- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനൗജിൽ അഖിലേഷ് മത്സരിക്കില്ല
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി. പാർട്ടിയുടെ ശക്തി കേന്ദ്രമായ കനൗജിൽ അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കില്ല. പകരം തേജ് പ്രതാപ് സിങ് യാദവ് ഇവിടെ സ്ഥാനാർത്ഥിയാകും. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ഇന്നാണ് കനൗജ് മണ്ഡലത്തിൽ എസ്‌പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നേരത്തെ, അഖിലേഷ് യാദവ് മാത്രമേ ഇവിടെ മത്സരിക്കൂ എന്റ്‌ന് എസ്‌പി ജില്ലാ പ്രസിഡന്റ് കലീം ഖാൻ പലതവണ ആവർത്തിച്ചിരുന്നു. ഇന്ത്യാ സഖ്യം ഗസിയാബാദ് മുതൽ ഗസ്സിപൂർ വരെ ബിജെപിയെ തുടച്ചുനീക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു.
Next Story