- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആംബുലൻസ് സൗകര്യം ലഭിച്ചില്ല, യുപി രാജ്ഭവന് മുന്നിൽ യുവതി പ്രസവിച്ചു; നവജാത ശിശു മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ടു മുഖ്യമന്ത്രി യോഗി; വിമർശിച്ചു പ്രതിപക്ഷം
ലക്‌നൗ: ആംബുലൻസ് എത്താൻ വൈകിയതോടെ യുവതി റോഡിൽ പ്രസവിച്ചു. ല്കനൗവിൽ ഉത്തർ പ്രദേശിലെ രാജ്ഭവന് മുന്നിലായിരുന്നു സംഭവം. വിവിഐപി മേഖല ആയിട്ടു കൂടി ആംബുലൻസ് എത്താൻ വൈകിയതാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലേക്ക് അടക്കം കാര്യങ്ങൾ എത്തിച്ച്ത്.
പ്രസവശേഷം നവജാതശിശു മരിച്ചതോടെ പലതവണ വിളിച്ചിട്ടും ആംബുലൻസ് ലഭിക്കാതിരുന്നതിനാലാണ് യുവതിക്ക് ദുർഗതിയുണ്ടായതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം അടക്കം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആംബുലൻസ് ലഭിക്കാതെ വന്നതോടെ യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കാനായിരുന്നു ബന്ധുക്കളുടെ ശ്രമം. എന്നാൽ യാത്രാമദ്ധ്യേ പ്രസവ വേദന കലശലായതോടെ രാജ്ഭവന് മുന്നിലുള്ള റോഡിൽ പ്രസവിക്കുകയായിരുന്നു. പ്രസവ ശേഷം കുഞ്ഞ് മരിച്ചു. തുടർന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കാനായത്. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
2023യുവതി പ്രസവിക്കുന്നതിനായി ബന്ധുക്കൾ സാരി കൊണ്ട് മറതീർക്കുന്നതും പൊലീസ് ഉദ്യോഗസ്ഥർ സമീപത്തായി നിൽക്കുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. 'യോഗി സർക്കാരിന് കീഴിൽ ആരോഗ്യ സംവിധാനം കുത്തഴിഞ്ഞു. ബിജെപി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പതനമാണ് രാജ്ഭവന് മുന്നിൽ വെളിവായത്' എന്നും സമാജ്വാദി പാർട്ടി പ്രതികരിച്ചു.




