ലുധിയാന: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ടി എംഎല്‍എ പൊലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു. പഞ്ചാബിലെ എഎപി എംഎല്‍എ ഹര്‍മീത് പഠാന്‍മാജ്രയാണ് പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞത്. മുന്‍ ഭാര്യ നല്‍കിയ ബലാത്സംഗ കേസില്‍ ചെവ്വാഴ്ച രാവിലെയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ തുടങ്ങുമ്പോള്‍ എംഎല്‍എയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്ന് പൊലീസിനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.