- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പിയിൽ ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ
ലഖ്‌നോ: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചു. മസൂരിയിലാണ് സംഭവം. ശനിയാഴ്ച സുഹൃത്തുക്കളുമായി കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് അഴുക്കുചാലിന് മുകളിൽ ഇഷ്ടിക കൂട്ടിവെച്ച് മൃതദേഹം മറച്ചുവെച്ച രീതിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് ബലാത്സംഗം നടന്നതായി കണ്ടെത്തിയത്.
വീടിന് പുറത്തുനിന്ന് കുട്ടി കളിക്കുന്നതാണ് വീട്ടുകാർ അവസാനമായി കണ്ടത്. നേരെ ഇരുട്ടിയിട്ടും മകൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ കുടുംബം അന്വേഷിക്കുകയായിരുന്നു. സമീപപ്രദേശത്തെ വീടുകളിലെത്തി അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള അഴുക്കുചാലിലാണ് കണ്ടെത്തിയത്. ഇഷ്ടിക കൊണ്ട് മൂടിയ നിലയിലായകിനാൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടില്ലെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ തലയിൽ കല്ലുകൊണ്ട് അടിച്ച പാടുകൾ ഉണ്ടായിരുന്നു. പീഡനത്തിന് ശേഷം കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.