- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ പോകുന്നവർ മുഖം പൊത്തി പിടിക്കണം; അല്ലാതെ രക്ഷയില്ല; വളരെ മോശം അവസ്ഥയിൽ വായുഗുണനിലവാരം; പലയിടത്തും 450നടുത്ത് എക്യുഐ; പൊറുതിമുട്ടി ജനങ്ങൾ
ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ രൂക്ഷമായി തുടരുന്നു. നഗരത്തിലെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലാണ് നിലവിലുള്ളത്. ദില്ലിയിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 400-ന് താഴെയാണെങ്കിലും, പല പ്രദേശങ്ങളിലും ഇത് 450-നടുത്തെത്തിയിട്ടുണ്ട്. കടുത്ത ശൈത്യതരംഗത്തോടൊപ്പം വായു മലിനീകരണം കൂടിയായതോടെ ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെടുകയും വിമാന, റെയിൽ ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ദില്ലി വിമാനത്താവളത്തിൽ മാത്രം 148 വിമാന സർവീസുകളാണ് പുകമഞ്ഞ് കാരണം റദ്ദാക്കിയത്. റെയിൽ ഗതാഗതത്തെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിൻ സർവീസുകൾ വൈകുകയോ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ശൈത്യതരംഗത്തിന്റെ കാഠിന്യം കുറയുന്നത് വരെ ദില്ലിയിൽ വായുമലിനീകരണവും പുകമഞ്ഞും രൂക്ഷമായി തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.




