- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയ്ക്കൊന്ന് ഉറങ്ങി പോയി; യാത്രക്കാരൻ ഇറങ്ങിയത് മറ്റൊരിടത്ത്; അധിക ആളുണ്ടെന്ന് അധികൃതർ മനസ്സിലാക്കിയത് യാത്രാമധ്യേ; മറ്റൊരു വിമാനമൊരുക്കി എയർ ഇന്ത്യ
ശ്രീനഗർ: ശ്രീനഗറിൽ നിന്ന് ഡൽഹി വഴി ബാഗ്ഡോഗ്രയിലേക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരൻ എത്തിയത് ഭുവനേശ്വറിൽ. ജൂലൈ 30 ബുധനാഴ്ചയാണ് സംഭവം. സുരക്ഷാ വീഴ്ചയെ തുടർന്നാണ് യാത്രക്കാരനെ നിശ്ചിത സ്ഥലത്ത് ഇറങ്ങാൻ കഴിയാത്തതെന്നാണ് സൂചന. ഡൽഹിയിലിറങ്ങി ബാഗ്ഡോഗ്രയിലേക്കുള്ള വിമാനം കയറേണ്ടിയിരുന്ന യാത്രക്കാരൻ ഭുവനേശ്വർ വരെ വിമാനത്തിൽ തുടരുകയായിരുന്നു.
യാത്രാമധ്യേയാണ് വിമാനത്തിൽ ഒരു അധിക ആളുണ്ടെന്ന് എയർലൈൻ അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് യാത്രക്കാരനെ ഭുവനേശ്വറിൽ നിന്ന് ഡൽഹിയിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു. ഹോട്ടലിൽ താമസിപ്പിച്ച ശേഷം യാത്രക്കാരനെ വ്യാഴാഴ്ച ബാഗ്ഡോഗ്രയിലേക്ക് വിമാനം തരപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എയർലൈന് നിർദേശം നൽകിയിട്ടുണ്ട്.
ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് ബുധനാഴ്ചയാണ് യാത്രക്കാരൻ കയറിയത്. ബാഗ്ഡോഗ്രയിലേക്ക് കണക്റ്റിംഗ് വിമാനത്തിൽ പോകേണ്ടതായിരുന്നു. ട്രാൻസിറ്റ് യാത്രക്കാരോട് ട്രാൻസ്ഫർ ഡെസ്കിലേക്ക് പോകാൻ ആവശ്യപ്പെട്ടുകൊണ്ട് ആവർത്തിച്ചുള്ള അറിയിപ്പുകൾ നൽകാറുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ഉച്ചകഴിഞ്ഞ് 3.05നാണ് വിമാനം ഡൽഹിയിൽ എത്തിയത്. എന്നാൽ യാത്രക്കാരൻ ഡൽഹിയിൽ ഇറങ്ങിയില്ല. യാത്രക്കാരൻ ഉറങ്ങിപ്പോയതാവാം കാരണമെന്നാണ് സൂചന.
തുടർന്ന് ഉച്ചകഴിഞ്ഞ് 3.55നാണ് വിമാനം ഭുവനേശ്വറിലേക്ക് പറന്നത്. യാത്രാമധ്യേയാണ് വിമാനത്തിൽ ഒരു അധിക ആളുണ്ടെന്ന് എയർലൈൻ അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് ജീവനക്കാർ പൈലറ്റിനെ വിവരമറിയിച്ചു. ഉടനെ തന്നെ സംഭവം എയർലൈൻ അധികൃതർ അറിഞ്ഞു. ഒടുവിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി ഡൽഹിയിലെത്തിയ യാത്രക്കാരനെ വ്യാഴാഴ്ചയാണ് ബാഗ്ഡോഗ്രയിലേക്ക് തിരിക്കാനായത്.