- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിസർച്ച് സ്‌കോളറെ പീഡിപ്പിച്ചത് വേങ്ങാട്ടെ എസ് ഡി പി ഐ മുഖം; പഞ്ചായത്തിൽ മത്സരിച്ച തോറ്റ നേതാവ് മുമ്പ് പള്ളി കമ്മറ്റി പിടിച്ചെടുത്തതും പി എഫ് ഐ പിന്തുണയിൽ; വളാഞ്ചേരിയിലെ 'വില്ലൻ' വേങ്ങാട് മുസ്ലിം ഓർഗനൈസേഷന്റെ സ്ഥാപക നേതാവും; അഞ്ചരക്കണ്ടിയിലെ നിസ്സാമുദ്ദീന്റെ 'സ്പർശനം' പ്രശ്‌നമായപ്പോൾ
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ പീഡനം നടത്തിയ കേസിലെ പ്രതി സജീവ എസ്.ഡി.പി.ഐ പ്രവർത്തകൻ . കണ്ണൂർ വേങ്ങാട് സ്വദേശിയായ നിസാമുദ്ദീൻ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു. എന്നാൽ തോറ്റു. 2015ൽ വേങ്ങാട് അങ്ങാടി സീറ്റിലായിരുന്നു മത്സരം. നിരോധിത സംഘടനയായായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നു. എങ്കിലും എസ് ഡി പി ഐയുമായിട്ടായിരുന്നു നേരിട്ടുള്ള ഇടപെടൽ.
വേങ്ങാട് മുസ്ലിം ഓർഗനൈസേഷൻ എന്ന സംഘടന രൂപീകരിച്ചു എസ്.ഡി.പി.ഐയുടെ പിൻ തുണയോടെ കഴിഞ്ഞ തവണ മത്സരിച്ചു. പള്ളി കമ്മിറ്റി ഭാരവാഹിയായിരുന്നു. വേങ്ങാട് ജുമാ മസ്ജിദ് പള്ളി ഭരണമാണ് മറ്റു സംഘടനകളെ തോൽപ്പിച്ചു കൊണ്ട് നിസാമുദ്ദിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ ഇതേ പാനൽ മത്സരിച്ചുവെങ്കിലും നിസാമുദ്ദിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.പി.ഐക്കാർ പരാജയപ്പെടുകയായിരുന്നു. എങ്കിലും അഞ്ചരക്കണ്ടി - വേങ്ങാട് ഭാഗത്തെ മത സാമൂഹിക സാംസ്‌കാരിക വേദികളിലെ സജീവ പ്രവർത്തകനായി തുടരുമ്പോഴാണ് നിസാമുദ്ദീൻ പീഡന കേസിൽ അകത്താവുന്നത്.
വാളാഞ്ചേരി പൊലിസാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. കാഞ്ഞങ്ങ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന ബസിലാണ് സംഭവം. മൂന്നു ദിവസം മുൻപ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നാണ് ബസ് പുറപ്പെട്ടത്. ബിജു മാലക്കലയായിരുന്നു ഡ്രൈവർ. രാജീവൻ കാരക്കോടായിരുന്നു കണ്ടക്ടർ. പുതിയതെരുവിൽ നിന്ന് കയറിയ 22 വയസുകാരിയാണ് പീഡന ശ്രമത്തിന് ഇരയായത് എറണാകുളത്ത് വിദ്യാർത്ഥിനിയാണ് യുവതി. ചാലയിൽ നിന്നാണ് നിസാമുദ്ദീൻ ബസിൽ കയറിയത്. യുവതി ബസിന്റെ സൈഡ് സീറ്റിലായിരുന്നു ഇരുന്നത്.
മധ്യഭാഗത്താണ് നിസാമുദ്ദീൻ ഇരുന്നത്. കോഴിക്കോട് കഴിഞ്ഞ തോടെ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി. യുവതി സഹയാത്രികരോട് വിവരം പറഞ്ഞതിനെ തുടർന്നാണ്. കണ്ടക്ടർ ഇടപെട്ട് നിസാമുദ്ദീനെ മറ്റൊരു സീറ്റിലേക്ക് മാറ്റി ഇരുത്തി. എന്നാൽ ബസ് വ ളാഞ്ചേരിയിലെത്തിയപ്പോൾ നിസാമുദ്ദീൻ വീണ്ടും യുവതിയുടെ സീറ്റിലിരുന്ന് ഉപദ്രവം തുടങ്ങി ഇതേ തുടർന്ന് സഹികെട്ട യുവതി ബസ് പൊലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോകാൻ കണ്ടക്ടറോട് ആവശ്യപ്പെട്ടു.
ശരീരത്തിലേൽക്കുന്ന സ്്പർശനമറിഞ്ഞ് ഉറക്കമുണർന്ന യുവതി ആദ്യം വാണിങ് നൽകി. ഇനി ആവർത്തിക്കില്ലെന്നും മാപ്പുപറഞ്ഞതോടെ പറഞ്ഞതോടെ വീണ്ടും യാത്ര തുടർന്നു. ഇതിനിടെ മനസ്സമാധാനം നഷ്്ടപ്പെട്ട പെൺകുട്ടി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഇതോടെ ഞെരമ്പന്റെ കൈ വീണ്ടും എത്താൻ തുടങ്ങി. ഇതോടെ എണീറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിച്ചു. കണ്ടക്ടർ ഉടൻ എമർജൻസി നമ്പറായ 112ൽ വിളിച്ച് പരാതിപ്പെട്ടു. തുടർന്നു പുലർച്ചെ 2.30ഓടെ പ്രതി നിസാമുദ്ദീനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
വളാഞ്ചേരി പൊലിസ് സ്റ്റേഷനിൽ ബസ് എത്തിച്ചപ്പോൾ റിസർച്ച് സ്‌കോളറായ യുവതി പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് നിസാമുദ്ദീനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് യുവതി ഉൾപ്പെടെയുള്ള യാത്രക്കാർ ബസിൽ യാത്ര തുടർന്നു. ഏതാനും ദിവസം മുൻപാണ് കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ പീഡിപ്പിച്ച യുവാവിന്റെ ദൃശ്യം പീഡനത്തിനിരയായ യുവതി പകർത്തുകയും പീഡിപിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തത്.
രാത്രി 9.30നു കണ്ണൂരിലെ പള്ളിക്കുളത്തുനിന്നാണു പ്രതി നിസാമുദ്ദീൻ കെ.എസ്.ആർ.ടി.സിയിൽ കയറുന്നത്. കണ്ണൂരിലെ തന്നെ ചാലമാർക്കറ്റ് സ്്‌റ്റോപ്പിൽനിന്നാണ് യുവതിയും കയറുന്നത്. റിസർവ് ചെയ്താണു യുവതി എത്തിയിരുന്നത്. മൂന്നുപേർക്ക് ഇരക്കാവുന്ന സീറ്റിലെ വീൻഡോ സീറ്റായിരുന്നു യുവതിയുടേത്. യുവതിയുടെ അരികിലുള്ള മധ്യത്തിലെ സീറ്റായിരുന്നു പ്രതിയുടേത്. രാത്രി വൈകിയതോടെ യുവതി ഉറക്കത്തിലായിരുന്നു. പലപ്പോഴും കെ.എസ്.ആർ.ടി.സിയിൽ യാത്രചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നാണു യുവരി പറയുന്നത്. ബസ്് കോഴിക്കോട് കഴിഞ്ഞപ്പോഴാണ് യുവാവിന്റെ ശല്യം ശ്രദ്ധയിൽപ്പെടുന്നത്. ഉറക്കത്തിലായതിനാൽ തന്നെ ആദ്യം എന്താണു സംഭവിക്കുന്നതെന്നു യുവതിക്കു മനസ്സിലായില്ല. ഉരസലിനു പുറമെ കൈകൊണ്ടു തലോടലും കണ്ടതോടെ യുവതി ആദ്യം മാന്യമായി തന്നെ ഇയാളോടു കാര്യം പറഞ്ഞു.
സംഭവം കണ്ടക്ടറോടും പറഞ്ഞതോടെ നിസാമുദ്ദീനെ അടുത്തുള്ള സീറ്റിലേക്ക് നീക്കിയിരുത്തുകയും ചെയ്തു. എന്നാൽ ബസ് പോയിത്തുടങ്ങിയതോടെ വീണ്ടും യുവതിക്കരികിൽ എത്തിയ യുവാവ് വീണ്ടും സമാനമായി പ്രവർത്തിക്കാൻ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട യുവതി ശബ്ദമുണ്ടാക്കിയതോടെയാണു കണ്ടക്ടറും മറ്റു യാത്രക്കാരും ഇടപെട്ടത്. എമർജൻസി നമ്പറിൽ വിളിച്ചു പറഞ്ഞതുപ്രകാരം വിവരം വളാഞ്ചേരി പൊലീസിൽ എത്തി. ഇതാണ് അറസ്റ്റിന് വഴിയൊരുക്കിയത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്