- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാകുമാരിയിൽ അഞ്ചുമെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു
കന്യാകുമാരി: സ്വകാര്യ ബീച്ചിൽ കുളിക്കാാനിറങ്ങിയ രണ്ടുപെൺകുട്ടികൾ അടക്കം അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർത്ഥികളായ സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്.
കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു.
തെങ്ങിൻ തോപ്പിലൂടെയാണ് ഇവർ ബീച്ചിലെത്തിയത് എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. ഞായറാഴ്ചയാണ് ഇവർ സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തിന് കന്യാകുമാരിയിൽ എത്തിയത്.
ഞായറാഴ്ച ചെന്നൈയിൽ നിനുള്ള മൂന്നുപേർ മറ്റൊരു ബീച്ചിൽ മുങ്ങി മരിച്ചിരുന്നു.