- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; തോക്കിനിരയായത് കൈപ്പുഴ സ്വദേശിയുടെ 17കാരനായ മകൻ ജാക്സൺ
ഏറ്റുമാനൂർ: അമേരിക്കയിലെ കലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ ആണ് മരിച്ചത്. 17 വയസ്സായിരുന്നു. കുട്ടിക്ക് എങ്ങനെയാണ് വെടിയേറ്റത് എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്.
ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. 1992ൽ ആണു സണ്ണി യുഎസിലേക്കു കുടിയേറിയത്. ഇപ്പോൾ കുടുംബസമേതം അവിടെയാണ്. 2019ൽ ആണ് ഏറ്റവുമൊടുവിൽ നാട്ടിലെത്തിയത്. ജാക്സന്റെ സഹോദരങ്ങൾ: ജ്യോതി, ജോഷ്യ, ജാസ്മിൻ. സംസ്കാരം യുഎസിൽത്തന്നെ നടത്തുമെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
Next Story