ലണ്ടൻ: ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹാരിഷ് സാൽവെ(68) വീണ്ടും വിവാഹിതനായി. ലണ്ടനിൽ വച്ചായിരുന്നു വിവാഹം. ട്രീനയാണ് വധു. ഞായറാഴ്ച ലണ്ടനിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്തസുഹൃത്തുക്കൾ പങ്കെടുത്തു.

സാൽവെയുടെ മൂന്നാംവിവാഹമാണിത്. മീനാക്ഷിയാണ് ആദ്യഭാര്യ. 38 വർഷം നീണ്ട ദാമ്പത്യബന്ധം 2020-ൽ ഇരുവരും അവസാനിപ്പിച്ചു. പിന്നീട്, അതേവർഷം കരോലിൻ ബ്രോസ്സാർഡിനെ വിവാഹം ചെയ്തു. ആദ്യവിവാഹത്തിൽ രണ്ടു പെൺമക്കളുണ്ട്. 1999 നവംബർ മുതൽ 2002 വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായിരുന്നു. പിന്നീട് കോർട്ട് ഓഫ് വെയിൽസിൽ രാജ്ഞിയുടെ കൗൺസലായും സേവനമനുഷ്ഠിച്ചു.

വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളാണ് സംബന്ധിച്ചത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, ലളിത് മോദി തുടങ്ങിയവരാണ് വിവാഹത്തിൽ പങ്കെടുത്തത്.