- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് ഇൻ ദി യു കെ ടെസ്റ്റ് പാസ്സാകാൻ ആർക്കും കഴിയുന്നില്ല; ഇംഗ്ലീഷുകാർക്ക് പോലും അറിയാത്ത ചോദ്യങ്ങളെന്ന് പരാതി; യു കെയിൽ സെറ്റിൽ ആകാനുള്ള ഇംഗ്ലീഷ് പരീക്ഷയുടെ കടുപ്പം കുറയ്ക്കണമെന്ന ആവശ്യവുമയി ഇംഗ്ലീഷുകാർ തന്നെ രംഗത്ത്
ലണ്ടൻ: ബ്രിട്ടീഷുകാർക്ക് പോലും വിജയിക്കാൻ ബുദ്ധിമുട്ടുള്ളത്ര കടുപ്പമാണ് യു കെ സിറ്റിസൺഷിപ് ടെസ്റ്റ് എന്ന പരാതി ഉയർന്നതിനെ തുടർന്ന് അതിൽ പരിഷ്‌കാരങ്ങൾ വരുത്താൻ ബ്രിട്ടീഷ് സർക്കാർ തുനിയുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഈ പരീക്ഷക്കായി അപേക്ഷകൻ ലൈഫ് ഇൻ ദി യു കെ ഹാൻഡ്ബുക്ക് വാങ്ങി പഠിക്കുകയും പിന്നീട് ഫീസ് കെട്ടി ടെസ്റ്റ് എഴുതുകയും വേണം. അതിൽ വിജയിച്ചാൽ മാത്രമെ ബ്രിട്ടീഷ് പൗരത്വമോ സെറ്റിൽമെന്റൊ ലഭിക്കുകയുള്ളു. നിലവിൽ ഈ പരീക്ഷയിൽ വിജയിക്കുവാൻ 75 ശതമാനം മാർക്കാണ് നേടേണ്ടത്.
ഈ ടെസ്റ്റിന്റെ ചില ഉള്ളടക്കങ്ങൾ തീർത്തും കൃത്യമല്ലാത്തതും, പ്രാകൃതമായതും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്നും അതുകൊണ്ട് തന്നെ അത് മാറ്റണമെന്നും കഴിഞ്ഞ വർഷം തന്നെ പ്രഭു സഭ ആവശ്യപ്പെട്ടിരുന്നു. ബീഫിനെ കുറിച്ചും മറ്റുമുള്ള ചോദ്യങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന ചരിത്ര അദ്ധ്യായത്തിലെ ഉള്ളടക്കം വികാരവിക്ഷോഭം ഉണ്ടാക്കുന്നതാണെന്ന് ലോർഡ്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
അത് ഉടനടി മാറ്റണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. ജൂൺ ആകുമ്പോഴേക്കും ഈ ടെസ്റ്റിന്റെ ഉള്ളടക്കം മാറ്റുമെന്ന് ഹോം ഓഫീസ് മന്ത്രി സൈമൺ മുറേ പറഞ്ഞതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. യു കെയിൽ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് ഇൻ ദി യു കെ ടെസ്റ്റ്. ബ്രിട്ടീഷ് സമൂഹത്തിന്റെ അടിസ്ഥാനമായ ജനാധിപത്യ പ്രക്രിയകളെ കുറിച്ചും തത്ത്വങ്ങളെ കുറിച്ചും ധാരണയുണ്ടെന്ന് ഉറപ്പു വരുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതോടൊപ്പം ബ്രിട്ടന്റെ പൈതൃകത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും ഉള്ള ധാരണകളും പരീക്ഷിക്കപ്പെടും. ഷേക്സ്പിയർ നാടകങ്ങൾ, ഗ്രെയ്റ്റ് ബ്രിട്ടൻ സ്ഥാപിതമായ വർഷം, എന്നു തുടങ്ങി, ബ്രിട്ടനിലെ കാർഷിക ചരിത്രം, രണ്ട് ലോക മഹായുദ്ധങ്ങൾ, ഭക്ഷണ വിഭവങ്ങൾ എന്നു തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ നിന്നുള്ളവയായിരിക്കും ഈ ടെസ്റ്റിലെ ചോദ്യങ്ങൾ.
ബ്രിട്ടനിലെ വർത്തമാനകാല സാഹചര്യങ്ങൾ, നിയമങ്ങൾ, എന്നിവയൊക്കെയും ഈ ടെസ്റ്റിൽ പ്രതിപദിക്കപ്പെടുന്ന വിഷയങ്ങളാണ്. ഇതിൽ വരുന്ന മിക്ക ചോദ്യങ്ങളുടെയും ഉത്തരം ഒരു ബ്രിട്ടീഷുകാരന് പോലും നൽകാൻ ആകുന്നില്ല എന്നാണ് പരാതി.
മറുനാടന്‍ മലയാളി ബ്യൂറോ