- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് പോയാൽ നാണം കെടും: എ കെ ബാലൻ
പാലക്കാട്: മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി ഡോ. അബ്ദുൽ സലാമിനെ നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്തത് അദ്ദേഹമൊരു മുസ്ലിം ആയതുകൊണ്ടാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ കെ ബാലൻ. മതന്യൂനപക്ഷങ്ങൾക്ക് ഇപ്പോഴും ബിജെപിയിൽ തൊട്ടുകൂടായ്മയാണുള്ളത്.
റോഡ് ഷോ നടത്തുമ്പോൾ പ്രധാനമന്ത്രിയ്‌ക്കൊപ്പം വാഹനത്തിൽ പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർത്ഥികൾ ഉണ്ടാവുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മലപ്പുറം സ്ഥാനാർത്ഥിക്ക് അതിനുള്ള അവസരം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. അദ്ദേഹം ഒരു മുസ്ലിം ആയതുകൊണ്ട് അനുവാദം നൽകിയില്ല എന്ന തെറ്റായ സന്ദേശമാണ് ഇതിൽ നിന്ന് നൽകിയത്. മലപ്പുറം സ്ഥാനാർത്ഥി ഒരു മതന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന ആളല്ലേ, അദ്ദേഹത്തിന് മുൻഗണന നൽകേണ്ടതല്ലേയെന്നും എ കെ ബാലൻ പറഞ്ഞു. മതന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് പോയാൽ നാണം കെടുമെന്നും ഇത് ഗവർണർ കൂടി മനസ്സിലാക്കണം എന്നും എ കെ ബാലൻ പറഞ്ഞു.
പാലക്കാട് കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. പ്രധാനമന്ത്രി വന്നതുകൊണ്ടൊന്നും ബിജെപി ഇവിടെ ജയിക്കാൻ പോകുന്നില്ല.പ്രധാനമന്ത്രിയുടെ സന്ദർശനവും റോഡ് ഷോയും പരീക്ഷാകാലത്ത് വിദ്യാർത്ഥികൾക്ക് ബുദ്ധമുട്ടുണ്ടാക്കിയെന്നും എ കെ ബാലൻ പറഞ്ഞു.