- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഗൾ ഭരണാധികാരി അക്‌ബർ ബലാത്സംഗവീരൻ
ജയ്പുർ: വീണ്ടും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രസംഗിച്ച് വെട്ടിലായി ബിജെപി നേതാവും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുമായ മദൻ ദിലാവർ. മുഗൾ ഭരണാധികാരി അക്‌ബർ ബലാത്സംഗ വീരനാണെന്നും അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം സ്‌കൂൾ പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്യണമെന്നുമാണ് ദിലാവറിന്റെ പുതിയ പരാമർശം.
ചന്തകളിൽനിന്ന് സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് ബലാത്സംഗം ചെയ്തിരുന്ന അക്‌ബറിനെ മഹാനെന്ന് വിളിക്കുന്നത് വിഡ്ഢിത്തമാണ്. പല ദേശീയ നേതാക്കളെയും പാഠപുസ്തകങ്ങളിൽ മോശമായി ചിത്രീകരിക്കുന്നുണ്ട്. സവർക്കറെക്കുറിച്ചും ശിവാജിയെക്കുറിച്ചുമൊക്കെയുള്ള തെറ്റായ പരാമർശങ്ങൾ ധാരാളമുണ്ട്. ഇവ ഒഴിവാക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കും- മദൻ ദിലാവർ പറഞ്ഞു.
സൂര്യനമസ്‌കാരം ആരോഗ്യത്തിന് നല്ലതാണെന്നും അതിനാൽ സ്‌കൂളുകളിൽ അത് നിർബന്ധമാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. ജനുവരിയിലാണ് മദൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.