ന്യൂഡൽഹി: മുതിർന്ന നേതാവ് അജയ് മാക്കനെ കോൺഗ്രസ് ട്രഷററായി നിയമിച്ചു. പവൻ കുമാർ ബൻസലിന്റെ പകരക്കാരനായാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുറത്തിറക്കി. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഖാർഗെ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ഡൽഹിയിൽ നിന്നുള്ള കോൺഗ്രസ് നേതാവായ മന്മോഹൻ സിങ് സർക്കാറിൽ രണ്ടു തവണ കേന്ദ്ര മന്ത്രിയായിരുന്നു. 1993 മുതൽ 2004 വരെ ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ലും 2006ലും ന്യൂഡൽഹി ലോക്‌സഭ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംപിയായി.