- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരക്കടലാസുകളും ഇനി എഐ നോക്കും: എഐ ഉപയോഗിച്ച് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താനൊരുങ്ങി തമിഴ്നാട് സര്‍വകലാശാല
കൃത്യമായ മൂല്യനിര്‍ണയം, സമയ ലാഭം എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ് ഇനി വരാന്‍ ഇരിക്കുന്നത്. ഏറെക്കുറെ എല്ലാ കാര്യങ്ങള്‍ക്കും എഐ ഉപയോഗിച്ച് തുടങ്ങിയിരിക്കുകയുമാണ്. അത്തരത്തില്‍ എഐയെ വെച്ച് ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് ഒരുങ്ങുകയാണ് തമിഴ്നാട് സര്‍വകാലാശാല. എഐ പ്രകാരമുളള സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും മൂല്യനിര്‍ണയം നടക്കുക. കൃത്യമായ മൂല്യനിര്‍ണയം, സമയ ലാഭം എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഉത്തരക്കടലാസുകള്‍ എഐ സോഫ്‌റ്റ്വെയറിലേക്ക് സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യും. തിരഞ്ഞെടുത്ത് എഴുതേണ്ട ഉത്തരങ്ങളും, വിവരണാത്മക ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തുന്നതും എഐ ചെയ്യും. സാധാരണ നടത്തുന്ന മൂല്യനിര്‍ണയത്തേക്കാള്‍ വ്യക്തതയോടെ നിര്‍ണയം നടത്താന്‍ കഴിയുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. മാര്‍ക്കുകള്‍, ഗ്രേഡുകള്‍ എന്നിവ നല്‍കുന്ന നടപടികളും കണക്കുകൂട്ടലും വേഗത്തിലാക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
അധ്യാപകര്‍ക്ക് ഒരു ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതുന്നതിന് കുറഞ്ഞത് അരമണിക്കൂര്‍ വേണ്ടി വരും. എന്നാല്‍ വിവരണാത്മക ഉത്തരങ്ങള്‍ വരെ അടങ്ങിയ ആയിരത്തോളം ഉത്തരക്കടലാസുകള്‍ എഐ വഴി മൂല്യനിര്‍ണയം നടത്തുന്നതുന്നതിന് ഒരു മിനിറ്റ് മതിയാകും എന്നണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.