- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേസ്പൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം; കേന്ദ്ര സംഘത്തെ തടഞ്ഞു; പ്രതിഷേധം ശക്തമാക്കി വിദ്യാർഥികളും ജീവനക്കാരും
ഗുവാഹത്തി: സാമ്പത്തിക ക്രമക്കേടുകൾ, ദീർഘകാല അവധി, ഭരണസ്തംഭനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് തേസ്പൂർ സർവകലാശാല വൈസ് ചാൻസലർ ശംഭുനാഥ് സിങ്ങിനെതിരായ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികളും ജീവനക്കാരും. പ്രശ്നം അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ പ്രതിഷേധക്കാർ സർവകലാശാല കാമ്പസിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. കേന്ദ്ര സംഘവുമായി നടത്തിയ ചർച്ചകൾക്ക് ശേഷവും തൃപ്തരാകാത്ത വിദ്യാർഥികൾ സമരം തുടരുകയാണ്.
യു.ജി.സി. ആക്ടിങ് ചെയർപേഴ്സണും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ വിനീത് ജോഷിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് സർവകലാശാലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എത്തിയത്. എന്നാൽ, കാമ്പസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സംഘത്തെ പ്രതിഷേധക്കാർ തടയുകയും പിന്നീട് ചർച്ചകൾക്ക് ശേഷവും തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ അവസാന വാരം മുതലാണ് ശംഭുനാഥ് സിങ്ങിനെതിരെ വിദ്യാർഥികളും ജീവനക്കാരും പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ, വി.സി. നിയമിച്ച പ്രോ-വൈസ് ചാൻസലർ പ്രതിഷേധം കാരണം സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. അസമിലെ രണ്ട് കേന്ദ്ര സർവകലാശാലകളിൽ ഒന്നാണ് തേസ്പൂർ സർവകലാശാല.




