- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
52 വർഷമായി യു കെയിൽ ജീവിക്കുന്ന മലയാളി വീട്ടമ്മയ്ക്ക് ആറു മാസമായി കേരളത്തിൽ നിന്നും മടങ്ങാൻ കഴിയുന്നില്ല; കാലാവധി കഴിഞ്ഞ പാസ്സ്പോർട്ടിൽ പതിച്ച റൈറ്റ് ടു അബോഡ് സ്റ്റാറ്റസ് പുതിയ പാസ്സ്പോർട്ടിൽ പതിക്കാത്തതിന് ശിക്ഷയേറ്റ് വീട്ടമ്മ
ലണ്ടൻ: കഴിഞ്ഞ 52 വർഷക്കാലമായി റൈറ്റ് ഓഫ് അബോഡ് സ്റ്റാറ്റസോടെ യു കെയിൽ താമസിക്കുന്ന മലയാളി വീട്ടമ്മ കഴിഞ്ഞ ആറുമാസമായി യു കെയിൽ പോകാൻ കഴിയാതെ കേരളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. കാലാവധി തീർന്ന ഇന്ത്യൻ പാസ്സ്പോർട്ട് മാറ്റി പുതിയതെടുത്തപ്പോൾ അതിൽ റൈറ്റ് ഓഫ് അബോഡ് സ്റ്റാറ്റസ് അതിൽ പതിപ്പിക്കാത്തതാണ് കാരണം.
രാധാമണി പ്രഭാകരൻ എന്ന് 79 കാരി, 2018 ലും 2019 ലും റൈറ്റ് ഓഫ് അബോഡ് സ്റ്റാമ്പ് പതിപ്പിച്ച കാലാവധി കഴിഞ്ഞ പാസ്പ്പോർട്ടും പുതിയ പാസ്സ്പോർട്ടുമായി രണ്ടു തവണ കേരളത്തിൽ എത്തിയിരുന്നു. അപ്പോഴൊന്നും യു കെയിൽ നിന്നും തിരികെ യാത്രയിൽ തിരുവനന്തപുരത്തുനിന്നോ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇന്ത്യൻ പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാലതാമസം വരുന്നു എന്നറിഞ്ഞതിനാൽ പുതിയ പാസ്സ്പോർട്ടിൽ റൈറ്റ് ഓഫ് അബോഡ് സ്റ്റാമ്പ് പതിപ്പിക്കാൻ നൽകിയിരുന്നില്ല.
യാത്ര നീണ്ടേക്കുമെന്ന ആശങ്കയിലായിരുന്നു സ്റ്റാമ്പ് പതിപ്പിക്കാതിരുന്നത് പിന്നീട് 2020 മെയ് മാസത്തിൽ അവർ കേരളത്തിലേക്ക് തിരിച്ചു. സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം പാസ്സ്പോർട്ടിന്റെയോ മറ്റ് യാത്രാ രേഖകളുടെയോ കാലാവധി തീരുന്ന മുറക്ക് റൈറ്റ് ഓഫ് അബോഡിന്റെ സാധുതയും അവസാനിക്കും എന്നണ് പറയുന്നത്. പുതിയ പാസ്സ്പോർട്ടിൽ അത് ഉണ്ടാകണമെങ്കിൽ മറ്റൊരു അപേക്ഷ നൽകേണ്ടതുണ്ട്.
എന്നാൽ, ഇതിനു മുൻപുള്ള യാത്രകളിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ അവരുടെ കുടുംബം അതിനു മുതിർജ്നില്ല. എന്നാൽ, ജൂണിൽ യു കെയിലേക്ക് മടങ്ങാൻ എത്തിയപ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എത്തിഹാദ് എയർവേയ്സ് ജീവനക്കാർ അവരെ തടയുകയായിരുന്നു. സാധുതയുള്ള എമിഗ്രേഷൻ രേഖകൾ ഇല്ലെന്നതായിരുന്നു കാരണം. പഴയ പാസ്സ്പോർട്ടിൽ റൈറ്റ് ഓഫ് അബോഡ് സ്റ്റാമ്പ് ഉണ്ടെന്നും അതുപയോഗിച്ച് രണ്ടു തവണ യാത്ര ചെയ്തു എന്ന് പറഞ്ഞിട്ടും എത്തിഹാദ് ജീവനക്കാർ വഴങ്ങിയില്ല.
ഹൈക്കമ്മീഷണേയും വിസ കേന്ദ്രങ്ങളെയും സമീപിച്ചപ്പോൾ കൊച്ചിയിൽ വി എഫ് എസ് കേന്ദ്രവുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷ നൽകാനായിരുന്നു നിർദ്ദേശം ലഭിച്ചത്. ഇതനുസരിച്ച് അവർ അപേക്ഷ സമർപ്പിച്ചു. യു കെ വി ഐ ലിവർപൂൾ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൂന്ന് ആഴ്‌ച്ചകൾക്കുള്ളിൽ മറുപടി ലഭിക്കുമെന്നുമായിരുന്നു അവർക്ക് ഈമെയിൽ വഴി ലഭിച്ച മറുപടി. എതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ യു കെ വി ഐ ലിവർപൂൾ ഓഫീസിൽ നിന്നും വിസ നിരാകരിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചു.
പ്രമേഹം പോലുള്ള രോഗങ്ങൾ അലട്ടുന്ന രാധാമണിയുടെ ആരോഗ്യ നില ഇതോടെ കൂടുതൽ വഷളാകാൻ തുടങ്ങി. ഒരു ട്രാവൽ ഏജന്റിന്റെ ഉപദേശപ്രകാരം മറ്റൊരു എയർലൈൻസിൽ ശ്രമിക്കാനായി എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും അവരും രാധാമണിയെ യാത്രചെയ്യാൻ അനുവദിച്ചില്ല. തുടർന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടപ്പോൾ ഇത് തങ്ങളുടെ അധികാര പരിധിയിലുള്ള കാര്യമല്ലെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സമീപിക്കാനുമായിരുന്നു ലഭിച്ച നിർദ്ദേശം. എന്നാൽ ഇത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും യു കെ വി ഐ ആണ് ഇതിൽ നടപടി എടുക്കേണ്ടത് എന്ന നിലപാടിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ.
അവരുടെ, യു കെയിൽ ഉള്ള മകൾ നിരവധി അധികാര കേന്ദ്രങ്ങളെ സമീപിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. അതോടെ രോഗിയായ അമ്മയെ ശുശ്രൂഷിക്കുവാനായി മകളും കേരളത്തിലേക്ക് മടങ്ങി. ഇന്ത്യൻ ഹൈക്കമ്മീഷൻ, രാധാമണിക്ക് ഉള്ള റൈറ്റ് ഓഫ് അബോഡിന്റെ അടിസ്ഥാനത്തിൽ ഒരു യാത്രാ അനുമതി നൽകിയാൽ രാധാമണിക്ക് യു കെയിലേക്ക് യാത്ര ചെയ്യാൻ ആകുമെന്നാണ് ചില നിയമവൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.
മറുനാടന് ഡെസ്ക്