- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ചേട്ടാ എനിക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയേ കണ്ടെത്തി തരുമോ? സമ്പത്ത്, ജോലി, മതം ഒന്നും വിഷയം അല്ല; മരിച്ച നിലയില്‍ കാണപ്പെട്ടത് വിവാഹ ആലോചനകളുമായി നടന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്സണ്; ഏറെക്കാലമായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ജെയ്സന്റെ മരണം പ്രദേശവാസികള്‍ പോലും അറിഞ്ഞില്ല; വിയോഗത്തില്‍ ഞെട്ടി ബ്രിട്ടണിലെ മലയാളികള്‍
ബര്‍മിങ്ഹാം: ഇന്നലെ പുലര്‍ച്ചെ മുതല്‍ നീണ്ടൂര്‍ക്കാരായ യുകെ മലയാളികള്‍ ഒരു മരണത്തിന്റെ വേദനയില്‍ ഉഴറുക ആയിരുന്നു. ആദ്യം ലഭിച്ച വിവരം നാട്ടുകാരന്‍ ആയ ആരോ ഒരാള്‍ യുകെയില്‍ മരണപ്പെട്ടെന്ന വിവരമാണ്. ലണ്ടനില്‍ ആണ് മരണം സംഭവിച്ചത് എന്ന വിവരമാണ് കേരളത്തില്‍ നിന്നും എത്തിയത്. ഇതേതുടര്‍ന്ന് ലെസ്റ്ററില്‍ നിന്നും ബര്‍മിന്‍ഹാമില്‍ നിന്നും ഒക്കെ നീണ്ടൂര്‍ക്കാരായ പലരുടെയും അന്വേഷണം എത്തി. ഒടുവില്‍ ഉച്ചകഴിഞ്ഞതോടെയാണ് വൂള്‍വര്‍ഹാംപ്ടണില്‍ ആണ് മരണം നടന്നത് എന്ന് സ്ഥിരീകരണമായത്.
ഏറെക്കാലമായി തനിച്ചു കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്‌സണ്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെയ്സന്റെ മരണം എന്നാണ് സംഭവിച്ചത് എന്നതടക്കം ഉള്ള കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. ജെയ്സണ് യുകെയില്‍ ബന്ധുക്കളും മറ്റും ഉണ്ടോ എന്ന അന്വഷണമാണ് വിവരമറിഞ്ഞ നീണ്ടൂര്‍ സ്വദേശികളായ നാട്ടുകാര്‍ ഇപ്പോള്‍ നടത്തുന്നത്.
ക്നാനായ സമുദായ അംഗമായ ജെയ്സന്റെ മരണം ഇന്നലെ വൈകുന്നേരത്തോടെ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ബ്രിട്ടണിലെ മിഡ്‌ലാന്‍ഡ്‌സിലെ ക്നാനായ യൂണിറ്റുകളിലും മരണ വിവരം എത്തി എന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ ജെയ്‌സണ്‍ താമസിച്ചിരുന്ന വൂള്‍വര്‍ഹാംപ്ടണില്‍ മിക്ക മലയാളികളും ഈ മരണവിവരം ഇന്നലെ ഏറെ വൈകിയാണ് അറിഞ്ഞത്. മിക്കവരും ജെയ്സണെ അറിയില്ല എന്നാണ് ആദ്യ പ്രതികരണം അറിയിച്ചതും.
എന്നാല്‍ ജെയ്‌സണ്‍ വര്‍്ഷങ്ങളായി യുകെയില്‍ ഉണ്ടെന്നാണ് നീണ്ടൂര്‍ക്കാരായ നാട്ടുകാര്‍ പറയുന്നത്. ഏറെക്കുറെ ഏകാകിയായ ജീവിതമാണ് ജെയ്‌സണ്‍ നയിച്ചിരുന്നത് എന്നും സൂചനയുണ്ട്. അതിനാലാകാം ആരുമായും അധികം അടുപ്പം പുലര്‍ത്താഞ്ഞത് എന്നും കരുതപ്പെടുന്നു. ഒടുവില്‍ ഇതേ കാരണം കൊണ്ട് തന്നെ മരണ വിവരം പുറം ലോകം അറിയാനും വൈകി. ഇപ്പോള്‍ നീണ്ടൂര്‍ക്കാരായ നൂറുകണക്കിന് ആളുകള്‍ യുകെയില്‍ ഉള്ളതിനാല്‍ ജെയ്സന്റെ മരണം ആവരുടെയൊക്കെ വേദനയായി മാറുകയാണ്.
അതിനിടെ ജെയ്സന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനാണ് സാധ്യതയെന്ന് സൂചനയുണ്ട്. മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ കൊറോണറുടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാനും കൂടുതല്‍ സമയം എടുത്തേക്കും. ജെയ്‌സണ്‍ ജീവിത പങ്കാളിയെ തേടുന്നതായും സോഷ്യല്‍ മീഡിയയില്‍ പരിചയക്കാര്‍ പങ്കുവച്ച കുറിപ്പുകളില്‍ സൂചനയുണ്ട്.
അതിലൊരു പോസ്റ്റ് ചുവടെ
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് Facebook ഇല്‍ msg അയച്ചു പരിചയപ്പെട്ട ഒരു യുവാവിന്റെ ആവശ്യം കേട്ട് അത്ഭുതപ്പെട്ടു പോയി.ചേട്ടാ എനിക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയേ കണ്ടെത്തി തരുമോ?? സമ്പത്ത്, ജോലി, മതം ഒന്നും വിഷയം അല്ല എനിക്ക് നല്ല ജോലി ഉണ്ട് UK യില്‍ കൊണ്ടുവരാം എന്നൊക്കെ പറഞ്ഞപ്പോള്‍ ആ പയ്യനോട് എനിക്ക് വലിയ സ്നേഹം തോന്നി അവന് വേണ്ടി ഒരു പെണ്ണിനെ അന്വേഷിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. ഇടക്ക് അവന്‍ എന്റെ പോസ്റ്റ് കള്‍ക്ക് like കമന്റ് ഒക്കെ ചെയ്യുമായിരുന്നു ഇന്ന് facebook ലൂടെ കടന്നു പോകുമ്പോള്‍ അവന്റെ ഫോട്ടോ കണ്ടു ശ്രദ്ധിച്ചു അവന്റെ സുഹൃത്ത് ഷെയര്‍ ചെയ്തതാണ്... ആരോടും ഒന്നും പറയാതെ അവന്‍ ഈ ലോകത്തു നിന്ന് കടന്നു പോയിരിക്കുന്നു ??ആദരാഞ്ജലികള്‍ പ്രിയ ജെയ്സണ്‍ ?