- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; കാരിയര്‍മാര്‍ സ്ത്രീകള്‍
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്
കമ്പംമെട്ട് (ഇടുക്കി): ഇടവേളകള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്ന് സ്ത്രീകളെ ഉപയോഗിച്ച് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായി. തമിഴ്‌നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി, വത്തലുഗുണ്ട് എന്നീ മേഖലയില്‍ വന്‍ തോതില്‍ സംഭരിക്കുന്ന കഞ്ചാവാണ് ഇടുക്കി വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു എത്തിക്കുന്നത്.
അതിര്‍ത്തി മേഖലകളിലെ കോളനികളിലാണ് കഞ്ചാവ് ശേഖരിച്ചിരിക്കുന്നത്. ജില്ലയിലെ അതിര്‍ത്തികള്‍ വഴി രാത്രികാലങ്ങളിലാണ് കഞ്ചാവ് കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സമീപകാലത്ത് വന്‍തോതില്‍ സംഘാംഗങ്ങള്‍ തേനി ജില്ലയില്‍ പിടിയിലായതാണ് പുതിയ പ്രവര്‍ത്തന രീതികളുമായി തമിഴ് സംഘങ്ങളെത്തുന്നതിന് കാരണമായത്. കമ്പത്തെ മൊത്ത വ്യാപാരകേന്ദ്രമായ കോളനിയില്‍ നിന്ന് കഞ്ചാവ് കടത്തിന് പ്രത്യേക സ്ത്രീ സംഘങ്ങള്‍ തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ സ്ത്രീകളെ പരിശോധിക്കാന്‍ യാതൊരുവിധ സംവിധാനങ്ങളുമില്ലാത്തതാണ് കഞ്ചാവ് കടത്തുകാര്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നതിന്റെ കാരണം. കമ്പത്ത് ഇടപാടുകള്‍ ഉറപ്പിക്കുന്നത് ചെറുപ്രായക്കാരായ കുട്ടികളാണ്. ഇടപാടുകാരെ കണ്ടെത്തി വിലപേശുന്നതും കുട്ടികളാണ്. തേയിലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി എത്തുന്ന ട്രിപ്പ് ജീപ്പുകള്‍ വഴിയും കഞ്ചാവ് എത്തുന്നതായി സൂചനയുണ്ട്
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്