- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഝാർഖണ്ഡിലെ ഇഡി റെയ്ഡിൽ മന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പിടികൂടിയത് 25 കോടി
റാഞ്ചി: ഝാർഖണ്ഡിൽ ഇഡി റെയ്ഡിൽ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് വൻ തോതിലുള്ള പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയിൽ ഒമ്പത് സ്ഥലങ്ങളിലാണ് അന്വേഷണ ഏജൻസി ഒരേസമയം റെയ്ഡ് നടത്തിയത്.
കഴിഞ്ഞ വർഷം ഇഡി എടുത്ത കേസിലാണ് പരിശോധന. 2023ൽ ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ഇഡിയുടെ പരിശോധന. അതിനിടെയാണ് തദ്ദേശ വികസന വകുപ്പ് മന്ത്രി അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയിൽ പണം കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് (പിഎംഎൽഎ) ഇഡി കേസെടുത്തത്. തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോൺഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാദേവ് ആവശ്യപ്പെട്ടു. 70 കാരനായ അലംഗീർ ആലം കോൺഗ്രസ് നേതാവാണ്. പാകൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്.