- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദ കേരളാ സ്റ്റോറിയിൽ നടന്നതു കൊടിയ വഞ്ചന; മലയാളി എഴുത്തുകാരന്റെ തിരക്കഥ സുദീപ്തോ സെൻ സമർത്ഥമായി അടിച്ചുമാറ്റി? സിനിമക്കായി ഒന്നര വർഷം പണിയെടുത്തിട്ടും അർഹിച്ച പ്രതിഫലവും ക്രെഡിറ്റും നൽകാതെ വഞ്ചിച്ചു
തിരുവനന്തപുരം: കേരളത്തിലെ പ്രതിഷേധങ്ങൾ കൊണ്ട് രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ചിത്രമായി ദി കേരളാ സ്റ്റോറി മാറിയിരുന്നു. സിനിമയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അഭിപ്രായം പറഞ്ഞു കഴിഞ്ഞു. മധ്യപ്രദേശ് സർക്കാറാകട്ടെ നികുതി ഇളവും നൽകി. ഹൈക്കോടതിയും സുപ്രീംകോടതിയും കയറിയ ഈ സിനിമ കേരളത്തിൽ തീയറ്ററുകളിൽ അപ്രഖ്യാപിത വിലക്കു നേരിടുകയും ചെയ്യുന്നുണ്ട്. 20തോളം തീയ്യറ്റുകളിലാണ് സിനിമ പ്രവദർശിപ്പിക്കുന്നത്. അതേസമയം ദേശീയ തലത്തിൽ വലിയ വിജയമാണ് സിനിമ.
എന്നാൽ, കേരള സ്റ്റോറിയെ ചൊല്ലി പുതിയൊരു വിവാദം കൂടി ഉടലെടുക്കുകയാണ് ഇപ്പോൾ. സിനിമയുടെ തിരക്കഥയിൽ സുപ്രധാന റോൾ വഹിച്ച മലയാളി എഴുത്തുകാരനെ തഴഞ്ഞതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സിനിമയിൽ സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ചു എന്നാണ് പുറത്തുവന്ന വിവരം. എന്നാൽ, സിനിമയുടെ തിരക്കഥയ്ക്ക് പിന്നിൽ മലയാളി എഴുത്തുകാരനായ യദു വിജയകൃഷ്ണൻ പരമേശ്വരനായിരുന്നു. ഈ സിനിമക്ക് വേണ്ടി ഒന്നര വർഷത്തോളമാണ് യദു പ്രവർത്തിച്ചത്. എന്നിട്ടും സിനിമ പുറത്തിറങ്ങിയപ്പോൾ നന്ദി പറയുന്നവരുടെ കൂട്ടത്തിൽ പോലും യദുവിന്റെ പേര് കൊടുക്കാതെ അണിയറക്കാർ വഞ്ചിച്ചു.
താൻ നേരിട്ട വഞ്ചന സിനിമ തീയ്യറ്ററിൽ കണ്ടപ്പോഴാണ് മനസിലായതെന്ന് യദു മറുനാടൻ മലയാളിയോട് പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമ ചെയ്യാൻ എന്തുകൊണ്ട് എന്നു പറഞ്ഞ് സുദീപ്‌ദോ സെൻ ആണ് തന്റെ ആദ്യം സമീപിച്ചത് എന്നാണ് യദു പറഞ്ഞത്. കൈവശം സ്‌ക്രിപ്റ്റ് ഒന്നുമില്ലെന്നും താൻ റിസർച്ച് ചെയ്യാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് ഇരുവരും തമ്മിൽ സംഭാഷണം തുടർന്ന് സ്‌ക്രിപ്റ്റ് ചെയ്യുകയായിരുന്നു. മലയാളത്തിൽ പൂർണമായി സ്‌ക്രിപ്റ്റ് തയ്യാറാക്കി സംവിധായകന് കൈമാറിയത് യദുവായിരുന്നു.
ഇതിന് ശേഷം ലൊക്കേഷൻ അടക്കം സന്ദർശിക്കാനും സിനിമക്കൊപ്പം നിന്നതും യദുവായിരുന്നു. സ്‌ക്രിപ്റ്റ് കൈയിൽ കിട്ടിയതോടെ പതിയെ യദുവിനെ ഒഴിവാക്കുന്ന സമീപനമാണ് സിനിമയുടെ അണിയറക്കാരിൽ നിന്നും ഉണ്ടായത്. ആദ്യം കൊടുക്കാമെന്ന് പറഞ്ഞ് പ്രതിഫലം അമ്പത് ശതമാനമായി പിന്നീട് വെട്ടിക്കുറച്ചു. എന്നാൽ, ഇത് പൂർണമായും നൽകിയതുമില്ല. ഒന്നര വർഷത്തോളം കഠിനാധ്വാനം ചെയ്തിട്ടും അർഹിച്ച പ്രതിഫലവും കിട്ടിയില്ല.
അതേസമയം പ്രതിഫലത്തിലെ കുറവ് തൽക്കാലം അവഗണിച്ചത് സിനിമ പുറത്തിറങ്ങുമ്പോൾ സിനിമയിൽ എവിടെയെങ്കിലും തന്റെ പേര് ഉണ്ടാകുമെന്ന് കരുതിയാണ്. എന്നാൽ, അവസാന നിമിഷം വരെ കാത്തിരുന്നിട്ടും നന്ദി പറയുന്ന കൂട്ടത്തിൽ പോലും യദുവിന്റെ പേര് ഉണ്ടായിരില്ല. സിനിമ മലാളത്തിൽ ഇറക്കുമെന്ന് പറഞ്ഞായിരുന്നു പൂർണമായ സ്‌ക്രിപ്റ്റ് എഴുതിപ്പിച്ചത്. ഒടുവിൽ എല്ലാ വാഗ്ദാനങ്ങളും വെറുതേ ആകുകയായിരുന്നു. ഇതോടെ ഫേസ്‌ബുക്കിലൂടെ യദു സിനിമയുടെ തുടക്കത്തെ കുറിച്ച് അടക്കം വെളിപ്പെടുത്തി. സംവിധായകനുമായുള്ള ചാറ്റ് വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്.
യദുവിന് അർഹിക്കുന്ന പരിഗണന നൽകാതെ പോയതിൽ സുഹൃത്തുക്കളും സൈബറിടത്തിൽ പ്രതിഷേധിക്കുന്നുണ്ട്. ചലച്ചിത്ര നിരൂപകനും സംവിധായകനുമായി വിജയകൃഷ്ണന്റെ മകനാണ് യദു. നിരവധി പുസ്തകങ്ങൾ രചിക്കുകയും ഷോട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ക്യാമറാമാൻ എന്ന നിലയിലും പ്രവർത്തിച്ച പരിചയമുണ്ട് ഇദ്ദേഹത്തിന്.
'ദ കേരള സ്റ്റോറി'യുടെ ട്രെയിലർ റിലീസ് ചെയ്തത് മുതൽ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ആദാ ശർമയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഐസിസിൽ പോയ വനിതകളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. 2 മണിക്കൂർ 19 മിനുട്ട് ദൈർഘ്യമുള്ള ഭാഗമാണ് തിയറ്ററുകളിൽ എത്തുക. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് അനുവദിച്ചിത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ ചില തിയേറ്ററുകൾ പ്രദർശനത്തിൽ നിന്ന് പിന്മാറി.
കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. സിനിമയിലുള്ളതെല്ലാം യാഥാർത്യമായ കാര്യങ്ങളാണ് എന്നാണ് നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായുടെ വാദം.