- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ യൂട്ഊബർമാരും ഏജൻസികളും തമ്മിൽ അവിഹിതമുണ്ടെന്ന ആരോപണം സത്യമായി; വിദ്യാർത്ഥി വിസയിൽ എത്തിയ ബൈജു ബാബു എന്ന യൂട്ഊബർക്കെതിരെ വെളിപ്പെടുത്തലുമായി യുവതിയും ഭർത്താവും; ഈ സത്യം ജനം തിരിച്ചറിഞ്ഞാൽ വിസ കള്ളക്കച്ചവടം അവസാനിക്കും
ലണ്ടൻ: ഇംഗ്ലണ്ടിലെ അച്ചായന്മാർ എന്ന ഫേസ്‌ബുക് ഗ്രൂപ്പ് വീണ്ടും ശ്രദ്ധ നേടുന്നു. തൃശൂർക്കാരിയായ അശ്വതിയും ഭർത്താവും മാസങ്ങളായി ജോലിക്ക് കയറാനാകാതെ ഇംഗ്ലണ്ടിൽ എത്തി വിഷമിക്കുമ്പോൾ അവസാന ആശ്രയമായി കണ്ടെത്തിയത് ഇംഗ്ലണ്ട് അച്ചായനിലെ റോയ് ജോസഫിനെയാണ്. യുകെയിൽ കെയർ വിസ ലഭിക്കാൻ ബൈജു ബാബു എന്ന യൂട്ഊബർക്ക് 19. 5 ലക്ഷം രൂപ കൈമാറിയ ദുരിതാനുഭവമാണ് അശ്വതിയും ഭർത്താവും ചേർന്ന് വെളിപ്പെടുത്തുന്നത്. ഇവർ നടത്തുന്ന വെളിപ്പെടുത്തൽ റോയ് ജോസഫ് തന്റെ ഫേസ്‌ബുക് പേജിലൂടെ പുറത്തു വിട്ടപ്പോൾ വെറും നാലുമണിക്കൂർ കൊണ്ട് 10,000 പേരിലേക്കാണ് ആ സംഭവം എത്തിയത്. നൂറുകണക്കിനാളുകളാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്.
ചതിക്കപ്പെട്ട കാര്യം മാത്രമല്ല എങ്ങനെ ചതിക്കിരയായി, ആരാണ് ചതിച്ചത്, എങ്ങോട്ടാണ് പണം പോയത് തുടങ്ങി എല്ലാകാര്യങ്ങളും വെളിപ്പെടുത്തിയാണ് അശ്വതിയും ഭർത്താവും യുകെ മലയാളികളുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇവർ സഹായം തേടിയതിനെ തുടർന്ന് റോയ് ജോസഫ് വിളിച്ചു സംസാരിച്ചത് വഴി ഇടനിലക്കാരനും യൂട്യൂബറും ആയ ബൈജു ബാബു നാലര ലക്ഷം രൂപ ചെലവിലേക്ക് എടുത്ത ശേഷം അവശേഷിച്ച 15 ലക്ഷം കൈമാറിയിരിക്കുന്നത്. രണ്ടു വർഷം മുൻപ് വെറും മൂന്നര ലക്ഷം രൂപയിൽ തുടങ്ങിയ വിസാക്കച്ചവടമാണ് ഇപ്പോൾ ബൈജു ബാബുവിനെ പോലെയുള്ള ആർത്തിക്കാർ വഴി 20 ലക്ഷം വരെ എത്തി നിൽക്കുന്നത്.
യുകെയിൽ എത്തിയിട്ട് വെറും മൂന്നു വർഷം, ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി
താൻ യുകെയിൽ എത്തിയിട്ട് മൂന്നു വർഷം മാത്രമേ ആയുള്ളൂ, അതിനിടയിൽ തന്നെ ലക്ഷക്കക്കിന് രൂപ സമ്പാദിച്ചു തുടങ്ങി എന്നാണ് ഇയാൾ പരിചയപ്പെടുത്തുന്നത്. പ്രൊഫൈലുകളിൽ ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി എന്ന വിലാസമാണ് ഉപയോഗിക്കുന്നതും. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തത് റോയ് ജോസഫിനെ പോലുള്ളവരുടെ അഭ്യർത്ഥന മാനിച്ചാണ്. അനേകരുടെ പണം ഇയാളുടെ കൈവശം ഉണ്ടാകാമെങ്കിലും പരാതി ഉയർന്ന സാഹചര്യത്തിൽ വാങ്ങിയ പണം മടക്കി നൽകാൻ തയ്യാറായതോടെ ഇയാളുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താത്തത്.
എന്നാൽ സോഷ്യൽ മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, യുകെ അടക്കം വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവരെ ടാർജറ്റ് ചെയ്യുന്ന തരത്തിലാണ് ഇയാൾ ഫേസ്‌ബുക്, ഇൻസ്റ്റാഗ്രാം, ത്രെഡ് തുടങ്ങിയ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തിയത്. എന്നാൽ നവമാധ്യമങ്ങളെ എങ്ങനെ ദുരുപയോഗപ്പെടുത്തി എങ്ങനെ കുറുക്കു വഴിയിൽ പണം സമ്പാദിക്കാം എന്നാണ് ഇപ്പോൾ ഇയാളിലൂടെ തെളിയുന്നത്.
യൂട്യൂബിൽ നിന്നും വരുമാനം, ഏജൻസി വഴിയും വരുമാനം
യുകെയിൽ നിന്നും വ്യാജ വിവരങ്ങൾ ഉൾക്കൊളിച്ചു തൊടുപുഴക്കാരൻ ആയ ലണ്ടൻ ഹോസ്പിറ്റലിലെ നഴ്സ് അടക്കമുള്ളവർ യുട്യൂബിൽ വിഡിയോ ചെയ്യുന്നത് റിക്രൂട്ടിങ് ഏജൻസികളിൽ നിന്നും പണം വാങ്ങിയാണ് എന്ന ആരോപണം ഏറെ നാളുകളായി ഉയരുന്നതാണ്. ഓരോ വിഡിയോക്കും ആർത്തിയോടെ ലക്ഷക്കണക്കിന് ആളുകൾ കാഴ്ചക്കാരാകുകയും അത്തരം വീഡിയോക്ക് കാഴ്ചക്കാരുടെ എണ്ണം പറഞ്ഞു ഏജൻസിക്കാരിൽ നിന്നും പണം പിടിങ്ങുന്നതുമാണ് വ്യാജ യൂട്ഊബർമാരുടെ ശൈലി. മാസം തോറും രണ്ടായിരം മുതൽ അയ്യായിരം പൗണ്ട് വരെ ഒരു ഏജൻസിയിൽ നിന്നും മാത്രം ലഭിക്കുന്ന യൂട്ഊബർമാരുണ്ട് എന്നതാണ് ലഭ്യമാകുന്ന വിവരം.
ഇത്തരം കാര്യങ്ങൾ എൻഎംസിയിൽ അറിഞ്ഞാൽ പിൻ നമ്പർ നഷ്ടമായി ജോലി തെറിക്കും എന്നിരിക്കിലും ആരും മിനക്കെട്ട് പരാതിയുമായി എത്തില്ലെന്നും ജോലി പോയാലും വീഡിയോ ചെയ്തു ജീവിക്കും എന്നുമാണ് ഇത്തരം വ്യാജന്മാരുടെ പ്രതികരണം. ഇത്തരം വ്യാജ വീഡിയോക്ക് ചുവടെ കമന്റുമായി എത്തുന്നവരെ നിരീക്ഷിക്കാനും കമന്റുകൾ നീക്കം ചെയ്യാനും പ്രതിമാസം 25,000 രൂപ ശമ്പളം നൽകിയാണ് യൂട്ഊബർമാർ ഒന്നിലേറെപ്പേരെ ജോലിക്ക് നിയമിച്ചിരിക്കുന്നത്. അതിനാൽ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യസമില്ലാതെ ഏതു നെഗറ്റീവ് കമന്റും നീക്കം ചെയ്യാൻ യൂട്ഊബർമാർക്ക് സാധിക്കുന്നുമുണ്ട്.
യുകെയെ കുറിച്ച് കേരളത്തിൽ മിക്കവർക്കും ഏകദേശ ധാരണ ആയതോടെ ഹംഗറി, പോളണ്ട്, ജർമനി, കാനഡ തുടങ്ങിയ പല രാജ്യങ്ങളിലും തൊഴിൽ അവസരം എന്ന മട്ടിലാണ് വ്യാജ യൂട്ഊബർമാർ രംഗം വിപുലപ്പെടുത്തുന്നത്. ഡെലിവറി ബോയ്സ്, ലെയ്ത് ആൻഡ് വെൽഡിങ് എന്നൊക്കെയുള്ള അടിസ്ഥാന ശമ്പളം പോലും ലഭിക്കാത്ത ജോലികളുടെ പേരിൽ പോലും വിഡിയോ പടച്ചു വിടുമ്പോൾ സമൂഹത്തിൽ താഴെ തട്ടിൽ ഉള്ളവരെ വരെ കാഴ്ചക്കാരായി ലഭിക്കുന്നു എന്നതാണ് യൂട്ഊബർമാരുടെ നേട്ടം.
പരാതി വന്നയുടനെ പണം മടക്കി നൽകി, ചോദിക്കാൻ ആളുണ്ടെന്നറിഞ്ഞാൽ വിരട്ടൽ നടക്കില്ല
കോൾചെസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയ്‌സ് 24 എന്ന സ്ഥാപനമാണ് തന്നെ ചതിച്ചതു എന്ന് അശ്വതി വെളിപ്പെടുത്തുന്നു. മാസങ്ങളായി യുകെയിൽ എത്തിയ ശേഷം ഒരു പൗണ്ടിന് പോലും ജോലി ചെയ്യാനായിട്ടില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല. ഒടുവിൽ സോഷ്യൽ മീഡിയയിൽ റോയ് ജോസഫ് നടത്തുന്ന ഇടപെടലുകൾ കണ്ടാണ് അശ്വതിയും ഭർത്താവും സഹായം തേടി വിളിക്കുന്നത്. ഇതേതുടർന്ന് റോയ് ബൈജു ബാബുവിനെ ബന്ധപ്പെട്ടപ്പോൾ ഈസ്റ്റ് ഹാമിലെ ജാക്സൺ എന്ന ഇടനിലക്കാരന്റെ പേരും പുറത്തു വന്നിരുന്നു. ഇക്കാര്യം അശ്വതി നടത്തിയ പരസ്യ പ്രതികരണത്തിലും ഉണ്ട്.
റോയ് വിളിച്ച ശേഷം പിറ്റേന്ന് പത്തു മണിക്ക് തന്റെ ഓഫിസിൽ എത്താനാണ് ബൈജു ആവശ്യപ്പെട്ടത്. എന്നാൽ അതിന്റെ ആവശ്യമില്ല, പണം ഓൺലൈൻ ട്രാൻസ്ഫർ ആയി നൽകാൻ ആണ് അശ്വതി ആവശ്യപ്പെട്ടതും. തുടർന്ന് ഒരിക്കലും ഫോൺ വിളിക്കാത്ത സ്ഥാപനത്തിൽ നിന്നും 15 കോളുകളാണ് ഒരു മണിക്കൂറിനകം അശ്വതിയെ തേടി എത്തിയത്. ഒരു കോൾ പോലും അശ്വതി എടുക്കാതായതോടെ ഇമെയിലും എത്തി. ഇതെല്ലം തെളിവുകളായി അശ്വതി റോയ് അടക്കമുള്ളവർക്കു കൈമാറിയിട്ടുണ്ട്.
ഇതോടെ ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടെങ്കിൽ വിരട്ടലിനു കുപ്രസിദ്ധി നേടിയ ഒരു ഏജൻസി നടത്തിപ്പിക്കാരനും തല പോക്കില്ല എന്നാണ് തെളിയുന്നത്. യുകെ മലയാളികൾക്കിടയിൽ നൂറു കണക്കിന് മലയാളി സംഘടനകൾ ഉണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിൽ അധികമായി നടക്കുന്ന ഏജൻസി ചാകരക്കോളിന് എതിരെ ഗൗരവ സ്വഭാവത്തിൽ ഒരു സംഘടനാ പോലും പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. സ്റ്റോക് ഓൺ ട്രെന്റിലെ വിവാദ ഏജന്സിക്കാരൻ യുകെ മലയാളികളുടെ പ്രധാന സംഘടനയുടെ കേന്ദ്ര നേതാക്കളുടെ തോളിൽ കയ്യിട്ടു നടക്കുന്നത് വ്യാജ ഏജൻസി ഏർപ്പാടിനുള്ള രഹസ്യ പിന്തുണയ്ക്ക് മാത്രമാണ്. ലീഡ്‌സിലെ മലയാളി സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്തിരിക്കുന്ന വ്യക്തി എൻഎച്ച്എസിന്റെ പേരിൽ റിക്രൂട്ട് തട്ടിപ്പിന് ഇറങ്ങി എന്ന വെളിപ്പെടുത്തൽ രണ്ടു മാസം മുൻപാണ് മല്ലു യുകെ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ലണ്ടനിലെ പ്രമുഖ അഭിഭാഷകൻ വെളിപ്പെടുത്തിയത്.
ഇത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും മലയാളി സംഘടനകളെ ദുരുപയോഗം ചെയ്താണ് യുകെയിൽ വ്യാജ എജൻസി നടത്തിപ്പുകാർ വേര് പിടിച്ചത് എന്ന് പലവട്ടം ബ്രിട്ടീഷ് മലയാളി വെളിപ്പെടുത്തിയിട്ടും ഒരു സംഘടനയിലും ഇതൊന്നും ചോദിക്കാൻ ആരും ഉണ്ടായില്ല എന്നത് യുകെ മലയാളികളുടെ സാമൂഹ്യ പ്രതിബന്ധത കൂടിയാണ് സംശയ നിഴലിൽ ആക്കുന്നത്. ബാഡ്ജ് ധരിച്ചു സ്റ്റേജിൽ കയറുക എന്ന മിനിമം ലക്ഷ്യവുമായി മലയാളി സംഘടനകൾ ഏറ്റെടുക്കുന്നവർക്കു ആർക്കെന്തു ദുരിതം സംഭവിച്ചാലും ചോദിക്കാനില്ല എന്ന അവസ്ഥയിലാണ് റോയിയെ പോലെ അപൂർവം വക്തികൾ സാമൂഹ്യ കാഴ്ചപ്പാടോടെ രംഗത്ത് എത്തുന്നത്. എന്നാൽ ഇത്തരം വ്യക്തികൾക്ക് പലപ്പോഴും നിമിഷ വേഗത്തിൽ പരിഹാരം കണ്ടെത്താനാകുമെങ്കിൽ ഒരു സംഘടനാ അതിന്റെ ശബ്ദം ഉയർത്തിയാൽ ഇത്തരം തട്ടിപ്പുകൾ എന്നന്നേയ്ക്കുമായി ഇല്ലാതാകും എന്നതാണ് വാസ്തവവും. പക്ഷെ പണം നഷ്ടമാകാനുള്ളവരുടെ മുഴുവൻ പണവും വ്യാജന്മാരുടെ കൈകളിൽ എത്തിക്കഴിഞ്ഞ നിലയിൽ ഇനി ഇത്തരം സാമൂഹ്യ എതിർപ്പിന്റെ കാര്യത്തിലും ഫലസിദ്ധി സംശയാസ്പദമാണ്.
ഓൺലൈൻ സാങ്കേതിക തട്ടിപ്പിന് ഉപയോഗിച്ചാൽ പത്തു വർഷം വരെ ജയിൽ
നവമാധ്യമങ്ങൾ അടക്കമുള്ള ഓൺലൈൻ സാങ്കേതിക ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് കനത്ത ശിക്ഷ ലഭിക്കുന്ന നാടാണ് എന്നറിഞ്ഞിട്ടും കയ്യിൽ എത്തുന്ന കോടികൾ കണ്ടു കണ്ണ് മഞ്ഞളിക്കുകയും ആരും പരാതിപ്പെടില്ല എന്ന ധൈര്യവുമാണ് ഇത്തരക്കാർക്ക് വളരാൻ വളം ഒരുക്കുന്നത്. യുകെയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന അനേകം നഴ്‌സുമാർ അടക്കമുള്ള യൂട്ഊബർമാർ ഉണ്ടെങ്കിലും അവരുടെ പേര് വെളിപ്പെടുത്തി വാർത്ത പുറത്തു വരാത്തത് കൂടുതൽ പ്രചാരം ലഭിക്കരുത് എന്നതുകൊണ്ട് മാത്രമാണ്. ഇത്തരക്കാരെക്കുറിച്ചു യാഥാർഥ്യം വെളിപ്പെടുത്തിയാലും അത് കാണുന്നവർ തന്നെ വീണ്ടും വീണ്ടും ഇത്തരക്കാരെ തേടിയെത്തും എന്നതാണ് വാസ്തവം.
കഴിഞ്ഞ മാസം ബ്രിട്ടീഷ് മലയാളിയിൽ സഹായം തേടിയെത്തിയ മാഞ്ചസ്റ്ററിൽ ഉള്ള തൊടുപുഴക്കരി പെൺകുട്ടി ഏജന്റിന്റെ കയ്യിൽ നിന്നും ലഭിച്ച 7000 പൗണ്ടും മറ്റൊരു ഏജൻസിക്കാരൻ വിസയ്ക്ക് വേണ്ടി കൈമാറുക ആയിരുന്നു. ഇതോടെ ഇത്തരക്കാരുടെ കാര്യത്തിൽ ഒരു തരത്തിൽ ഉള്ള സഹായവും നൽകുന്നതിൽ കാര്യമില്ല എന്ന തീരുമാനത്തിലാണ് ബ്രിട്ടീഷ് മലയാളിക്കൊപ്പമുള്ള ഹെൽപ് ലൈൻ ഡെസ്‌കിലെ പൊതു പ്രവർത്തകർ തീരുമാനിച്ചത്. ഒരു തരത്തിൽ സഹായിക്കാൻ ശ്രമിക്കുമ്പോൾ അബദ്ധം പറ്റിയവർ തന്നെ വീണ്ടും വീണ്ടും ചതിക്കപ്പെടാൻ കാത്തു നിൽക്കുന്ന അവസ്ഥയാണ് നിലവിൽ യുകെയിൽ.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.