കൊല്‍ക്കത്ത: സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാബിനിനുള്ളില്‍ പാറ്റകളെ കണ്ടതായി യാത്രക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ക്ഷമാപണം നടത്തി അധികൃതര്‍. എയര്‍ ഇന്ത്യയുടെ ശുചിത്വത്തെയും സേവന നിലവാരത്തെയും കുറിച്ചുള്ള ആശങ്കകള്‍ക്ക് ബലം പകരുന്നതാണ് പുതിയ സംഭവം.

'സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്കുള്ള അക180 വിമാനത്തില്‍ നിര്‍ഭാഗ്യവശാല്‍ രണ്ടു യാത്രക്കാര്‍ക്ക് കുറച്ച് ചെറിയ ഇനം പാറ്റകളുടെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കി'യെന്ന് എയര്‍ ഇന്ത്യ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ക്യാബിന്‍ ക്രൂ ഉടന്‍ തന്നെ യാത്രക്കാരെ അതേ ക്യാബിനിലെ ഇതര സീറ്റുകളിലേക്ക് മാറ്റിയെന്നും അവിടെ അവര്‍ സുഖകരമായി യത്ര തുടര്‍ന്നുവെന്നും' എയര്‍ലൈന്‍ പറഞ്ഞു.

ഇന്ധന സംഭരണത്തിനായി കൊല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന സ്റ്റോപ്പിനിടെ, മുംബൈയിലേക്ക് പറക്കല്‍ തുടരുന്നതിനു മുമ്പ് ഗ്രൗണ്ട് സ്റ്റാഫ് വിമാനം വൃത്തിയാക്കിയതായും പറയുന്നു.