ത് ഡോർ തുറന്ന് കിടക്കുകയാണെങ്കിൽ നമുക്ക് വിഗ്രഹം കാണാം. അതേപോലെ തന്നെ പിന്നെ അങ്ങോട്ട് എത്താനുള്ള ദൂരം അത് അധികമില്ല. പിന്നെ ആൾക്കാരുടെ തിരക്ക് കൊണ്ട് ഉണ്ടാകുന്ന താമസം മാത്രമേ ഉള്ളൂ. വിഗ്രഹം നമ്മൾ കാണുമ്പോൾ വിഷ്വൽ ആയിട്ട് എല്ലാവരും കണ്ടിട്ടുണ്ടാവും. പക്ഷെ ദൂരെ നിന്ന് നമ്മൾ കാണുമ്പോൾ ആ സൈസ് ഫീൽ ചെയ്യത്തില്ല. സൈസ് ഫീൽ ചെയ്യാത്തപ്പം നമ്മൾ കണ്ട് കഴിഞ്ഞാൽ ഉഡുപ്പി കൃഷ്ണനെ കണ്ടിട്ടുണ്ടെങ്കിൽ ഉഡുപ്പി കൃഷ്ണനെ കാണുന്നത് പോലെ തന്നെ ഇരിക്കും. പ്രത്യേകിച്ച് ആ കളറ് അലങ്കാരങ്ങൾ ആ രീതിയിൽ സ്വർണം അപ്പോൾ ആ രീതിയിൽ ചെയ്തിരിക്കുന്നതുകൊണ്ട്, പിന്നെ അടുത്തു ചെന്നു കഴിയുമ്പോൾ ആണ് നമുക്ക് ആ സൈസ് നാല് നാലര അടി അവിടെ ചെല്ലുമ്പം കാണാം.
നേരെ മുന്നിൽ ഭണ്ഡാരങ്ങൾ വച്ചിരിക്കുകയാണ്. അപ്പം ഭണ്ഡാരം അവിടെ ഉള്ള ഒരു ഡിസ്റ്റൻസ് ഉണ്ട്. അതുകൊണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതിഗംഭീരമായിട്ട് കാണാം. തൊഴുതു പോകുക എന്നുള്ളതാണ് പ്രസാദവും ഭസ്മവും ഒന്നും ഇല്ലായിരുന്നു. അവര് ചെയ്ത ഒരു കാര്യം ഈ വന്ന ആൾക്കാർക്ക് എല്ലാം അവര് കിറ്റുകളും കാര്യങ്ങളും തന്നു. വെള്ളം എല്ലായ്‌പ്പോഴും ബോട്ടിൽ വാട്ടറുമായിട്ട് ആൾക്കാർ നടക്കുകയാണ്. കാപ്പി ചായ അതുപോലെ തന്നെ നടക്കുകയാണ്.
ഇത് ഒരു ട്രസ്റ്റ് ആണ് നടത്തുന്നത്. ഒരു സ്ഥലവുമായി ബന്ധപ്പെട്ട ഒരു ഇൻഫ്രാസ്ട്രക്ചറും ഒന്നും ഒരിക്കലും ഒരു ട്രസ്റ്റിന് പറ്റത്തില്ല. അത് ഗവൺമെന്റ് തന്നെ ചെയ്യണം. അപ്പം അതിനു വേണ്ടിയിട്ടുള്ള കാര്യങ്ങൾ എല്ലാം ഗവൺമെന്റ് ചെയ്യും. റെയിൽവേ റോഡ് എയർപോർട്ട് എന്നിവയുമായി അവിടെ ഞാൻ ട്രാവൽ ബുക്ക് ചെയ്ത സമയത്ത് അയോധ്യയിലെ എയർപോർട്ട് ഓപ്പൺ അല്ല. പക്ഷെ ഞാൻ പോകുന്നതിന് തൊട്ടു മുൻപ് ഞാൻ നോക്കിയപ്പോൾ ഡൽഹിയിൽ നിന്നും ബോംബെയിൽ നിന്നും, ബോംബെയിൽ നിന്നും വന്നിരിക്കുന്നവരും ഡൽഹിയിൽ നിന്നും വന്നവരും ഒകകെയുണ്ട്.
മൊത്തത്തിൽ നല്ല കാഴ്ചകളുമുണ്ടോ?
അയോധ്യയിൽ രാത്രി സമയം ഞാൻ അവിടെ കണ്ടില്ല. മെയിൻ എൻട്രൻസിൽ നിന്നു തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന കാഴ്ച വളരെ മജസ്റ്റിക് ആണ്. മൂന്ന് ലക്ഷം ആർക്കാർക്ക് അത്രയും വലിയ രീതിയിൽ മാനേജ് ചെയ്യാൻ സ്ട്രക്ടറുകളും കാര്യങ്ങളും ഒക്കെ ഉണ്ട്. എന്തായാലും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണ്. ഒരു പക്ഷ ഇന്ത്യയിൽ തന്നെ അല്ല, ലോകത്തിലെ തന്നെ ഒരു ജനാധിപത്യ സംവിധാനത്തിൽ ഒരു പാർട്ടി ആൾക്കാരോട് നൽകിയിരിക്കുന്ന ഒരു കമ്മിന്റ്മെന്റ് ഇത്രയും ഹ്യൂജ് ആയിട്ടുള്ള കമ്മിന്റ്മെന്റ് കാരണം അത് ചരിത്രപരമായിട്ടാണെങ്കിലും വിശ്വാസപരമായിട്ടാണെങ്കിലും രാജ്യത്തിന്റെ മുന്നോട്ടുള്ള പൊളിറ്റിക്കൽ ഫ്യൂച്ചറിന് അത്രയും സ്വാധീനിക്കുന്ന തീരുമാനം അങ്ങനെ ഒരു സംഭവം നടത്തിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെ നോക്കി കഴിഞ്ഞാൽ ചരിത്രപരമായിട്ടു പോലും പൊളിറ്റിക്കലി നോക്കി കഴിഞ്ഞാൽ പോലും, ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ സംവിധാനത്തിൽ വച്ചു നോക്കിയാൽ പോലും അതു വളരെ വലിയ രീതിയിൽ ഉള്ള ഒരു ഫുൾഫീൽമെന്റ് ആണ് എനിക്ക് തോന്നിക്കുന്നത്.