- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കിയതിനെതിരെ പ്രതികരിച്ചു; സൗദിയിൽ കള്ളകേസിൽ കുടുക്കി ഇന്ത്യൻ സ്കൂൾ ചെയർമാർ കസ്റ്റഡിയിൽ; പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഡൊമിനിക് സൈമണെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യം ശക്തം
കോട്ടയം: സൗദിയിലെ പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടൽ നടത്തിയിരുന്നു മലയാളിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. സൗദിയിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡൊമിനിക് സൈമണാണ് സൗദിപൊലീസ് കസ്റ്റഡിയിലായത്. കള്ള കേസിൽ കുടുങ്ങി സൈമണോട് പകപോക്കുയാണെന്നാണ് ആരോപണം.
ഇന്ത്യൻ സ്കൂൾ ചെയർമാന്ഡ എന്ന നിലയിൽ ഡൊമിനിക് സൈമൺ ഇന്ത്യൻ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കിയതിന് എതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പാക്കിസ്ഥാനികൾക്ക് ബസ് സർവീസ് കരാർ നല്കിയതിനെയും, വ്യാജ ഡിഗ്രിക്കാരെ സംരക്ഷിക്കുന്നതിനെതിരെയും ഡൊമിനിക് സൈമൺ പ്രതികരിച്ചു. ഇതോടെയാണ് സൈമണെതിരെ പകപോക്കൽ നടപടി ഉണ്ടായത്.
വ്യാജ രേഖകൾ ചമച്ചു കള്ള കേസിൽ കുടുക്കി സൗദി പൊലീസ് ഡൊമിനിക് സൈമനെ കസ്റ്റഡിയിലെടുത്തത്. സൈമണെ എത്രയും വേഗം രക്ഷിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്ന് എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ച് സൈമന്റെ മാതാവ് കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതനുസരിച്ച് ഇന്ത്യൻ എംബസിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വേണ്ട നിയമ സഹായം എല്ലാ സഹായങ്ങളും ചെയിതു കൊടുക്കാൻ ഹൈക്കോടതി ഉത്തരവുമിട്ടിരുന്നു. ജസ്റ്റിസ് ദേവൻരാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അനുസരിച്ച് കൊണ്ട് ഇന്ത്യൻ എംബസിയെ ഡൊമിനിക് സൈമൺ ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഡൊമിനിക് സൈമണെ സൗദി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതുകൊണ്ട് ഈ വിഷയത്തിൽ ഭാരത സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തി ഡൊമിനിക് സൈമൺനെ സൗദി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷിക്കണം എന്നും ജോർജ് ജോസഫ് വാതപ്പള്ളി ആവശ്യപ്പെട്ടു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈമണിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് ഇന്ത്രതല ഇടപെടൽ അടത്തം നടത്തിയാണ് സൈമണെ പുറത്തിറക്കിയത്. ഇന്ത്യൻ ഉദ്യോഗസ്ഥരെക്കുറിച്ച് സൈമൺ തെറ്റായതും അപകീർത്തികരവുമായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചുവെന്നാണ് എംബസി ഉദ്യോഗസ്ഥർ നൽകിയ പരാതി. എന്നാൽ സൈമൺ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ കള്ളക്കേസിൽ കുടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ