- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
നിങ്ങളുടെ വിസ എന്താണെങ്കിലും കയ്യിലിരിക്കുന്ന ബിആര്‍പി കാര്‍ഡ് ഒരുമാസം കൂടി കഴിഞ്ഞാല്‍ റദ്ദാകും; ഇ-വിസയിലേക്ക് ഡിസംബര്‍ 31നു മുന്‍പ് മാറിയില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റോ പിആറോ ഉണ്ടെങ്കില്‍ പോലും കുടുങ്ങും; ബ്രിട്ടനിലെ മലയാളികള്‍ അറിയാന്‍ ചില വിസാ കാര്യങ്ങള്‍..
ബ്രിട്ടനിലെ മലയാളികള്‍ അറിയാന്‍ ചില വിസാ കാര്യങ്ങള്‍..
ലണ്ടന്‍: ബ്രിട്ടനിലുള്ള മലയാളികളാണോ നിങ്ങള്‍? എങ്കില്‍ വിസാ സംബന്ധിയായ ചില കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്. ഇത് സംബന്ധിച്ച സുപ്രധാന വിവരങ്ങളാണ് ഈ വാര്‍ത്തയില്‍ ഉള്ളത്. ബ്രിട്ടനില്‍ നിങ്ങളുടെ വിസ എന്താണെങ്കിലും ഉടനടി ഈ വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ വിസ റദ്ദാക്കപ്പെടുമെന്ന് അറിയാമോ? വര്‍ക്ക് പെര്‍മിറ്റോ, ഡിപെന്‍ഡന്റ് വിസയോ സ്റ്റുഡന്റ് വിസയോ എന്തിനേറെ പിആറോ ഉണ്ടെങ്കില്‍ പോലും അതിന്റെ കാലാവധി ഡിസംബര്‍ 31 വരെ മാത്രമാണ്. വിസ അടിച്ചു കിട്ടിയിരിക്കുന്നത് ഭാവിയിലെ ഒരു തീയതി വരെ ആണെങ്കിലും ഇത് ബാധകമാണ്. ഒരു പൗണ്ട് പോലും മുടക്കാതെ നിങ്ങള്‍ക്ക് ഇ- വിസയിലേക്ക് മാറി ആദ്യം ലഭിച്ച വിസ കാലാവധി വരെ നിയമപരമായി നീട്ടാനുള്ള വഴികളാണ് ഈ വാര്‍ത്തക്കൊപ്പം പറയുന്നത്.
ചെറിയ ഒരു ഉദാഹരണത്തോടെ തുടങ്ങാം. നിങ്ങള്‍ക്ക് 2023 മെയ് മാസത്തില്‍ രണ്ടര വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റോ ഡിപെന്‍ഡന്റ് വിസയോ കിട്ടിയെന്ന് കരുതുക. 2025 നവംബര്‍ വരെയാണ് വിസ കാലാവധി. അപ്പോള്‍ മാത്രമാണ് പുതിയ ഫീസ് അടച്ച് നിങ്ങള്‍ വിസ പുതുക്കേണ്ടത്. എന്നാല്‍ നിങ്ങളുടെ കയ്യിലിരിക്കുന്ന ബിആര്‍പി കാര്‍ഡ് ഈ ഡിസംബര്‍ 31നു കാലാവധി പൂര്‍ത്തിയാക്കും. ബാക്കിയുള്ള ഒരു വര്‍ഷ കാലാവധിക്കായി നിങ്ങള്‍ അതിനു മുന്‍പ് ഇ- വിസയിലേക്ക് മാറണം. അതിനു പ്രത്യേക ഫീസ് ഇല്ല.
വീട്ടില്‍ ഇരുന്നുകൊണ്ട് നിങ്ങളുടെ മൊബൈലിലോ ലാപ്ടോപ്പിലോ ചെയ്യാം. അത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ നാട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ വിസയില്ലെന്ന് പറഞ്ഞ് പുറത്താക്കിയേക്കാം. എങ്ങനെയാണു ഈ നടപടി പൂര്‍ത്തിയാക്കേണ്ടത് എന്ന് വിശദമായി ഈ ലേഖനത്തിലൂടെ വായിക്കാം. ഇത് എല്ലാ വിസക്കാര്‍ക്കും ബാധകമാണ്. നിങ്ങള്‍ക്ക് പിആര്‍ ഉണ്ടെങ്കില്‍ പോലും ഇ- വിസ എടുത്തില്ലെങ്കില്‍ പണിയാകും. എയര്‍പോര്‍ട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്നിടത്തും നിങ്ങള്‍ ഇനി മുതല്‍ ഷെയര്‍ കോഡ് കൊടുക്കേണ്ടത് ഇ വിസ ആപ്പില്‍ നിന്നാണ്.
എന്താണ് ഇ വിസ?
യുകെയില്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് എന്താണ് എന്നുള്ളതിന്റെ ഡിജിറ്റല്‍ തെളിവാണ് ഇ വിസ. ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ് (ബി ആര്‍ പി), അല്ലെങ്കില്‍ ബയോമെട്രിക് റെസിഡന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവ പോലുള്ള നിങ്ങളുടെ എല്ലാ ഫിസിക്കല്‍ ഇമിഗ്രേഷന്‍ രേഖകള്‍ക്കും പകരമുള്ളതാണിത്. നിങ്ങളുടെ ഇ വിസ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് കാണുന്നതിനും തെളിയിക്കാനും കഴിയും. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് അറിയാന്‍ കഴിയും. ഈ ലിങ്കാണ് ഇനി എവിടെയെങ്കിലും നിങ്ങള്‍ ജോലിയ്ക്കോ യൂണിവേഴ്സിറ്റി പഠനത്തിനോ ഒക്കെ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടത്.
നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് അറിയുന്നതിനും തെളിയിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
മാത്രമല്ല, വാടകക്ക് ഒരു വീട് എടുക്കണമെങ്കിലും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുവാനും ഒക്കെ ഇനി ഇ വിസ ആണ് വേണ്ടിവരിക. വിസാ രേഖകള്‍ ഫിസിക്കലായി സൂക്ഷിക്കുമ്പോള്‍ നഷ്ടപ്പെടാനോ മോഷ്ടിക്കപ്പെടാനോ ഉള്ള സാധ്യതകളുണ്ട്. ഇ വിസയിലേക്ക് മാറുമ്പോള്‍ അത്തരമൊരു പ്രശ്നവും ഒഴിവാക്കപ്പെടും എന്നു മാത്രമല്ല, വിദേശ യാത്രാ വേളകളില്‍ ഫിസിക്കല്‍ രേഖകള്‍ പരിശോധിച്ച് ലഭിക്കുന്നതിനായി നീണ്ട ക്യൂവില്‍ സമയം ചെലവഴിക്കേണ്ടിയും വരില്ല. മാത്രമല്ല, യു കെ അതിര്‍ത്തികളില്‍ നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് വേഗത്തില്‍ തെളിയിക്കാനും ഇത് സഹായിക്കും.
ഇ വിസയിലേക്ക് മാറുന്നത് എപ്പോഴാണ്?
അതിനുള്ള പ്രക്രിയ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പക്കല്‍, ബി ആര്‍ പി പോലെയുള്ള ഒരു ഫിസിക്കല്‍ ഇമിഗ്രേഷന്‍ രേഖ ഉണ്ടെങ്കില്‍ അത് 2024 അവസാനത്തോടെ കാലഹരണപ്പെടും. അതുകൊണ്ടു തന്നെ ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി ഇ വിസ നിര്‍ബന്ധമായും എടുത്തിരിക്കണം. യൂറോപ്യന്‍ യൂണിയനില്‍ നിന്നൊഴിച്ചുള്ള എല്ലാ കുടിയേറ്റക്കാര്‍ക്കും 2024 ഡിസംബര്‍ 31ന് ഇ വിസ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണെന്ന് അറിയുക. അതിന് ശേഷം നിങ്ങളുടെ ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റ്, ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയില്ല. മാത്രമല്ല, അത്, നിങ്ങള്‍ക്ക് ബ്രിട്ടനില്‍ താമസിക്കാനുള്ള അവകാശവും തരുന്നില്ല.
ആര്‍ക്കൊക്കെയാണ് ഇ വിസ ആവശ്യമായി വരുന്നത്?
നിങ്ങളുടെ പക്കല്‍, ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റ്, ബയോമെട്രിക് റെസിഡന്‍സ് കാര്‍ഡ്, പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്, പാസ്പോര്‍ട്ടില്‍ 'വിഗ്നെറ്റ്' സ്റ്റിക്കറുകള്‍ എന്നിവയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു ഇ വിസ ആവശ്യമാണ്. 2025 തുടങ്ങുമ്പോള്‍ മുതല്‍, മുകളില്‍ പരാമര്‍ശിച്ച രേഖകളുടെ സാധുത ഇല്ലാതെയാവുകയും അതിനു പകരമായി ഇ വിസ നിലവില്‍ വരികയും ചെയ്യും. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഇ വിസ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, പ്രീ- സെറ്റില്‍ഡ് അല്ലെങ്കില്‍ സെറ്റില്‍ഡ് സ്റ്റാറ്റസുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഇപ്പോള്‍ തന്നെ അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുവാന്‍ ഇ വിസയാണ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ്, ഇ വിസ അത്യാവശ്യമായ ഒന്നാണെങ്കില്‍, 2024 ഡിസംബര്‍ 31ന് മുന്‍പായി അത് എടുക്കുക. അതല്ലെങ്കില്‍ നിങ്ങള്‍ക്ക്, തൊഴില്‍ ചെയ്യുന്നതിനുള്ള അനുമതിയും, വീട് വാടകക്ക് എടുക്കുന്നതിനുള്ള അനുമതിയും, എന്തിനധികം, യുകെയില്‍ താമസിക്കുന്നതിനുള്ള അനുമതിയും പോലും തെളിയിക്കാന്‍ സാധിച്ചെന്നു വരില്ല.
എങ്ങനെ ഇ വിസ എടുക്കാം?
ഇ വിസയ്ക്കായി അപേക്ഷിക്കണമെങ്കിലോ, നിങ്ങളുടെ ഇ വിസ ആക്‌സസ് ചെയ്യണമെങ്കിലോ, നിങ്ങള്‍ ആദ്യം സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഒരു യു കെ വി ഐ അക്കൗണ്ട് തുറക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഒരു ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റോ അല്ലെങ്കില്‍ ഒരു ഫ്രണ്ടിയര്‍ വര്‍ക്കര്‍ പെര്‍മിറ്റോ ഉണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ നിങ്ങള്‍ക്ക് ഇ വിസയ്ക്കായി അപേക്ഷിക്കാം. ഇത് പൂര്‍ണ്ണമായും സൗജന്യമായ സേവനമാണ്. മറ്റേതെങ്കിലും തരത്തിലുള്ള ഫിസിക്കല്‍ ഇമിഗ്രേഷന്‍ രേഖകളാണ് നിങ്ങളുടെ പക്കല്‍ ഉള്ളതെങ്കില്‍, ഇതേ ലിങ്കില്‍ തന്നെ പോയി, നിങ്ങള്‍ക്ക് ഇ വിസയ്ക്കായി അപേക്ഷിക്കാനുള്ള അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാം.
ഇ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുവരെയും നിങ്ങള്‍ക്ക് ഇ വിസയ്ക്കായി അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, അപ്ഡേറ്റുകള്‍ക്കായി സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക. ഇ വിസയ്ക്ക് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഹോം ഓഫീസില്‍ നിന്നും ഈമെയില്‍ ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനും സാധ്യതയുണ്ട്. യുകെവിഐ അക്കൗണ്ട് സൃഷ്ടിക്കുന്നതിനായി നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്ക് ഇല്ലെങ്കിലോ, അതല്ല, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ വിശ്വാസക്കുറവ് ഉണ്ടെങ്കിലോ നിങ്ങള്‍ക്ക് ഫോണ്‍ വഴിയോ, നേരിട്ടോ സഹായം തേടാം. ഇ വിസ അപേക്ഷിക്കുന്നതില്‍ സഹായം ആവശ്യമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇ വിസയ്ക്ക് അപേക്ഷിക്കാന്‍ നിയമസഹായം ആവശ്യമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇ വിസയിലെ സ്റ്റാറ്റസ് കൃത്യമല്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി നിങ്ങള്‍ക്ക് കാര്യം ഹോം ഓഫീസിനെ ധരിപ്പിക്കാം. 10 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറുപടി ലഭിക്കും.
ഇ വിസാ സ്റ്റാറ്റസ് വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം ഓഫീസിനെ അറിയിക്കാം
നിങ്ങളുടെ വിസ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ (പേര്, വിലാസം, തൊഴില്‍ മുതലായവ) ഉണ്ടായിട്ടുണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
ഇ വിസാ സ്റ്റാറ്റസിലെ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യാം
അടുത്ത വര്‍ഷം ആരംഭം മുതല്‍ ബ്രിട്ടനില്‍ നിയമപരമായി തുടരുവാന്‍ ഇ വിസ അത്യാവശ്യമാണെന്ന് അറിയുക. ഇനിയും അതിനായി അപേക്ഷിച്ചിട്ടില്ലെങ്കില്‍, എത്രയും പെട്ടെന്ന് അതിനായി അപേക്ഷിച്ച് സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുക