- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിന്റ് വീലിൽ തലമുടി കുരുങ്ങി ; 14കാരിയുടെ തലയോട്ടിയിൽ നിന്ന് മുടി അറ്റുപോയി; കർണ്ണാടകയിൽ സംഘാടകർക്കെതിരെ പരാതി നൽകി രക്ഷിതാക്കൾ; കുട്ടിയുടെ നില ഗുരുതമായി തുടരുന്നു

മാണ്ഡ്യ: ജയിന്റ് വീലിൽ തലമുടി കുരുങ്ങി 14കാരിയുടെ തലയോട്ടിയിൽ നിന്ന് മുടി അറ്റുപോന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം.ജയിന്റ് വീലിൽ ബന്ധിപ്പിച്ചിട്ടുള്ള ഇരുമ്പുദണ്ഡിൽ തലമുടി കുരുങ്ങി ബെംഗളൂരു നിവാസിയായ ശ്രീവിദ്യയുടെ (14) മുടിയാണ് തലയോട്ടിയിൽ നിന്ന് അറ്റുപോന്നത്. അപകടം സംഭവിക്കുമ്പോൾ ജയിന്റ് വീലിന് സമീപം കളിക്കുകയായിരുന്നു പെൺകുട്ടി.
സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.ജയിന്റ് വീലിൽ തലമുടി കുരുങ്ങിയതിനെ തുടർന്ന് ശ്രീവിദ്യ വേദന കൊണ്ട് അലമുറയിട്ടുവെന്നും തലയോട്ടിയിൽ നിന്ന് തലമുടി അറ്റുവന്നിട്ടും സംഘാടകർ മെഷീൻ നിർത്താൻ തയ്യാറായില്ലെന്നും അവർ പരാതിയിൽ പറയുന്നു.എന്നാൽ യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സംഘാടകരുടെ വിശദീകരണം
അപകടസമയത്ത് മെഷീൻ പ്രവർത്തനരഹിതമാക്കാൻ ശ്രീവിദ്യയുടെ ബന്ധു ആവശ്യപ്പെട്ടു. എന്നാൽ സംഘാടകരുടെ അലംഭാവം തുടർന്നതോടെ ഇവർ തന്നെ നേരിട്ട് ജനറേറ്റർ ഓഫ് ചെയ്ത് ശ്രീവിദ്യയെ അപകടത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു .
പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ പെൺകുട്ടിയെ ഇവർ ശ്രീ രംഗപട്ടണത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചുവെന്നും തുടർന്ന് മൈസൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.


