മുംബൈ: വിവാഹേതര ബന്ധത്തെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ 34 കാരനായ യുവാവ് ആസിഡ് ഒഴിച്ചു. ബുധനാഴ്ച രാവിലെ മുംബൈ മലാഡിലായിരുന്നു സംഭവം. 27 കാരിയായ യുവതിയുടെ യുവതിയുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. സംഭവത്തിൽ മുഖത്ത് പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വിവാഹം അവസാനിപ്പിക്കാൻ യുവതി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇവർ ഭർത്താവിൽ നിന്നും മാറി താമസിക്കുകയായിരുന്നു. ഈ അവസരത്തിൽ മലാഡിലെ അമ്മയുടെ വീട്ടിൽ വർച്ചായിരുന്നു ഭർത്താവ് ആക്രമിച്ചത്. യുവതിക്ക് കാര്യമായ പൊള്ളലേറ്റിട്ടുണ്ടെന്നും ഇപ്പോൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

2019ൽ ഇരുവരും പ്രണയവിവാഹമായിരുന്നു. എന്നാൽ ഭർത്താവിൻ്റെ അവിഹിതബന്ധം യുവതി തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മിൽ പ്രശ്ങ്ങൾ ഉണ്ടായി. തുടർന്നും ഇവരുടെ ബന്ധം ബന്ധം വഷളായിതിനെ തുടർന്ന് യുവതി മൂന്ന് മാസം മുമ്പ് അമ്മയോടൊപ്പം താമസം മാറി. ഈ കാലയളവിൽ, യുവാവ് തൊഴിൽരഹിതനായി തുടർന്ന് മയക്കുമരുന്നിന് അടിമയായി. ഇതോടെ കടുത്ത മാനസിക പ്രശ്നങ്ങളും ഇയാൾ നേരിട്ടിരുന്നതായി യുവതിക്ക് ബോധ്യമായിരുന്നു.

സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

സെക്ഷൻ 124(2) (ഉപദ്രവം വരുത്തുക എന്ന ഉദ്ദേശത്തോടെ ഒരാൾക്ക് നേരെ ആസിഡ് ഉപയോഗിക്കുക), സെക്ഷൻ 311: (ക്രൂരമായ പരിക്കോ മരണമോ ഉണ്ടാക്കാനുള്ള ശ്രമത്തോടെയുള്ള കവർച്ച കൊള്ള), സെക്ഷൻ 333: (ആക്രമണത്തിനുള്ള തയ്യാറെടുപ്പിന് ശേഷം വീട്ടിൽ അതിക്രമിച്ച് കടക്കുക), സെക്ഷൻ 352: (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അപമാനം) എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള വകുപ്പുകൾ.

ഒളിവിൽ പോയ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊഴുക്കിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന ഗാർഹിക പീഡനത്തിന് ഇരയായവർക്കായി ബോധവൽക്കരണവും ശക്തമായ സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതുൾപ്പെടെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷയും നടപ്പാക്കണമെന്ന ആവശ്യങ്ങളാണ് ഉയർന്ന് വരുന്നത്.