ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

പൂഞ്ച് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം ചെറുക്കുന്നതിനിടെയായിരുന്നു പ്രത്യാക്രമണം. ഗുരുതരമായി പരിക്കേറ്റ സൈനികന്‍ പിന്നീട് ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഭീകരവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനല്‍കിയതായി പോലീസ് ഉദ്യോ?ഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ സമിതി യോ?ഗം ചേര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.