- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻജിനിൽ തീപിടിത്ത മുന്നറിയിപ്പ്; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്ന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി. എയർ ഇന്ത്യയുടെ എഐ2913 വിമാനമാണ് സുരക്ഷാ കാരണങ്ങളാൽ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്.
യാത്രക്കാരുമായി പറന്നുയർന്നതിന് പിന്നാലെയാണ് പൈലറ്റുമാർക്ക് എൻജിനിലെ തകരാറിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന്, ഉടനടി വിമാനം ഡൽഹിയിൽ എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടക്കുകയാണ്. യാത്രക്കാർക്ക് മറ്റു സുരക്ഷാ പ്രശ്നങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story