- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്നും യു കെയിൽ എത്തിയത് സ്റ്റുഡന്റ് വിസയിൽ; മൂന്ന് വർഷത്തിനു ശേഷം വിദേശ വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുന്നതിന് കോളേജിനുള്ള അധികാരം എടുത്തു കളഞ്ഞപ്പോൾ ഭാവി തുലാസ്സിലായി; കോവിഡ് കാലത്ത് 50 ഓളം കുടുംബങ്ങൾക്ക് രക്ഷകനായി എലിസബത്ത് രാജ്ഞിയുടെ പ്രശംസ പിടിച്ചുപറ്റി; ഇപ്പോൾ നാടുകടത്തലിന്റെ വക്കിൽ നിൽക്കുന്ന ബ്രിട്ടണിലുള്ള ഇന്ത്യൻ യുവാവിന്റെ കഥ
ലണ്ടൻ: ലണ്ടൻ: 2011-ൽ ആയിരുന്നു വിമൽ പാണ്ഡ്യ ഇന്ത്യയിൽ നിന്നും സ്റ്റുഡന്റ് വിസയിൽ യു കെയിൽ എത്തിയത്. ആദ്യനാളുകൾ സാധാരണ പോലെ നീങ്ങി. എന്നാൽ, മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ, വിമൽ പഠിച്ചിരുന്ന കോളേജിന് വിദേശ വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുന്നതിനുള്ള അവകാശം റദ്ദാക്കിയതോടെ വിമലിന്റെ ഭാവി അനിശ്ചിതത്തത്തിൽ ആയി. തെക്കൻ ലണ്ടനിലെ റോതഹൈദിൽ താമസിക്കുന്ന വിമൽ പാണ്ഡെ അന്നു മുതൽ തുടങ്ങിയതാണ് യു കെയിൽ നിൽക്കുന്നതിനുള്ള നിയമ യുദ്ധം.
കഴിഞ്ഞ ഒൻപത് വർഷങ്ങളായി തുടരുന്ന നിയമ യുദ്ധത്തിനായി ആയിരക്കണക്കിന് പൗണ്ടും ഈ യുവാവിന് ചെലവഴിക്കേണ്ടതായി വന്നു. ഇപ്പോൾ ഒരു കടയുടമസ്ഥൻ കൂടിയായ വിമൽ പാണ്ഡ്യ, നാടുകടത്തൽ ഭീഷണി നിലനിൽക്കുമ്പോഴും തന്റെ ചുറ്റുമുള്ള നിരാലംബർക്കും നിരാശ്രയർക്കും വേണ്ടി നിസ്വാർത്ഥമായ സേവനങ്ങൾ നൽകുക്കൊണ്ടിരിക്കുന്നു. ആദ്യ കോവിഡ് ലോക്ക്ഡൗൺ സമയത്ത് സൗജന്യ ഭക്ഷണവും മറ്റും നൽകി 50 കുടുംബങ്ങൾക്കായിരുന്നു ഈ ഇന്ത്യൻ യുവാവ് തണലായത്.
അന്ന്, എലിസബത്ത് രാജ്ഞിയുടെ പ്രത്യെക പ്രതിനിധി ഗ്രെയ്റ്റർ ലണ്ടനിൽ വിമലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. രാജ്ഞിക്ക് വേണ്ടി വിമലിന്റെ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് രാജ്ഞിയുടെ പ്രത്യേക പ്രതിനിധി വിമലിന് കത്തയയ്ക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ നിർബന്ധിതനാവുകയാണ് വിമൽ. കുടിയേറ്റ നിയന്ത്രണത്തിലെ പൊതു താത്പര്യത്തിന് ബ്രിട്ടീഷ് സമൂഹത്തിന് വിമൽ നൽകിയ സേവനങ്ങളേക്കാൾ വില കൽപിച്ച ഒരു ട്രിബ്യുണൽ ഉത്തരവിനെ തുടർന്നാണിത്.
ഏതായാലും, വിമലിനെ നാടുകടത്താനുള്ള ഹോം ഓഫീസിന്റെ തീരുമാനം, പ്രാദേശിക തലത്തിലും രാജ്യവ്യാപകമായി തന്നെയും കടുത്ത പ്രതിഷേധത്തിന് വഴി തെളിയിച്ചിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് വിമൽ പാണ്ഡ്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരത്തിൽ ഇറങ്ങിയത്. അദ്ദേഹത്തിനെ നാടുകടത്തുന്നത് ഒഴിവാക്കണം എന്ന ഓൺലൈൻ പരാതിയിൽ ഇതുവരെ 1,75,000 ൽ അധികം ഒപ്പുകൾ ലഭിച്ചു കഴിഞ്ഞു.
''2021-ൽ രാജ്ഞി പറഞ്ഞു, നന്ദി; 2022-ൽ ഹോം ഓഫീസ് പറയുന്നു കടക്ക് പുറത്ത്; വിമലിനെ യു കെയിൽ തുടരാൻ അനുവദിക്കണം'' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് യുവതിയുവാക്കൾ വിമൽ പാണ്ഡ്യക്ക് പിന്തുണയുമായി നിരത്തിലിറങ്ങിയിരിക്കുന്നത്. താൻ അനുഭവിക്കുന്ന മാനസിക പീഡനവും ദുരിതങ്ങളും കാരണം രാത്രി ഉറക്കമില്ലെന്നാണ് വിമൽ പറയുന്നത്. അവർക്ക് ഏത് നിമിഷം വേണമെങ്കിലും എന്നെ തിരികെ ഇന്ത്യയിലേക്ക് നാടുകടത്താം, തികച്ചും ഭീതിദമായ അവസ്ഥ, അദ്ദേഹം പറയുന്നു.
ഒരു സ്റ്റോക്ക് ബ്രോക്കർ ആയിരുന്ന വിമൽ പാണ്ഡ്യ 2011-ൽ മാനേജ്മെന്റ് പഠനത്തിനായിട്ടായിരുന്നു ഒരു കോളേജിൽ ചേർന്നത്. എന്നാൽ, ഫീസ് മുഴുവൻ നൽകിക്കഴിഞ്ഞപ്പോഴേക്കും ആ കോളേജ് അടച്ചുപൂട്ടി. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനായി 60 ദിവസത്തിനുള്ളിൽ മറ്റൊരു സ്ഥാപനം കണ്ടെത്തണമെന്നും ഇല്ലെങ്കിൽ ഇന്ത്യയിലേക്ക് തിരികെ പോകണമെന്നും ഹോം ഓഫീസ് ആവശ്യപ്പെട്ടു.
എന്നാൽ, വിമലിന് മറ്റൊരു കോളേജിൽ പ്രവേശനം ലഭിച്ചു. ഇടക്ക് ഇന്ത്യയിലേക്കൊന്ന് പോയി മടങ്ങിയെത്തിയപ്പോൾ ബോർഡർ ഫോഴ്സിലെ ജീവനക്കാരായിരുന്നു വിമൽ. പഠിക്കുന്ന കോളേജിന് വിദേശ വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടതായി അറിയിച്ചതോടെ പ്രതിസന്ധി തുടങ്ങി. അതായത്, വിമലിന് നിയമപരമായി യു കെയിൽ തുടരാനുള്ള അവകാശം ഇല്ലെന്ന് ചുരുക്കം. എന്നാൽ, ഈ പരിതസ്ഥിതിയെ പറ്റി കോളേജ് അധികൃതരോ ഹോം ഓഫീസോ തന്നെ നേരത്തെ അറിയിച്ചിരുന്നില്ല എന്നും വിമൽ പറഞ്ഞു.
പിന്നീട് അതിജീവനത്തിനുള്ള കടുത്ത പോരാട്ടമായിരുന്നു. നിയമ നടപടികൾക്കായി ഇതുവരെ 42,000 പൗണ്ട് താൻ ചെലവാക്കി. വിമൽ പറയുന്നത്, കൊടും ക്രിമിനലുകൾക്ക് പോലും അത്രയും തുക ചെലവാക്കേണ്ടതായി വരില്ല എന്നാണ്.
മറുനാടന് മലയാളി ബ്യൂറോ