പനാജി: രാജ്യത്തിന് തന്നെ നാണക്കേടായി വിദേശവനിതയ്ക്കെതിരേ ലൈംഗികാതിക്രമണം നടത്തി വ്ലോഗർ. സംഭവത്തിൽ പരാതി നൽകി വിദേശ വനിതാ. വ്ലോഗർക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഗോവയിലെ പനാജിയിൽ വെച്ചാണ് സംഭവം നടന്നത്.

ഗോവ ബീച്ചിൽ വെച്ച് സഞ്ചാരിയായ റഷ്യൻ യുവതിക്ക് നേരെ ബംഗ്ലാദേശി വ്ലോഗർ ലൈംഗികാതിതിക്രമം നടത്തി എന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിൽ കൂടി ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തത്. ഗോവ പോലീസിനേയും ടൂറിസം വകുപ്പിനേയുമടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.

40 സെക്കന്റുള്ള വീഡിയോയും ഇയാൾ പങ്കുവെച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. സൈബർ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ഗോവ പോലീസ് വ്യക്തമാക്കി.