ലണ്ടൻ: യുകെയിൽ എത്തിയ മലയാളി നഴ്‌സുമാർ ജോലി കിട്ടാതെ പുല്ലു വെട്ടിയും പെയിന്റടിക്കാൻ പോയും മാത്രമല്ല ഭക്ഷണം ഇല്ലാതെ ആപ്പിൾ മാത്രം കഴിച്ചും കഴിയുകയാണ് എന്നൊക്കെ വാസ്തവവും ആയി ഒരു പുലബന്ധം പോലും ഇല്ലാത്ത വാർത്ത കേരളത്തിൽ പ്രധാന മാധ്യമം വഴി പടർന്നതോടെ ലക്ഷക്കണക്കിന് യുകെ മലയാളികളുടെ നാട്ടിലെ കുടുംബവും ബന്ധുക്കളുമൊക്കെ എന്താണ് സംഭവം എന്ന ആശങ്കയിലാണ്. ഇതേ തുടർന്ന് കഴിഞ്ഞ ഏതാനും വർഷമായി ആയിരക്കണക്കിനു നഴ്‌സുമാരെ യുകെയിൽ എത്തിച്ച പ്രമുഖ റിക്രൂട്ടിങ് ഏജൻസി ഉടമയായ ഫെബിൻ സിറിയക് തന്നെ സോഷ്യൽ മീഡിയ വഴി യുകെയിൽ ഒരു നഴ്‌സിന് പോലും ഇത്തരം ഒരവസ്ഥ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

യുകെയിൽ എത്തിയ നാനൂറു നഴ്‌സുമാർ ഒറ്റപ്പെട്ട അവസ്ഥയിൽ ആണെന്ന് വാർത്ത എഴുതിയ പത്രം തന്നെ വിവാദ ഏജൻസി നടത്തിപ്പുകാർ നൽകിയ വിവരമനുസരിച്ചു ജോലിയിൽ പ്രവേശിക്കാനാകാതെ പോയ മലയാളികൾ 28 പേരാണ് എന്ന തിരുത്തുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിട്ടുമുണ്ട്. ഇതോടെ വാസ്തവം തിരക്കാതെ ആരോ പറഞ്ഞത് കേട്ട് യുകെയിലെ ജീവിത സാഹചര്യത്തെക്കുറിച്ചു ഒരു അറിവും ഇല്ലാത്ത തരത്തിൽ വാർത്ത പടച്ചു വിട്ടു എന്ന ആക്ഷേപമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വാർത്ത എഴുതിയ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന മാധ്യമത്തിന്റെ പേരെടുത്തുള്ള വിമർശമാണ് പ്രധാനമായും യുകെ മലയാളികൾ നടത്തുന്നത്. വാർത്തയിൽ പറയുന്നത് പോലെ നഴ്‌സിങ് ജോലിക്കെത്തിയ ഒരാളും യുകെയിൽ ജോലിയില്ലാതെ വിഷമിക്കുന്നില്ല എന്നതാണ് വാസ്തവം. വാർത്തയിൽ പറയുന്നത് പ്രകാരം ജോലിക്കു വന്നത് കെയർ ഹോമുകളിൽ ജോലി ചെയ്യാൻ സ്വകാര്യ ഏജൻസികൾക്ക് 15 ലക്ഷം രൂപ വരെ നൽകിയ മലയാളികളുടെ കാര്യമാണ്. ഇവർക്കാകട്ടെ യുകെയിൽ നഴ്സ് ആയി ജോലി ചെയ്യാനും സാധിക്കില്ല. എന്നാൽ പുല്ലു വെട്ടിയും പെയിന്റ് അടിച്ചും ആണ് ഇപ്പോൾ ഇവരൊക്കെ പിടിച്ചു നിൽക്കുന്നത് എന്ന് വാർത്തയിൽ പറയുമ്പോൾ കെയറർ ആയി ജോലി ചെയ്യുന്നതിനേക്കാൾ വേതനം പുല്ലു വെട്ടുന്നതിനും പെയിന്റ് അടിക്കുന്നതിനും കിട്ടുന്ന രാജ്യമാണ് യുകെ എന്ന കാര്യമാണ് കേരളത്തിലെ മാധ്യമം മറന്നു പോയത്.

അതിനർത്ഥം റിക്രൂട്മെന്റ് ചതിയിൽ യുകെയിൽ എത്തിയവരുടെ സാഹചര്യമോ യുകെയിലെ സാഹചര്യമോ വേണ്ട വിധം മനസിലാക്കാതെ പുറത്തു വിട്ട വാർത്ത എന്നത് തന്നെയാണ് ഓരോ യുകെ മലയാളിയും കരുതുന്നതും. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ എത്തിയ വിശകലനങ്ങളിലും വിമർശങ്ങളിലും ഗൗരവമായ തരത്തിൽ ശ്രദ്ധയിൽ പെട്ട മാഞ്ചസ്റ്റർ മലയാളിയായ ജിബിൻ റോയ് താന്നിക്കൽ എഴുതിയ കുറിപ്പാണ് ഇന്നത്തെ ബിഎം സോഷ്യൽ മീഡിയ കോർണറിൽ ഇടം പിടിക്കുന്നത്. യുകെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ആയി എത്തുന്നവർക്ക് വേണ്ടിയുള്ള കൺസൾട്ടൻസി രംഗത്ത് പ്രവർത്തിക്കുന്ന ജിബിൻ സോഷ്യൽ മീഡിയയിൽ നിരന്തരം റിക്രൂട്ടിങ് രംഗത്തെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നതിലും ശ്രദ്ധ നൽകുന്ന യുകെ മലയാളിയാണ്.

ജിബിൻ റോയ് എഴുതിയ കുറിപ്പിന്റെ പൂർണ രൂപം

എത്രെ കിട്ടിയാലും പഠിക്കാത്തവർ ആണ് നമ്മൾ ...വീണ്ടും വിസ തട്ടിപ്പു ...
പിന്നെ ഈ വാർത്ത ഇനിയെങ്കിലും കാടടച്ചു വെടി വെക്കുന്ന പരിപാടി നിർത്തിക്കൂടെ ------- .രണ്ടു ദിവസം മുൻപ് -----യിൽ വന്ന ഒരു വാർത്ത ആണിത് ! 400 നഴ്സുമാർ UK യിൽ കുടുങ്ങി കിടക്കുന്നു അത്രേ ഒരു നഴ്സ് പോലും UK യിൽ കുടുങ്ങി കിടക്കുന്നില്ല ഈ കുടുങ്ങി കിടക്കുന്ന ഒരാള് പോലും നഴ്സിന്റെ പണിയെടുക്കാൻ വന്നവർ അല്ല എന്ന് നമ്മൾ മനസ്സിൽ ആകണം ..
UK യിൽ നഴ്സ് ആയി വരാൻ 1 രൂപ പോലും മുടക്കേണ്ടതില്ല എന്ന വസ്തുത മനസ്സിൽ ആകണം ..OET/IELTS അതിനോടൊപ്പം അനുബന്ധ പരീക്ഷകളും പാസ് ആയാൽ മതി ആയിരകണക്കിന് വാക്കൻസികൾ ഉണ്ട് അങ്ങനെ ഉള്ളവർക്ക് ഈ പറഞ്ഞ പരീക്ഷകൾ എഴുതിയ പൈസയും ഫ്ലൈറ്റ് ടിക്കറ്റ് അടക്കം തന്നിട്ട് ആണ് UK ഒരു നഴ്സിനെ കൊണ്ട് പോകുന്നത് ..
എന്നാൽ ഈ കുടുങ്ങി കിടക്കുന്നു എന്ന് -------- പറഞ്ഞവർ എല്ലാവരും CARE ASSISTANT /DOMICILIARY CARE വിസയിൽ വന്നവർ ആണ് ..ഈ ജോലികൾ ചെയുന്നത് ഒന്നും മോശം ആണെന്നു പറയുന്നില്ല ..അവരുടെ ഒക്കെ ഇന്നത്തെ അവസ്ഥക്ക് കാരണം ഒരു പരിധി വരെ അവർ തന്നെ ആണ് കാരണം എവിടെ എങ്കിലും UK എന്നും EUROPE എന്നും കേള്കുമ്പോളെക്കും ലക്ഷങ്ങൾ കൊടുത്തു പോകാൻ റെഡി ആണ്..കാരണം അവസ്ഥ അതാണ് എങ്ങനെ എങ്കിലും രക്ഷപെടാൻ ഉള്ള അവസരം ..
Genuine vacancy ആണെങ്കിൽ പൈസ കൈയിൽ ഉണ്ടെങ്കിൽ പോകണ്ട എന്ന് പറയുന്നില്ല അത് genuine ആയിരുന്നോ എന്ന് അന്വേഷിക്കേണ്ട ചുമതല നിങ്ങളുടേത് കൂടി ആണ് ..അല്ലാതെ വിനീത് ശ്രീനിവാസൻ പരസ്യം ചെയുന്ന കമ്പനി ആണെന്നും പറഞ്ഞു പറഞ്ഞ പൈസയും കൊണ്ട് കൊടുത്തിട്ട് ഇവിടെ വന്നു പെട്ട് പോയിട്ട് എന്ത് കാര്യം ..വരുന്ന ഹോമുകൾ കമ്പനികൾ ഇവിടെ ഉണ്ടോ അവിടെ അങ്ങനെ ഒരു vacancy ഉണ്ടോ എന്ന് അന്വേഷിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല നിങ്ങളുടെ സുഹൃത്തുകൾ ആയും കുടുംബം ആയും ആളുകൾ ഒരുപാടു uk യിൽ ഉണ്ടാകും അവരോടൊന്നു അന്വേഷിച്ചാൽ പോരെ .ചോദിക്കില്ല കാരണം UK യിൽ എത്തി എന്ന് status ഇട്ടാൽ ചിലരുടെ ഒക്കെ കുടുംബക്കാരുടെയും നാട്ടുകാരുടെയും വാ അടപ്പിക്കാൻ പറ്റും ..
UK യിൽ ഉള്ളത് എന്തും negative പറയുന്ന നെഗറ്റീവോളികൾ ഉണ്ട് അവരോടല്ല കേട്ടോ ഈ കുടുങ്ങി കിടക്കുന്നവരിൽ 80 % ആളുകളും നഴ്സുമാർ അല്ല ഏതേലും ഒരു ഡിഗ്രിയും നാട്ടിലെ കുറെ fake carer സെർട്ടിഫിക്കറ്റും കൈയിൽ വെച്ച് uk കു വണ്ടി കയറിയവർ ആണ് ..english അത്രക് poor ആയിട്ടുള്ളവർ ..
ഞാൻ പറഞ്ഞു വന്നത് വാർത്തയിൽ കുറച്ചു കൂടി clarity ആകാം ..നഴ്സുമാരായി uk യിൽ വരുന്ന ആരും ഇവിടെ പെടില്ല ആർക്കും ഒരു രൂപ കൊടുക്കേണ്ടതും ഇല്ല ..പിന്നെ വാർത്തയിലെ 'കൊച്ചിയിലെ ഏജൻസി 'ആ ഏജൻസിയുടെ പേര് പറയാൻ എന്താണ് ഇത്രേ മടി ഫ്രീ ആയി uk യിലേക്ക് നഴ്സ് recruitment ചെയുന്ന എല്ലാ ഏജൻസികളും സംശയത്തിന്റെ നിഴലിൽ ആയില്ലേ ??ഇവിടെ നഴ്സുമാർ പുല്ലു വെട്ടിയും paint അടിച്ചും ആണ് ജീവിക്കുന്നത് എന്ന തരത്തിൽ ആയിലെ ??
ഇനിയെങ്കിലും carer വിസയിൽ വരാൻ ഉദ്ദേശിക്കുന്നവരുടെ അറിവിലേക്കു ??
ആദ്യം യോഗ്യത ഉണ്ടെങ്കിൽ മാത്രം ജോലികൾ നോക്കുക fake സെർട്ടിഫിക്കറ്റുകൾ ഒരുനാൾ പിടിക്കപ്പെടും
?അത്യാവശ്യം ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടാക്കിയിട്ട് വണ്ടി കയറുക .
?Offer letter genuine ആണ് എന്ന് ഉറപ്പു വരുത്തുക .
?ജോലിക്കു പോകുന്ന സ്ഥാപനം ഉള്ളത് തന്നെ ആണോ അവിടെ ഇങ്ങനെ ഒരു വാക്കൻസിയിലേക്കു interview നടന്നിട്ടുണ്ടോ നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കുക ..
?Offer ലെറ്ററിൽ പറഞ്ഞിട്ടുള്ള Duty hours കിട്ടും എന്ന് ഉറപ്പു വരുത്തുക .
?യോഗ്യത ഉള്ളവർ ആണെങ്കിൽ free ആയി work permit കിട്ടുന്ന ഹോമുകൾ കണ്ടു പിടിച്ചു apply ചെയുക ..എത്രെയോ ആളുകൾ carer വിസയിൽ പൈസ മുടക്കാതെ വന്നിട്ട് ഉണ്ട്
?Carer വിസയിൽ വരാൻ ഇരിക്കുന്ന നഴ്സുമാരുടെ അറിവിലേക്ക് ..10-15 ലക്ഷം വരെ മുടക്കാൻ ഉണ്ടെങ്കിൽ ഒരു 10 വട്ടം OET എഴുതിയിട്ട് നഴ്സ് ആയി വരാൻ നോക്കുക ..നിങ്ങളുടെ ലൈഫ് settled ആകും .ഒരു രക്ഷയും ഇല്ല എന്ന് തോന്നിയാൽ മാത്രം carer വിസ ട്രൈ ചെയുക ..
NB:????UK കുറച്ചു നാളായി വാർത്തകളിൽ നിറഞ്ഞു നില്കുന്നതുകൊണ്ട് തട്ടിപ്പു കാർ German ഇല്ലാതെ ജർമനി യിലേക്കും ഇംഗ്ലീഷ് test ഇല്ലാതെ IERLAND,CANADA,Australia ,Newsland കൊണ്ട് പോകാം എന്നുള്ള വാഗ്ദാനവും ആയി ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക ??????????
അപ്പോൾ എല്ലാം പറഞ്ഞത് പോലെ ഞാൻ ഇപ്പോൾ പുല്ലു വെട്ടി വന്നേ ഉള്ളു ഇനി പെയിന്റ് അടിക്കാൻ പോകണം സമയം ഇല്ല
Beware the Scammers ??????
?? Jibin Roy Thanickal