- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
ലണ്ടൻ: ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം. കണ്ണൂർ സ്വദേശിനി ജെസ് എഡ്വിൻ (38) ആണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞാഴ്ചയാണ് ജെസ്സിന് സ്തനാർബുദം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്തിരിക്കവേയാണ് അസഹ്യമായ നടുവേദനയെ തുടർന്ന് ജെസ്സിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നഫീൽഡ് ഹോസ്പിറ്റലിൽ പെറ്റ്സ്‌കാനിനായി കാത്തിരിക്കവേയാണ് ജെസ്സിന്റെ ആരോഗ്യസ്ഥിതി അതിവേഗം വഷളാവുകയും ഉടൻ തന്നെ പാലിയേറ്റീവിലേക്ക് മാറ്റുകയും ചെയ്തത്. തുടർന്ന് ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലണ്ടനിലെ സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു ജെസ്സ്. വോക്കിംഗിനടുത്തുള്ള ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്. ജെസ് യുകെയിലെത്തിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. അതിനിടയിൽ തന്നെ പള്ളി ക്വയറിലും മലയാളികൾക്കിടയിലും വളരെയധികം സജീവമായിരുന്നു ജെസ്സ്. അതുകൊണ്ടു തന്നെ ജെസ്സിന്റെ മരണവാർത്ത അറിഞ്ഞ് സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം ഞെട്ടലിലാണ്.
മറുനാടന് മലയാളി ബ്യൂറോ