- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; വിഷ പുകയാൽ നിറഞ്ഞ് പരിസരം; ഡൽഹിയിലെ വായുമലിനീകരണത്തിനെതിരെ ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധം
ഡൽഹി: ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിനെതിരെ രാജ്യതലസ്ഥാനത്തെ നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനം നടത്തി. ജെ.എൻ.യു, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ പ്രധാന സർവകലാശാലകളിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) സ്ഥിരമായി "വളരെ മോശം", "അപകടകരമായ" നിലവാരത്തിൽ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം നടന്നത്. "ഡൽഹി ഐസിയുവിലാണ്, സർക്കാർ എവിടെ?", "ശുദ്ധവായു ഞങ്ങളുടെ മൗലികാവകാശമാണ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രകടനക്കാർ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.
വിഷലിപ്തമായ ഈ വായു കുട്ടികളടക്കമുള്ള പൗരന്മാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ സർക്കാർ കാണിക്കുന്ന നിഷ്ക്രിയത്വത്തെയും ദീർഘകാല പരിഹാരങ്ങൾ കാണാത്തതിനെയും അവർ ശക്തമായി വിമർശിച്ചു.
വാഹന, വ്യാവസായിക മലിനീകരണം നിയന്ത്രിക്കുന്നതിൽ ദീർഘകാലാടിസ്ഥാനത്തിലുള്ളതും ഫലപ്രദവുമായ നടപടികൾ വേണമെന്നും പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ഈ പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.




