രിക്കും അധോലോക യുദ്ധം! ഗസ്സയിൽ ഹമാസും ഇസ്രയേലി സൈന്യവും തമ്മിൽ നടക്കാൻ പോവുന്ന പേരാട്ടം, ലോകം ഇന്നുവരെ കാണാത്തതാണ്. കാരണം കരയിലും, കടലിലും, ആകാശത്തുമുള്ള യുദ്ധങ്ങൾ നാം കേട്ടിട്ടുണ്ട്. പക്ഷേ ഇത് ഭൂമിക്കടിയിലാണ്. ഗസ്സയിൽ ഭൂമിയിൽനിന്ന് 40-50 മീറ്റർ താഴ്ചയിൽ നിർമ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്സിജൻ സിലണ്ടറുകളും, ബാത്ത്റുമും, ഡൈനിക്ക് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതിൽ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് ഹമാസിന്റെ പ്രവർത്തനം.

വെറും 375 സ്‌ക്വയർ കിലോമീറ്റർ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റർ നീളംവരുന്ന ഭൂർഗഭ തുരമള്ളത്. ഡൽഹി മെട്രോക്ക്പോലും 392 കലോമീറ്ററാണ് നീളം. ഡൽഹി ഗസ്സയേക്കാൾ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോൾ ഗസ്സമുനമ്പിലെ ടണൽ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ.

ഇതിൽ ഇസ്രയേൽ അതിർത്തിയിലുള്ള്ള ഈ തുരങ്കങ്ങളിൽ അവർ റോക്കറ്റുകളും ഒളിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല 1,500 റോക്കറ്റ് വിക്ഷേപണത്തറകളും ഇവിടെയുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് 5,000 റോക്കറ്റുകൾ വിട്ട്, ഇസ്രയേലിന്റെ പേരുകേട്ട അയൺ ഡോമിനെപ്പോലും തകർക്കാൻ ഇവർക്ക് കഴിഞ്ഞത്. ഏറ്റവും വിചിത്രം ജനവാസ കേന്ദ്രങ്ങളിലാണ് ഈ ടണലുകൾ സ്ഥാപിച്ചിരുക്കുന്നത് എന്നാണ്. സ്‌കൂളുകൾക്കുള്ളിൽ, ആശുപത്രികൾക്കുള്ളിൽ, മാർക്കറ്റുകളിൽ, വീടുകളിൽ ഒക്കെയാണ് ഇതിന്റെ ഓപ്പണിങ്ങ്. ഈ ടണലുകിൽനിന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഹമാസുകാർ ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നിട്ടു ഒന്നും അറിയാത്തപോലെ ടണലിലേക്ക് വലിയുന്നു. റോക്കറ്റ് വന്ന സ്ഥലം തിരിച്ചറിഞ്ഞ് ഇസ്രയേൽ ഓട്ടോ സെൻസറുകൾ തിരിച്ച് റോക്കറ്റ് ആയക്കുമ്പോൾ അത് വന്ന് വീഴുക സ്‌കുളിനോ, ആശുപത്രിക്കോ, വീടിനോ മുകളിൽ ആയിരിക്കും! സാധാരണക്കാർ മരിക്കും, പക്ഷേ ഹമാസിന് ഒരുചുക്കം സംഭവിക്കില്ല.

അപ്പോൾ കേരളത്തിലടക്കം, പത്ര വാർത്ത വരിക ഇസ്രയേൽ സ്‌കുൾ കെട്ടിടം ആക്രമിച്ച് കുട്ടികളെ കൊന്നുവെന്നായിരിക്കും. ഈ കുട്ടികളുടെ മൃതദേഹം നിരത്തിവെച്ച് ഇസ്രയേലിനെ പ്രതിക്കുട്ടിലാക്കുകയും, കൂടുതൽ ഫണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കാനും ഹമാസിന് കഴിയുന്നു.

ഇപ്പോൾ ലോക ചരിത്രത്തിൽ അത്യപുർവമായ ഭൂഗർഭയുദ്ധത്തിന് തയ്യാറെടുത്തരിക്കയാണ് ഇസ്രയേൽ. ഗസ്സയുടെ നഗരത്തിനുള്ളിലെ നഗരത്തെ ഇല്ലാതാക്കിയാൽ മാത്രമേ, തങ്ങൾക്ക് ഒക്ടോബർ 7ന് ഏറ്റ കനത്ത തിരിച്ചടിക്ക് പകരം ആവൂ എന്ന് അവർ കരുതുന്നു. അതിനായി അവർ ഗസ്സയിലേക്ക് കടക്കയാണ്. വടക്കുഭാഗത്തുള്ളവരോട് തെക്ക് ഭാഗത്തേക്ക് മാറാൻ ആവശ്യപ്പെട്ടത് അതിനാണ്. ആദ്യം വടുക്കുഭാഗത്തുള്ള ടണലുകൾ ക്ലിയർ ചെയ്യാനാണ് ഇസ്രയേൽ സേന ഉദ്ദേശിക്കുന്നത്.

പക്ഷേ ഇത് അപകടരമായ ഒരു ടാസ്‌ക്ക് കൂടിയാണെന്നാണ് ലോക മാധ്യമങ്ങൾ റയുന്നത്. കരയുദ്ധംപോലെ അല്ല ഭൂഗർഭയുദ്ധം. ടണലുകളിൽ എലികളെപ്പോലെ ജീവിക്കാൻ പഠിച്ച ഹമാസിന് തന്നെയാണ് അവിടെ മുൻതൂക്കം കിട്ടുക. മാത്രമല്ല ഒക്ടോബർ 7ന് ഹമാസ് ബന്ദിയാക്കിയ 250ഓളം ഇസ്രയേൽ പൗരന്മാരും ഈ ടണലിൽ ഉണ്ട്. അവരുടെ ജീവൻവെച്ച് ഹമാസ് വിലപേശുമെന്ന് ഉറപ്പാണ്. പക്ഷേ ഇസ്രയേൽ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കയാണ്. എത്രസമയം എടുത്താലും ഈ തുരങ്കങ്ങൾ തുടച്ചുനീക്കാനാണ് യൂഹൂദ സൈന്യത്തിന്റെ നീക്കം. ഇതോടെ ലോകം മറ്റൊരു അത്യപൂർവയുദ്ധത്തിലേക്ക് നീങ്ങിയിരിക്കയാണ്.

തുറന്ന ജയിലിലെ തുരങ്കങ്ങൾ

ഈ വിപുലമായ ശൃംഖലയെ ഇസ്രയേലി സൈന്യം വിശേഷിപ്പിക്കുന്നത് ഗസ്സ മെട്രോ എന്നാണ്. തുടക്കത്തിൽ ഇത് ഭക്ഷണ സാധനങ്ങൾ എത്തിക്കാനും പിന്നീട് സാധനങ്ങളുടെ കള്ളക്കടത്തിനുമാണ് ഉപയോഗിച്ചത്.

ഹമാസും, ഇസ്രയേലും ഒരുപോലെ ഇവിടുത്തെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. മരണം ഇവർക്ക് പുത്തരിയല്ല. ഉറ്റവർ കൊല്ലപ്പെടാത്ത ഒരു കുടുംബം പോലും ഇവിടെയില്ല. ചെറുപ്പത്തിലെ ചാവേറുകൾ ആവുന്ന കുട്ടികൾ അടക്കമുള്ളവരാണ് ഞെട്ടിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കുന്ന നാട്. 'നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങൾ മരണത്തെും സ്നേഹിക്കുന്നുവെന്നാണ്' ഹമാസിന്റെ ഒരു മുദ്രാവാക്യം തന്നെ. ബങ്കറുകൾക്കും, ചെക്ക്പോസ്റ്റുകൾക്കും, കൂറ്റൻ മതിൽക്കെട്ടിനും അകത്താണ് ഗസ്സയിലെ ജനജീവിതം. ഒരു ചലിക്കുന്ന മൃഗശാല പോലെ!

വീടിന് തൊട്ടുമുന്നിലെ പാടത്തേക്ക് ഇറങ്ങാൻ പോലും, ഇസ്രയേൽ സ്ഥാപിച്ച മതിൽ മൂലം അവർക്ക് മണിക്കുറുകൾ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. ഇസ്രയേലി ചെക്ക്പോസ്റ്റുകളിൽ കെട്ടിക്കടന്ന് പ്രസവിച്ച സ്ത്രീകൾ നിരവധിയുണ്ട്. പ്ലേസ് ഓഫ് ബർത്ത് എന്നത് ചെക്ക്പോസ്റ്റ് എന്നത് ഇവിടുത്തെ സർട്ടിഫിക്കേറ്റിൽ പതിവാണ്. വികസനമില്ല, പുരോഗതിയില്ല. ശരിക്കും ഒരു തുറന്ന ജയിൽ. കിഴക്ക് ഇസ്രയേൽ. പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽ. തെക്കുപടിഞ്ഞാറ് ഈജിപ്ത്. ഫലസ്തീൻ രാജ്യത്തിന്റെ ചിതറിക്കിടക്കുന്ന രണ്ടു ഭാഗങ്ങളിലൊന്നായ ഇസ്രയേലിനുള്ളിൽ ഒരു ദ്വീപുപോലെ അവശേഷിക്കുന്ന ഗസ്സാ മുനമ്പിന്റെ ഭൂമിശാസ്ത്രമിങ്ങനെയാണ്.

ഗസ്സയുടെ കടലും കരയും ആകാശവുമെല്ലാം ഇസ്രയേൽ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിച്ചുപോന്നു. ഗസ്സയിൽ ആരു വരണം, പോവണം എന്നെല്ലാം ഒരർഥത്തിൽ ഇസ്രയേൽ തീരുമാനം പോലെയായിരുന്നു. ഗസ്സക്കാർക്ക് ഇവിടെ നിന്ന് പുറത്തുകടക്കാൻ രണ്ടു വഴിയേയുള്ളൂ വൈദ്യുതിക്കും വെള്ളത്തിനും ഇസ്രയേലിനെയാണ് ഗസ്സ നിവാസികൾ ആശ്രയിച്ചിരുന്നത്. 60കളിൽ തീവ്രവാദികൾ ആക്രമണം കടുപ്പിച്ചതോടെ അതും നിലച്ചു. ഒപ്പം ഗസ്സയിലേക്കുള്ള ചരക്കുകളുടെ വരവുംപോക്കും. പട്ടിണിയും മരണഭയവും മാത്രം മുതൽക്കൂട്ടായ ഗസ്സയിലെ സാധാരണക്കാർ ദുരന്തമുഖത്ത് വലഞ്ഞു.അതിർത്തി അടയ്ക്കപ്പെട്ടപ്പോൾ ഇനി ഭക്ഷണത്തിന് എന്തുചെയ്യും. അതിന് അവർ കണ്ടെത്തിയ പണി തുരങ്കങ്ങൾ എന്ന ബദൽ ആയിരുന്നു.

ഭക്ഷണവും ആയുധവുമെത്തുന്ന ടണലുകൾ

60കളുടെ തുടക്കത്തിൽ ഗസ്സയിൽനിന്ന് ഈജിപ്തിലേക്കാണ് ആദ്യം തുരങ്കം ഉണ്ടായത്. രഹസ്യമായി പ്രവർത്തിച്ച ഈ ഭൂഗർഭ തുരങ്കങ്ങളായിരുന്നു പിന്നീട് ഗസ്സ നിവാസികളെ ഊട്ടിയത്. മനുഷ്യാവകാശ സംഘടനകളെത്തിച്ച ചെറിയ അളവിലുള്ള ഭക്ഷണം ഗസ്സക്കാർക്ക് തികയുമായിരുന്നില്ല. പിന്നീട് ഇത് കള്ളക്കടത്തിനായാണ് ഉപയോഗിച്ചു. ഭക്ഷണം, ഇന്ധനം, മരുന്ന്, ഇലക്ട്രോണിക്‌സ്, നിർമ്മാണസാമഗ്രികൾ തുടങ്ങിയവ ഫലസ്തീനികൾക്ക് ലഭ്യമായത് ഇങ്ങനെയാണ്. 2005 ൽ ഇസ്രയേൽ ഗസ്സയിൽ നിന്ന് വിട്ടുപോയതിന് ശേഷവും, 2006 ലെ തിരഞ്ഞെടുപ്പിൽ ഹമാസ് ജയിച്ചതിനും പിന്നാലെ കളിമാറി. അതോടെ ടണലുകളിലൂടെ ആയുധങ്ങളും മിസൈലും വ്യാപകമായി എത്താൻ തുടങ്ങി.

ഗസ്സയുമായുള്ള തങ്ങളുടെ അതിർത്തിയിലെ ടണലുകൾ ഈജിപ്ററ് നശിപ്പിച്ചിരുന്നു. എന്നാൽ, ഇസ്രയേലിലേക്കുള്ള ടണലുകൾ കൂടുതൽ വിപുലമാവുകയാണ് ചെയ്തത്. 2006 ൽ ഹമാസ് ഇസ്രേലി സൈനികൻ ഹിലാദ് ഷാലിദിനെ പിടികൂടുകയും, രണ്ടുസഹപ്രവർത്തകരെ വകവരുത്തുകയും ചെയ്തത് ഈ ടണലുകൾ വഴി കടന്നായിരുന്നു. രണ്ടുവർഷത്തിന് ശേഷം തടവുകാരെ വിട്ടയ്ക്കാനുള്ള കരാറിന്റെ ഭാഗമായാണ് ഗിലാദ് ഷാലിദിനെ വിട്ടയച്ചത്. ഇതോടെ ഇസ്രയേൽ ഈ തുരങ്കങ്ങളെ ഭീകര ടണലുകൾ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.ചരക്കുകൾക്കുപുറമെ, ഇറാൻ, സിറിയ എന്നിവിടങ്ങളിൽനിന്ന് റോക്കറ്റുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും തുരങ്കങ്ങൾ വഴിയെത്തി. ഇപ്പോൾ ഇസായലിന്റെ ഞെട്ടിച്ച ഒക്ടോബർ ആക്രമണത്തിന് വഴിയിട്ടതും തുരങ്കങ്ങളിലൂടെ എത്തിയ ആധുധങ്ങളാണ്.

2007 മുതൽ 2013 വരെയുള്ള കാലയളവിൽ റഫാ അതിർത്തിമേഖലയിൽ 1600-ഓളം തുരങ്കങ്ങൾ പ്രവർത്തിച്ചെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. തുരങ്കത്തിന്റെ പ്രവേശനമുഖം പലപ്പോഴും അതിർത്തിയിലെ വീടുകൾക്കുള്ളിലായിരിക്കും. ചിലത് മാർക്കറ്റിലും, എന്തിന് ആശുപത്രിക്കുള്ളിൽവരെ പ്രവർത്തക്കുന്ന തുരങ്കങ്ങൾ ഉണ്ട്. തുരങ്കങ്ങളിൽനിന്ന് റോക്കറ്റ് ഇസ്രയേലിലേക്ക് വിട്ട് കാവാടം അടച്ച് ഒളിച്ചിരിക്കുക എന്നതാണ് ഹമാസിന്റെ ഒരു പ്രവർത്തന രീതി. റോക്കറ്റ് വിട്ട സ്ഥലത്തേക്ക് ഇസ്രയേൽ തിരിച്ച് റോക്കറ്റ് ആയക്കുമ്പോൾ അത് പതിക്കുക, വീടുകളുടെയോ, മാർക്കറ്റിന്റെയോ, ആശുപത്രിയുടെയോ മുകളിൽ ആവും!

ടണലിന് ചുങ്കം ചുമത്തി കോടികൾ

എല്ലാ അർത്ഥത്തിലും ഫലസ്തീൻ ജനതയുടെ ശാപമായിരിക്കയാണ് ഹമാസ്. ഗസ്സയിൽനിന്ന് രക്ഷപ്പെട്ട പലരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്്. കാരണം തങ്ങളുടെ വീട്ടിലുള്ളിലും ജനവാസ കേന്ദ്രങ്ങളിലും ടണൽ ഉണ്ടാക്കരുതെന്ന്, ഹമാസിനോട് പറയാനുള്ള ഇസ്രയേൽ നടത്തുന്ന തിരിച്ചടിയിൽ കൊല്ലപ്പെടുന്നത് ആവട്ടെ ഗസ്സയിലെ സാധാരണക്കാരും. പക്ഷേ ഹമാസിന് അത് ഒരു പ്രശ്നവുമില്ല. മിഠായി കവറിൽ പൊതിഞ്ഞുവെച്ചതുപോലെ കുട്ടികളുടെ മൃതദേഹങ്ങൾ അങ്ങനെ പ്രദർശിപ്പിക്കാനാണ് അവർക്ക് താൽപ്പര്യം. ഇത്വെച്ച് വികാരം ഇളക്കിവിട്ടാണ്, ലോകമെമ്പാടുനിന്നും അവർ പണം പിരിക്കുന്നത്.

ഖത്തറിൽനിന്നും ഇറാനിൽനിന്നും തുർക്കിയിൽനിന്നും എത്തുന്ന കോടികളുടെ സംഭാവനകൾ കഴിഞ്ഞാൽ ഹമാസിന്റെ ഏറ്റവും വലിയ വരുമാനമാർഗം ഈ തുരങ്കങ്ങൾക്ക് ഏർപ്പെടുത്തിയ ചുങ്കമാണ്. ഭൂഗർഭ തുരങ്കങ്ങളുടെ കൊണ്ടുവരുന്ന എല്ലാ കള്ളക്കടത്ത് സാധനങ്ങൾക്കും 20 ശതമാനം നികുതിയാണ്. ചില സമയത്ത് നിരക്ക് അതിലും കൂട്ടും. ഇതുവഴി കോടികളാണ് ഹമാസിന് കിട്ടുന്നത്. ഈ നികുതി ഭാരവും കിടക്കുന്നത് ഗസ്സയിലെ സാധാരക്കാരായ ജനങ്ങളുടെ തലയിലാണ്.

20ലക്ഷം ജനങ്ങളുള്ള ഗസ്സയിൽ നേരം വണ്ണം നടക്കുന്ന ഏക പണി തുരങ്ക നിർമ്മാണം മാത്രമാണെന്നാണ്, ന്യൂയോർക്ക് ടൈംസ് അടക്കുള്ള വിദേശമാധ്യമങ്ങൾ പറയുന്നത്. യുവാക്കൾപോലും പഠിത്തം ഉപേക്ഷിച്ച് ടണൽ കുഴിക്കാൻ ഇറങ്ങുകയാണ്. ഗസ്സയിൽ ഏറ്റവും എളുപ്പത്തിൽ തൊഴിൽ കിട്ടാനുള്ള മാർഗവും ഇതുതന്നെ. കിണർ, ജലശുദ്ധീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളേക്കാൾ തുരങ്ക നിർമ്മാണത്തിനാണ് ഹമാസ് ഫണ്ട് ഉപയോഗിക്കുന്നത്, ഗസ്സയിലെ ബാല്യകാല മരണങ്ങളിൽ 12 ശതമാനവും മലിനജലം മൂലമാണ്. ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇവിടുത്തെ ഭരണകക്ഷികൂടിയായ, ഹമാസ് ചെയ്യുന്നില്ല. ബാക്കിയുള്ള പണം കൊണ്ട് കോടീശ്വരന്മാരായ ഹമാസ് നേതാക്കൾ, ഖത്തറിൽ സുഖ ജീവിതം നയിക്കയാണ്.

ഇപ്പോൾ ഹൈട്ടക്ക് തുരങ്കങ്ങൾ

നേരെത്തുള്ള തുരങ്കങ്ങൾ എല്ലാം പ്രാകൃത അവസ്ഥയിലായിരുന്നു. എന്നാൽ ഇപ്പോൾ ഉള്ളവ അങ്ങനെയല്ല. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാൻ മതിയായ സ്ഥലവുമുണ്ട്. ഭിത്തിയെല്ലാം സിമന്റിൽ തീർത്തിരിക്കുന്നു. ആർച്ച് ഷേപ്പിൽ ശാസ്ത്രീയമായാണ് ഉൾഭാഗം പണിതിരിക്കുന്നത്. ഓക്സിജൻ സിലണ്ടർ, മരുന്ന് ഭക്ഷണം, ഡൈനിങ്് ഹാൾ, ബാത്ത്റും എന്നിവ ഇവയിൽ ഉണ്ട്. മൂന്ന് നാലമാസം അതിനകത്ത് ഇരിക്കാം. ഒരുപക്ഷേ ഗസ്സക്ക് പുറത്ത് ഇത്രയും സൗകര്യങ്ങൾ ഇല്ല എന്നും ജനം മരുന്നിനുപോലും വലയുകയാണെന്നുമാണ് ന്യൂയോർക്ക് ടൈംസ എഴുതുന്നത്്.

ഗസ്സക്ക് കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും തുരങ്കനിർമ്മാണത്തിനാണ് പോവുന്നത്. അതിന് പുറമേ സിമന്റ് കമ്പിയും കള്ളക്കടത്തിലുടെ വരുന്നുണ്ട്. തുരങ്കത്തിലുള്ള ഒരു സാധനവും സാധാരണക്കാരന് കിട്ടുന്നില്ല. ഗസ്സയിൽ ഒരു ബാറ്ററിക്ക് ചുററ്റും കൂടിയിരുന്ന് മൊബൈൽ ചാർജ് ചെയ്യുന്നവരുടെ ചിത്രം പുറത്തുവന്നിരുന്നു. പക്ഷേ തുരങ്കത്തിൽ ഇന്ധനക്ഷാമമില്ല. അവർക്ക് ജനറേറ്റർ പ്രവർത്തിക്കാൻ ഡീസൽ കിട്ടരുത് എന്നതിനാലാണ് ഇസ്രയേൽ ഇന്ധനം കൊടുക്കുന്നത് നിർത്തിയത്. പക്ഷേ ഫലത്തിൽ ഇതിനും അനുഭവിക്കുന്നത് ഗസ്സ നിവാസികൾ ആണ്.

ഇസ്രയേലും ഈജിപ്തും തുരങ്കങ്ങൾ തകർക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നു. 2009-ൽ റഫാ അതിർത്തിയിൽ ഇസ്രയേൽ ബോംബാക്രമണങ്ങൾ നടത്തി. 2010-ൽ തുരങ്കത്തിലൂടെ ഈജിപ്ത് രഹസ്യവാതകം കടത്തിവിട്ടത് ഏതാനും ഫലസ്തീനികളുടെ മരണത്തിലേക്ക് നയിച്ചു. 2013-ഓടെ 1600-ഓളം ടണലുകൾ ഈജിപ്തിലെ അൽ സീസി സർക്കാർ നശിപ്പിച്ചു. ഇസ്രയേലിന്റെ ശുപാർശപ്രകാരം മെഡിറ്ററേനിയൻ കടലിൽനിന്ന് ടണലുകളിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു സൈന്യം സ്വീകരിച്ച മറ്റൊരു വഴി. ഇത് മേഖലയെ വലിയ പാരിസ്ഥിതികപ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഇതിനെല്ലാം പുറമെ, ടണലുകൾ പ്രവർത്തിച്ച റഫാ അതിർത്തിയിൽ ഈജിപ്തും കിലോ മീറ്ററോളം ബഫർസോണുണ്ടാക്കി. പക്ഷേ എന്നിട്ടും പുതിയ തുരങ്കങ്ങൾ വന്നു. അതുമാത്രമായിരുന്നു ഗസ്സ്സയിൽ നടക്കുന്ന പ്രധാന വികസനവും.

പലതവണ ടണലിലുടെ വന്ന് ഇസ്രയേലനെ ഹമാസ് ആക്രമിച്ചിട്ടുണ്ട്.
2006ൽ ടണൽ ആക്രമണത്തിൽ രണ്ട് പട്ടാളക്കാർ കൊല്ലപ്പെട്ടു. ഇതിൽ ഒരാളെ രണ്ടുവർഷത്തിനശേഷമാണ് വിട്ടത്. ഇയാൾക്ക് പകരം, 1,209പേരെയാണ് ഇസ്രയേൽ വിട്ടുകൊടുത്തത്. അതുപോലുള്ള ഇസ്രയേൽ ഈ ബന്ദികളുടെ കാര്യത്തിൽ എന്തുചെയ്യും എന്നാണ് ചോദ്യം ഉയരുന്നത്. 2010ൽ എയർ സ്ട്രൈക്കിൽ 100 കിലോമീറ്റർ ടണൽ അവർ തകർത്തിരുന്നു. പക്ഷേ 2014നും 2018ലുമൊക്കെ ഹമാസ് ടണൽ ആക്രമണം ഉണ്ടായി. ഇപ്പോഴത്തെ ആക്രമണത്തിലും ചില ഭീകരർ ടണൽ വഴി ഇസ്രയേലിൽ എത്തിയെന്ന് സംശയമുണ്ട്. 30 അടി ഉയരത്തിൽ ഇസ്രയേൽ സ്ഥാപിച്ച ഫെൻസിലെ സെൻസർറുകൾ വർക്ക് ചെയ്്തിരുന്നില്ല. ഇപ്പോൾ ഹമാസിൽനിന്ന് ചോർന്ന് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ചിലന്തി വല പോലയുള്ള ഈ തുരങ്കങ്ങൾ ഇസ്രയേൽ മാപ്പ് ചെയതു കഴിഞ്ഞു. ഇനി അവയെ നശിപ്പിക്കാനുള്ള സന്നാഹമാണ്.

ചെങ്കീരികൾ ഇറങ്ങുന്നു

ഈ തുരങ്കയുദ്ധത്തിൽ ഇസ്രയേലിന്റെ ലോകോത്തരം എന്ന് കരുതുന്ന സേന പതറും എന്നാണ് പൊതുവെ കരുതുന്നത്. കാരണം തുരങ്കത്തിന്റെ അനക്സുകളിൽ കൂഴപ്പമൊന്നും ഉണ്ടാവുമില്ലെങ്കിലും, ചിരപരിചിതർ ആല്ലാത്തവരുടെ സമനില തെറ്റിക്കുന്നതാണ് അതിന്റെ നെറ്റ്‌വർക്ക്.

ചില ടണലുകളിൽ കയറുക അങ്ങേയറ്റം വിഷമകരമാണ്. ഡാഫ്നി എന്ന ഇസ്രാലി പ്രൊഫസർ പറയുന്നത് ആറടി പൊക്കം, മൂന്നടി വീതിയുമുള്ള ഈ ടണലിൽ കയറിയാൽ സ്ഥല ജല വിഭ്രാന്തി പിടിപെടുമെന്നാണ്. നടക്കുമ്പോൾ നമുക്ക് തിരിയാൻ പറ്റില്ല. ഓക്സിൻ കുറവായിരുക്കും. ശബ്ദത്തിന്റെ വിന്യാസം വേറെയാണ്. കുറേക്കഴിയുമ്പാൾ നമ്മുടെ മസ്തിഷ്‌ക്കം വിഭ്രാന്തമായ ഒരു അവസ്ഥയിൽ ആവും. താൻ എവിടെയാണൊ എന്താണോ ഒന്നും അറിയാൻ കഴിയില്ല. മൊത്തം കിളിപോവും. എവിടെനിന്നാണ് കയറിയത്, എവിടെ ഇറങ്ങണം എന്നൊന്നും അറിയാതെ ആവും. വിസ്മയവും, വിഭ്രാന്തിയും ഉണ്ടാക്കുന്ന ചുറ്റലുളകും ചുരുളുകളമാണ് പല ടണലുകളലും. പക്ഷേ ഹമാസിന് ഇവയൊക്കെ പരിചിതമാണ്.

ഈ മനഃശാസ്ത്ര യുദ്ധം ജയിക്കാനാണ് ഇസ്രയേൽ വീസെൽസ് അഥവാ ചെങ്കീരികൾ എന്ന് വിളിക്കുന്ന പ്രത്യേക സേനയെ ഉണ്ടാക്കിയത്്. 2004 മുതൽ തുരങ്കത്തിൽ ഇറങ്ങാനായി ഇവർക്ക് കഠിന പരിശീലനമാണ്. പൊതുവെ അന്തർ മുഖരായ ആളുകളെയാണ് ചെങ്കീരിയാക്കാൻ എടുക്കുന്നത്. സമൂഹത്തിൽനിന്ന് വേറിട്ട് നിൽക്കുന്നവർ, ഏകാന്തജീവിതം ആഗ്രഹിക്കുന്നവർ എന്നിവർക്ക് പേടിയും, ശ്വാസമുട്ടലും ഉണ്ടാവില്ല എന്നാണ് വിലയിരുത്തൽ.

ഇപ്പോൾ തന്നെ തുരങ്കങ്ങൾ കണ്ടെത്താനുള്ള നിരവധി ടെക്ക്നോളജികൾ ഇസ്രയേലിന്റെ പക്കലുണ്ട്. ഡ്രോൺ ഉപയോഗിച്ച് സ്‌കാനിങ്ങും, റോബോർട്ടിനെ കടത്തിവിടലുമൊക്കെയാണ് ഇതിൽ പ്രധാനം. അകത്തെ ജീവന്റെ സാന്നിധ്യം അറിയുവാൻ വരെ ഇങ്ങനെ കഴിയും. മണ്ണിന്റെ ഘടന പരിശോധിച്ചും മറ്റും തുരങ്കങ്ങൾ ഏറെക്കുറെ കണ്ടെത്താൻ കഴിയും. മൊസാദിന്റെ ചാര വലയം നൽകുന്ന ഇന്റലിജൻസും നിർണ്ണായകമാണ്. ഇപ്പോൾ അമേരിക്ക നിർമ്മിച്ച, 50 അടി ഭൂമി തുരന്ന്പോയി പൊട്ടുന്ന ബോംബും ടണൽ യുദ്ധത്തിൽ നിർണ്ണായകമാവും.. അങ്ങനെ ആവുമ്പോൾ സിവിലിയൻ മരണങ്ങൾ പരമാവധി ഒഴിവാക്കാം.

അതുപോലെ ആകാശത്തുനിന്ന് തുരങ്കം കണ്ടെത്തി പ്രത്യേക ബോംബിട്ട് അതിൽനിന്ന് വരുന്ന ജെല്ലികൊണ്ട് തുരങ്കങ്ങൾ അടച്ചുകളയുന്ന ടെക്ക്നോളജിയും ഇസ്രയേലിന്റെ പക്കലുണ്ട്. വെള്ളം അടിച്ച് കയറ്റി നശിപ്പിക്കുക, വിഷവാതക പ്രയോഗം തുടങ്ങിയ വിവിധ പദ്ധതികൾ വേറയുമുണ്ട്. പക്ഷേ ഇതിൽനിന്നെല്ലാം ഇസ്രയേലിനെ വിലക്കുന്നത്, ബന്ദികളാണ്. ഒരു ബന്ദിക്കുവേണ്ടി ആയിരം പേരെ വരെ വിട്ടുകൊടുത്ത രാജ്യമാണിത്. തങ്ങളുടെ പൗരന്റെ ജീവനുവേണ്ടി ഏതറ്റംവരെയും പോകുന്ന രാജ്യം. അവർ 250ഓളം ജീവനുകൾ എഴുതിത്ത്ത്ത്ത്തള്ളുമോ എന്നതാണ് ചോദ്യം.

അമേരിക്കൻ സൈന്യത്തിന് വിയറ്റ്നാമിൽ വൻ തിരിച്ചടികൾ കിട്ടിയത് ഇത്തരം ഗറില്ലാ യുദ്ധത്തിലായിരുന്നു. അന്നും ധാരാളമായി ഉപയോഗിക്കപ്പെട്ടതാണ്, തുരങ്കങ്ങൾ. പാമ്പ്. പഴുതാര, തേൾ, വിഷവാതകം തുടങ്ങിയ പലതരത്തിലുള്ള ട്രാപ്പുകളാണ് അവിടെ യുഎസ് സേനയെ കാത്തിരുന്നത്. ഇവിടെയും ഹമാസ് എന്തെല്ലാം തത്രങ്ങൾ ഉപയോഗിക്കുമെന്ന് ഭീതി നിലനിൽക്കുന്നുണ്ട്.

മാത്രമല്ല, ഹമാസിന് 40,000 പേർ വരുന്ന വലിയ സൈന്യമുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് ഇസ്രയേലി സൈനികർക്ക് ജീവൻ പോവുമെന്ന് ഉറപ്പാണ്. പക്ഷേ അവർക്ക് പൊരുതാതെ മാറിനിൽക്കാൻ കഴിയില്ല. ഹമാസ് ആയുധം താഴെവച്ചാൽ സമാധാനം വരും, പക്ഷേ ഇസ്രയേൽ ആയുധം താഴെവച്ചാൽ ആ രാജ്യം പിന്നെ ഉണ്ടാവില്ല! അതാണ് ചരിത്രം.

വാൽക്കഷ്ണം: ഏറ്റവും വിചത്രം കരയുദ്ധത്തിലും കടൽ യുദ്ധത്തിലുമൊക്കെപ്പോലെ അന്താരാഷ്ട്ര നിയമങ്ങളൊന്നും ഭൂഗർഭയുദ്ധങ്ങളിൽ ഇല്ല. അതുകൊണ്ടുതന്നെ ആണവ ആയുധങ്ങൾ ഉപയോഗിക്കാതെ ഇസ്രയേൽ ഘട്ടംഘട്ടമായി ഗസ്സയെ ഹിരോഷിമാക്കി മാറ്റും എന്നും വിമർശനം ഉയരുന്നുണ്ട്. അതിനുമുമ്പ് വെടിനിർത്തൽ ഉണ്ടാക്കാൻ യു എന്നിന് കഴിയുമോ എന്നാണ് ചോദ്യം.