- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാർ
മുംബൈ: ഇന്ത്യൻ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യമായി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. മുംബൈയിലെ പോളിങ് ബൂത്തിൽ രാവിലെ ഏഴ് മണിയോടെ എത്തിയ താരം ക്യൂ നിന്നാണ് വോട്ട് ചെയ്തത്.
ഇന്ത്യ വികസിതവും ശക്തവുമാകണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അത് മനസിൽ വച്ചാണ് താൻ വോട്ട് രേഖപ്പെടുത്തിയതെന്നും താരം പറഞ്ഞു. നല്ലതിനുവേണ്ടിയാവണം വോട്ട് ചെയ്യേണ്ടതെന്നും അക്ഷയ് കൂട്ടിച്ചേർത്തു. 2023 ഓഗസ്റ്റിലാണ് അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്.
1990കളിൽ തന്റെ 14 സിനിമകൾ ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞതോടെയാണ് അക്ഷയ് കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. എന്നാൽ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ കരിയറിൽ വലിയ വിജയങ്ങളുണ്ടാകുകയും ബോളിവുഡിലെ സൂപ്പർതാരമായി മാറുകയുമായിരുന്നു. 2019ൽ താരം കനേഡിയൻ സിറ്റിസൻഷിപ്പ് ഉപേക്ഷിച്ചെങ്കിലും കോവിഡിനെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു.