- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടലിൽ ക്രൈസ്തവർ പോകാത്ത ഞായറാഴ്ച അറസ്റ്റിന് ഇറങ്ങിയത് തിരിച്ചടിയായി; പ്രതികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചത് വലിയ മണ്ടത്തരം; ആൾക്കൂട്ടം പരിധി വിട്ടിട്ടും മേലുദ്ദ്യോഗസ്ഥർ കർശന നിർദ്ദേശങ്ങൾ നൽകാതെ മടിച്ചു നിന്നു; ആകെ പ്രയോഗിച്ചത് കണ്ണീർ വാതക ഗ്രനേഡ് മാത്രം; വിഴിഞ്ഞത്ത് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകൾ; തുറമുഖ നിർമ്മാണം പ്രതിസന്ധിയിലേക്ക്; അദാനി പിന്മാറിയേക്കും
തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ചെയ്തതെല്ലാം വമ്പൻ മണ്ടത്തരം. ഞായറാഴ്ച പൊലീസ് നടപടിക്ക് തെരഞ്ഞെടുത്തതാണ് വിഴിഞ്ഞത്ത് സ്ഥിതി ഗതികൾ വഷളാക്കിയത്. ക്രൈസ്തവരായ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്ത ദിവസമാണ് ഞായറാഴ്ച. അതുകൊണ്ട് തന്നെ ഈ ദിവസം പൊലീസ് നടപടികളിലേക്ക് കടന്നത് വലിയ മണ്ടത്തരമായെന്നാണ് നിഗമനം. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഈ നടപടികളിലേക്ക് കടന്നത്. ഞായറാഴ്ച പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ നാട്ടുകാർ ഒത്തുചേർന്നു. കടലിൽ പോകാത്തവർ ഏറെയുള്ളതിനാൽ സമരക്കാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് അക്രമം നടത്താൻ ആൾക്ഷാമവും ഉണ്ടായിരുന്നില്ല. ഇതിനൊപ്പം അറസ്റ്റു ചെയ്തവരെ വിഴിഞ്ഞത്ത് സൂക്ഷിച്ചതും വലിയ വീഴ്ചയായി.
സാമുദായികമായി പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് വിഴിഞ്ഞം. ഇവിടെയുള്ളവർ എത്തരത്തിലാണ് പ്രതികരിക്കുന്നതെന്ന് പൊലീസിനും അറിയാം. അതുകൊണ്ട് തന്നെ തീരമേഖലയിൽ വിവാദങ്ങളുണ്ടായാൽ അറസ്റ്റുകൾ നടക്കുമ്പോൾ പ്രതികളെ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. അതിലൂടെ വിഴിഞ്ഞത്തെ സംഘർഷം നിയന്ത്രിക്കാൻ കഴിയും. പക്ഷേ എല്ലാം അറിയാവുന്ന പൊലീസ് ഇതൊന്നും ഇത്തവണ ചെയ്തില്ല. പകരം അറസ്റ്റു ചെയ്തവരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിച്ചു. ഇതോടെ ഇവരുടെ മോചനത്തനായി വലിയൊരു ആൾക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് തടിച്ചു കൂടി. ഇവരെ നിയന്ത്രിക്കാൻ പൊലീസിനായില്ല. ആകെ രണ്ട് ഗ്രനെഡുകൾ മാത്രമാണ് പൊലീസ് പ്രയോഗിച്ചത്. വലിയൊരു പ്രതിരോധം സൃഷ്ടിക്കാൻ പൊലീസിനും മുകളിൽ നിന്ന് ഉത്തരവുകൾ കിട്ടിയില്ല. ഇതോടെ ആൾക്കൂട്ടം വിഴിഞ്ഞം സ്റ്റേഷനിലേക്ക് ഇരച്ചു കയറി. തോക്കുമായി പൊലീസ് കാഴ്ചക്കാരായി. എല്ലാ പൊലീസുകാരേയും അവർ ആമ്രിച്ചു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അക്രമങ്ങൾ വിഴിഞ്ഞത്ത് അരങ്ങേറി.
വിഴിഞ്ഞത്ത് സമുദായികമായി ഒത്തു ചേരാൻ സാധ്യതയുള്ള കേസുകളുണ്ടാകുമ്പോൾ അറസ്റ്റിലാകുന്ന പ്രതികളെ ഉടൻ തന്നെ വിഴിഞ്ഞത്ത് നിന്നും മാറ്റും. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയിലെ മറ്റ് സ്റ്റേഷനുകളിലേക്ക് അവരെ എത്തിക്കും. എന്നാൽ ഇതൊന്നും ഇത്തവണ സംഭവിച്ചില്ല. ഇതാണ് അക്രമമായി മാറുന്നത്. വിഴിഞ്ഞത്ത് ഇടപെടൽ അസാധ്യമാണെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചേക്കും. അങ്ങനെ വന്നാൽ കേന്ദ്ര സേന വിഴിഞ്ഞത്ത് എത്താൻ സാധ്യത ഏറെയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ എൺപത് ശതമാനത്തോളം പണി പൂർത്തിയായ ശേഷമാണ് ഈ പ്രതിസന്ധിയെന്നതാണ് വസ്തുത. രാത്രി ഏഴുമണിക്കാണ് സ്റ്റേഷൻ അക്രമവും മറ്റും ഉണ്ടായത്.
കേരളത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തന്നെ ഇതോടെ പ്രതിസന്ധി ഉയരുകയാണ്. സമരക്കാരെ പൊലീസ് ഒരിക്കൽ പോലും കായികമായി നേരിട്ടിരുന്നില്ല. എന്നാൽ ഹൈക്കോടതി ഇടപെടലോടെ പൊലീസിനും സർക്കാരിനും ഇടപെടൽ നടത്തേണ്ടി വന്നു. തുറമുഖ നിർമ്മാണം തടയില്ലെന്ന് ഹൈക്കോടതിയിൽ ഉറപ്പു നൽകിയ ലത്തീൻ സഭാ നേതൃത്വം അതിന് അനുവദിച്ചിരുന്നില്ല. ലോറിയുമായി എത്തിയ അദാനി ഗ്രൂപ്പിന് തിരിച്ചു പോകേണ്ടി വന്നു. ഈ സമയത്ത് പൊലീസിന് നടപടികൾ എടുക്കേണ്ടത് അനിവാര്യതയായി. കേസുകളും എടുത്തു. ബിഷപ്പ് അടക്കം പ്രതികളായി. കടപ്പുറത്തെ ആളുകളുടെ രീതികൾ അറിയാവുന്ന പൊലീസ് വലിയ വീഴ്ചകളുണ്ടായപ്പോൾ അത് കേരളം കണ്ട ഏറ്റവും വലിയ പൊലീസ് സ്റ്റേഷൻ അക്രമമായി. മുതിർന്ന ഉദ്യോഗസ്ഥർ നിശബ്ദരായി. ഫലത്തിൽ വിഴിഞ്ഞത്ത് ഇനി തുറമുഖ നിർമ്മാണം നടക്കുമോ എന്ന സംശയമാണ് സജീവമാകുന്നത്.
ഹൈക്കോടതി ഈ അക്രമങ്ങളെ എങ്ങനെ കാണുമെന്നതാണ് നിർണ്ണായകം. കേന്ദ്ര സേനയെ വിഴിഞ്ഞത്തേക്ക് നിയോഗിക്കുമോ എന്നതാണ് അറിയേണ്ടത്. ഇതിനൊപ്പം ക്രമസമാധാന പ്രശ്നമുള്ള വിഴിഞ്ഞത്ത് പണി തുടരാൻ അദാനി ഗ്രൂപ്പ് ഇനി തയ്യാറാകുമോ എന്നതും നിർണ്ണായകമാണ്. അക്രമങ്ങൾ ഉയർത്തി അവർ പണി നിർത്തി പോയാൽ വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നവും തീരും. അതിലേക്ക് കൂടിയാണ് ഈ അക്രമ സംഭവങ്ങൾ കാര്യങ്ങൾ എത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ പോലും അക്രമിക്കുന്നവരുള്ള വിഴിഞ്ഞത്ത് തുറമുഖ പണി അസാധ്യമാണെന്ന വിലയിരുത്തലിലേക്ക് അദാനി ഗ്രൂപ്പ് എത്താനും സാധ്യതയുമുണ്ട്.
വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെയും. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസിനെയും ഉൾപ്പെടെ അമ്പതോളം വൈദികരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ആർച്ച് ബിഷപും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ. ലഭിച്ച പരാതിക്ക് പുറമെ പൊലീസ് സ്വമേധയാ കേസെടുത്തു. വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നത്. സർക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കൺവീനർ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് അക്രമങ്ങളിലേക്ക് പോകുന്നത്.
വിഴിഞ്ഞം പ്രതിഷേധവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിയന്ത്രണാതീമായി മാറി എന്നതാണ് വസ്തുത. വിഴിഞ്ഞം ബസ് സ്റ്റാൻഡ് പരിസരത്ത് ഉൾപ്പടെ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു എന്നതാണ് റിപ്പോർട്ട്. ഇന്ന് വൈകിട്ടോടെയാണ് വിഴിഞ്ഞത് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിയത്. ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻപോലും പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. പരിക്ക് പറ്റിയ ചില പൊലീസുദ്യോഗസ്ഥർ മണിക്കൂറുകളോളം സ്റ്റേഷന് ഉള്ളിൽ തന്നെ തുടർന്നു. ഇവരെ പുറത്ത് ഇറങ്ങാൻ അനുവദിച്ചില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞിടുകയും ചെയ്തു.
പിന്നീട് പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻപോലും പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. പരിക്ക് പറ്റിയ ചില പൊലീസുദ്യോഗസ്ഥർ മണിക്കൂറുകളോളം സ്റ്റേഷന് ഉള്ളിൽ തന്നെ തുടർന്നു. ഇവരെ പുറത്ത് ഇറങ്ങാൻ അനുവദിച്ചില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞിടുകയും ചെയ്തു. പിന്നീട് പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബസ് സ്റ്റാൻഡ് പരിസരത്ത് കൂടുതൽ ആളുകൾ സംഘടിക്കുന്നുണ്ട്. ഇവിടേക്ക് ടിയർ ഗ്യാസ് ഉൾപ്പടെ പൊലീസ് പ്രയോഗിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ എസിവി പ്രാദേശിക റിപോർട്ടർ ഷെരീഫ് എം ജോർജിന് മർദ്ദനമേറ്റു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്റെ മൊബൈലും നശിപ്പിച്ചു. ഒരു മാസം മുൻപും ഇദ്ദേഹത്തെ സമരക്കാർ മർദിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷെരീഫ് എം ജോർജിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മൊബൈലിൽ സംഘർഷമാവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെയും കൈയേറ്റം ഉണ്ടായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ