- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുവാഹത്തി എണ്ണ ശുദ്ധീകരണ ശാലയിൽ അപകടം; ഒരാൾ മരിച്ചു
ഗുവാഹത്തി: ഗുവാഹത്തി എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു.
ഗുവാഹത്തിയിലെ നൂൺമതിയിലെ പദ്ധതി മേഖലയിലാണ് അപകടമുണ്ടായത്. എണ്ണ ശുദ്ധീകരണ ശാലയുടെ പ്രൊജക്ട് സൈറ്റിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇരുവരെയും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു.
അബ്ദുൽ കരീം എന്നയാളാണ് മരിച്ചത്. അബ്ദുൽ മാലിക് ചികിത്‌സയിലാണ്. സംഭവത്തിൽ ഗുവാഹത്തി എണ്ണ ശുദ്ധീകരണ ശാലയിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story




