- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലന പറക്കലിനായി കുതിച്ചെത്തി ടേക്ക് ഓഫ് ചെയ്തു; പാതി വഴിയിൽ വെച്ച് സിസ്റ്റം തകരാർ; വ്യോമ സേനയുടെ 'ജാഗ്വാർ' യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാർ മൂലം തകർന്നു വീണതായി റിപ്പോർട്ടുകൾ. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് സംഭവം നടന്നത്. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു. സുരക്ഷിതമായി പുറത്തുകടക്കുന്നതിന് മുമ്പ് ജനവാസമുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനം മാറ്റാൻ പൈലറ്റിന് കഴിഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ജനവാസമേഖല ഒഴിവാക്കിയാണ് പൈലറ്റ് യുദ്ധവിമാനത്തെ മലയിടുക്കള്‍ക്ക് സമീപം ഇടിച്ചിറക്കിയത്. പരിശീലന പറക്കലിനായി അംബാല എയർബേസിൽ നിന്നാണ് വിമാനം പറന്നുയർന്നത്. നിലത്ത് ചിതറിക്കിടക്കുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ഒരു വീഡിയോയിൽ കാണാം.
ചില ഭാഗങ്ങളിൽ തീ കത്തുന്നതും വീഡിയോയിൽ കാണാം. വിമാനത്തിന് സിസ്റ്റം തകരാര്‍ ഉണ്ടായതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഐഎഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
Next Story