- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ പരിധിയിൽ വരെ ഇറച്ചിസ്റ്റാളുകൾ അടച്ചിടും; വിമാന സർവീസുകൾ തടസ്സപ്പെടും; ഫ്ലൈറ്റ് ഷെഡ്യൂൾ ജനങ്ങൾ കൃത്യമായി ശ്രദ്ധിക്കണം; ബെംഗളൂരുവിലെ 'എയ്റോ ഷോ' അറിയിപ്പുകൾ ഇങ്ങനെ!
ബെംഗളൂരു: 'എയ്റോ ഷോ' നടക്കുന്നത് കൊണ്ട് ബെംഗളൂരു വിമാനത്താവളത്തിൽ വിമാന സർവ്വീസുകളിൽ ചില തടസ്സങ്ങൾ നേരിടുമെന്ന് അധികൃതർ അറിയിച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ഫെബ്രുവരി 5 നും 14 നും ഇടയിൽ 'കെംപെഗൗഡ' അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവ്വീസുകളിൽ ചില മാറ്റങ്ങൾ ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
നടക്കാൻ പോകുന്നത് ഏഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമാണ് എയ്‌റോ ഇന്ത്യ. എയ്റോ ഷോയുടെ പതിനഞ്ചാമത് എഡിഷൻ ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് നടക്കുക. ഫ്ലൈറ്റ് ഷെഡ്യൂൾ സംബന്ധിച്ച് വിമാന കമ്പനികൾ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ പുതുക്കിയ സമയ പ്രകാരം ക്രമീകരിക്കണമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.
അതേസമയം, എയ്‌റോ ഇന്ത്യ ഷോ നടക്കുന്നതിനാൽ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിലോമീറ്റർ പരിധിയിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി നേരത്തെ ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നേരെത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പൊതുസ്ഥലങ്ങളിൽ ചിതറിക്കിടക്കുന്ന ഇറച്ചികളുടെ അവശിഷ്ടങ്ങൾ കഴുകനെ പോലുള്ള പക്ഷികളെ ആകർഷിക്കുമെന്നും ഇത് എയ്റോ ഷോയിൽ അപകടങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും ബിബിഎംപി അധികൃതർ വ്യക്തമാക്കി.