- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത്, മധ്യപ്രദേശിലും രാജസ്ഥാനിലും ഞങ്ങളും ഇറങ്ങില്ല'; കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടാൻ കോൺഗ്രസിന് എഎപിയുടെ 'ഓഫർ'
ന്യൂഡൽഹി: കോൺഗ്രസുമായി ഡീൽ സംസാരിച്ചു ആം ആദ്മി പാർട്ടി. പഞ്ചാബിലും ഡൽഹിയിലും കോൺഗ്രസ് മത്സരിക്കാൻ ഇറങ്ങരുതെന്ന് ഉപാധി വച്ചാണ് ആംആദ്മി പാർട്ടി രംഗത്തുവന്നത്. . ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോൺഗ്രസിനു മുന്നിൽ ഉപാധി വച്ചത്. ഡൽഹി ഭരണം സംബന്ധിച്ച കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ കോൺഗ്രസിന്റെ പിന്തുണ എഎപി തേടുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്തവാന.
2015ലും 2020ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ കോൺഗ്രസ് വട്ടപൂജ്യമായിരുന്നു. അതിനാൽ ഡൽഹി പഞ്ചാബ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മത്സരിക്കരുത്. ഇതിനു പകരമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ എഎപി മത്സരിക്കാനിറങ്ങില്ല- സൗരഭ് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ഇന്ന് 'കോപ്പി കട്ട് കോൺഗ്രസ്' (സിസിസി) ആണെന്ന് സൗരഭ് പരിഹസിച്ചു. അരവിന്ദ് കെജരിവാളിൽ നിന്നു എല്ലാം തട്ടിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. നേതൃത്വത്തിന്റെയും ആശയങ്ങളുടേയും അഭാവമാണ് കോൺഗ്രസിനുള്ളത്. എഎപി ഇറക്കുന്ന പ്രകടപത്രിക കോൺഗ്രസ് മോഷ്ടിക്കുകയാണ്. പ്രകടനപത്രികയിൽ കെജരിവാൾ മുന്നോട്ടു വയ്ക്കുന്നത് ഉറപ്പാണ്. ആ ഉറപ്പു പോലും നൽകാൻ പക്ഷേ, കോൺഗ്രസിനു സാധിക്കുന്നില്ല.
എഎപി ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകുന്നതിനെ കുറിച്ച് സംസാരിച്ചപ്പോൾ കോൺഗ്രസ് തങ്ങളെ കളിയാക്കുകയായിരുന്നു. പക്ഷേ, ഹിമാചൽ പ്രദേശിൽ അരവിന്ദ് കെജരിവാളിന്റെ ഉറപ്പ് കോപ്പിയടിച്ചു 300 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തു. പഞ്ചാബിലെ സ്ത്രീകൾക്ക് എഎപി നൽകുന്ന സൗജന്യ അലവൻസിനെയും പരിഹസിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഹിമാചലിലും കർണാടകയിലും കോൺഗ്രസ് ഇത് പ്രഖ്യാപിച്ചു. സൗരഭ് ആരോപിച്ചു.




