- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം; ഡൽഹിയിലെ വായു ഗുണനിലവാരം 'അപകടകരം'; ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി
ഡൽഹി: അന്തരീക്ഷ മലിനീകരണം 'വളരെ മോശം' വിഭാഗത്തിൽ തുടരുന്നതിനെ തുടർന്ന്, സ്കൂളുകളിലെ ഔട്ട്ഡോർ കായിക മത്സരങ്ങളും മറ്റ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകി. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താനിരുന്ന മത്സരങ്ങളാണ് മാറ്റിവെച്ചത്.
മലിനമായ അന്തരീക്ഷത്തിൽ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ദോഷമുണ്ടാക്കുമെന്ന മുന്നറിയിപ്പുകൾ കണക്കിലെടുത്താണ് നടപടി. കുട്ടികളെ 'ഗ്യാസ് ചേമ്പറിൽ' അടയ്ക്കുന്നതിന് തുല്യമാണ് ഈ സാഹചര്യം എന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായു ഗുണനിലവാരം (AQI) മെച്ചപ്പെട്ട ശേഷം മാത്രം മാറ്റിവെച്ച കായിക മത്സരങ്ങൾ നടത്താൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ പല പ്രദേശങ്ങളിലും AQI 'ഗുരുതരം' എന്ന നിലയിലാണ് തുടരുന്നത്.
Next Story




