മുംബൈ: മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുരസി. ലാന്റ് ചെയ്ത ഇന്‍ഡിഗോ വിമാനത്തിന്റെയും ടേക്ക് ഓഫിന് തയ്യാറായിനിന്ന എയര്‍ഇന്ത്യ വിമാനത്തിന്റെയും ചിറകുകള്‍ തമ്മിലാണ് റണ്‍വേയില്‍ വെച്ച് കൂട്ടിമുട്ടിയത്. വിമാനങ്ങളുടെ ചിറകുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ മുംബൈ-കോയമ്പത്തൂര്‍ വിമാനവും ഇന്‍ഡിഗോയുടെ ഹൈദരാബാദ്-മുംബൈ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. രണ്ടുവിമാനങ്ങളിലെയും യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം.