ബെംഗളൂരു: ക‍ർണാടകയിലെ റായ്ച്ചൂരിൽ ഒമ്പതാം ക്ലാസ് വിദ്യാ‍ർത്ഥിനി ഗ‍ർഭിണിയായ കേസിൽ പ്രതിയെ പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. റായ്ച്ചൂർ സ്വദേശി പ്രിയാകർ ശിവമൂർത്തിയാണ് അറസ്റ്റിലായത്. യുപിഐ ആപ്പ് വഴി സന്ദേശങ്ങൾ അയച്ചാണ് പ്രതി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

നിരന്തര പീഡനങ്ങളെ തുടർന്ന് ഗ‍ർഭിണിയായ പെൺകുട്ടിയെ ഗ‍ർഭഛിദ്രം നടത്താൻ ഇയാൾ പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പലതവണ ഗുളികകൾ കഴിച്ചതോടെ അവശ നിലയിലായ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രിയാകർ ശിവമൂർത്തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.