- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ; സംഭവം കൊട്ടിയത്ത്
കൊട്ടിയം: വൻ തോതിലുള്ള എം.ഡി.എം.എ (MDMA) വിൽപ്പന സംഘത്തിലെ മൂന്ന് പേരെ കൊട്ടിയം പൊലീസ് പിടികൂടി. ഇവരിൽ നിന്ന് ആദ്യഘട്ടത്തിൽ 14.23 ഗ്രാം എം.ഡി.എം.എ പിടികൂടി. ലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായ ഒരാളിൽ നിന്ന് ലഭിച്ച വിവരങ്ങളെ തുടർന്നാണ് മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് ഈ പിടികൂടൽ. പിടിയിലായവരിൽ മുഖത്തല, കോടാലി മുക്കിൽ താമസിക്കുന്ന മുരളി സദനത്തിൽ അനന്തു കൃഷ്ണനെ (29) ആദ്യം പിടികൂടിയത്. ഇയാളിൽ നിന്നും 2.45 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അനന്തു കൃഷ്ണനെതന്നെയാണ് മറ്റ് രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയത്തിൽ കാക്കടിവിള വീട്ടിൽ നിന്നും മുഖത്തല കിഴവൂർ കിഴക്കേവിള വീട്ടിൽ താമസിക്കുന്ന അരുൺ (27), പുന്തലത്താഴം ചരുവിള വീട്ടിൽ ശരത് മോഹൻ (30) എന്നിവരെ കിഴവൂർ മദ്റസക്ക് സമീപത്തുനിന്നും പിടികൂടി. ഇവരിൽ നിന്നും 11.78 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മുഖത്തല, തൃക്കോവിൽ വട്ടം പ്രദേശങ്ങളിലെ മുഖ്യ ലഹരി വിൽപനക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.